20 കിലോയോളം ഭാരമാണ് കുറച്ചത് ! കൈയ്യടികൾ ഗോകുലിനും അവകാശപ്പെട്ടത് ! പ്രിത്വിരാജിനെ പോലെ തന്നെ അഭിനന്ദനം അർഹിക്കുന്ന അയാളാണ് ഹക്കീം ആയി എത്തിയ ഗോകുൽ !

മലയാള സിനിമക്ക് ഏറ്റവും വലിയ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ആടുജീവിതം. നജീബ് എന്ന മനുഷ്യന്റെ പച്ചയായ ജീവിതം പകർന്നാടിയ സിനിമ ഇപ്പോൾ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമ മികച്ച അഭിപ്രായം നെടു മുന്നേറുകയാണ്. ‘ആടുജീവിതം’ പ്രശംസകള്‍ നേടുമ്പോള്‍ പൃഥ്വിരാജിനൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍ ഗോകുലും. എന്നാല പലയിടങ്ങളിലും ഗോകുലിന്റെ കഷ്ട്ടപാടുകൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല.

എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ അദ്ദേഹം വലിയ കൈയ്യടികൾ നേടുകയാണ്. ആദ്യ ഷെഡ്യൂളില്‍ 64 കിലോ ഭാരമുണ്ടായിരുന്ന ഗോകുല്‍ ബാക്കിയുള്ള ഷെഡ്യൂളിനായി 44 കിലോയോളം ഭാരമാണ് കുറച്ചത്. സിനിമയില്‍ പൃഥ്വിരാജിനൊപ്പം തന്നെ മരുഭൂമിയില്‍ ജീവിച്ച കഥാപാത്രമാണ് ഹക്കീമും.. ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ അദ്ദേഹം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

ഗോകുല്ന്റെ ആ വാക്കുകൾ ഇങ്ങനെ, 18-ാം വയസില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് കലാജാഥ എന്നൊരു സംഭവമുണ്ട്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ പോയി പാട്ടും സ്‌കിറ്റും ഡാന്‍സ് ഒക്കെ അവതരിപ്പിക്കും. ആ സമയത്താണ് നിഷ്‌ക്കളങ്കനായ ഒരു പയ്യനെ വേണമെന്ന് പറഞ്ഞിട്ട് ബ്ലെസ്സി സാറിന്റെ ഒരു അന്വേഷണം വരുന്നത്. അങ്ങനെ എന്റെ ഫോട്ടോ കൊടുത്തു, ഓഡിഷൻ കഴിഞ്ഞു, എന്നെ സെലക്ട് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞാണ് സിനിമയിലേക്ക് കോള്‍ വന്നത്.

അങ്ങനെ ഷൂട്ടിങ് തുടങ്ങി, ആദ്യ ഷെഡ്യൂളിന്റെ സമയത്ത് എന്തുവേണമെങ്കിലും കഴിക്കാം. ഞാന്‍ ഇഷ്ടം പോലെ കഴിച്ചു. തടി കൂട്ടി ഒരു 64 കിലോയിലേക്ക് എത്തിച്ചു. സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ ആയപ്പോഴേക്കും അത് മാറി 44.6 കിലോയിലേക്ക് എത്തി. പൃഥ്വിരാജിന്റെ ട്രെയ്‌നര്‍ അജിത്തിന്റെ ഉപദേശങ്ങളൊക്കെ സ്വീകരിച്ചു. ഡയറ്റീഷ്യന്മാരുടെ ഉപദേശത്തോടെ ഡയറ്റ് നോക്കി. 500 കലോറിയില്‍ നിന്ന് 1000 ആയി, പിന്നെ അത് 500 ആയി. പിന്നീട് മൂന്ന് ദിവസം വാട്ടര്‍ ഡയറ്റ് മാത്രം ചെയ്തിരുന്നു, അതായത് മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു. എന്നാല്‍ മൂന്നാം ദിവസം ഞാന്‍ വീണു..

പിന്നീട് പഴങ്ങൾ മാത്രം കഴിക്കാൻ തുടങ്ങി, ചില ദിവസങ്ങളില്‍ ഹക്കീം മസരയില്‍ കഴിക്കുന്നത് പോലെ കുബ്ബൂസ് വെള്ളത്തില്‍ മുക്കിയും കഴിച്ചു. കാരണം, ഹക്കീം അനുഭവിച്ച കാര്യങ്ങളിലൂടെ ഒരു തരിയെങ്കിലും ഞാനും കടന്നു പോയാലെ ഹക്കീമിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തിനോട് ഞാന്‍ നീതി പുലര്‍ത്തുന്നതായി തോന്നുകയുള്ളു എന്ന് തോന്നി. വീട്ടില്‍ വെച്ചാണ് ഡയറ്റ് ഒക്കെ ചെയ്തത്. ഒരോ ദിവസവും ഞാന്‍ മെലിഞ്ഞു വരുന്നത് കണ്ട് വീട്ടുകാർക്ക് വലിയ വിഷമം ആയി, അവര് ബ്ലെസ്സി സാറിനെ വിളിച്ച് പരാതി പറയാനും തുടങ്ങി..

അങ്ങനെ എന്റെ രൂപം ആകെ മാറി, സാധാരണ ഒരു പയ്യന്‍ മെലിഞ്ഞ് മുടി നീട്ടി താടിയൊക്കെ വളര്‍ത്തിക്കഴിഞ്ഞാല്‍ സ്വാഭാവികമായും നാട്ടുകാര്‍ പറയുക കഞ്ചാവാണ് എന്നാണ്, ഇതേ സംശയത്തിൽ ഒരുതവണ പോലീസ് വരെ പിടിച്ചിട്ടുണ്ട്. ബ്ലെസി എന്ന ഫിലിം മേക്കറുടെ വിശ്വാസത്തിലാണ് ഞാന്‍ ഇത്രയും നാളുകള്‍ പിടിച്ച് നിന്നത് എന്നും ഗോകുൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *