
രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ…! പറയാൻ വാക്കുകളില്ല, ‘വിധിയുടെയും പടച്ചോന്റെയും നടുവിലൂടെ നജീബിന്റെ യാത്ര ! ജയസൂര്യ പറയുന്നു !
മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമ വലിയ വിജയമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്, സിനിമ കണ്ടിറങ്ങിയ താരങ്ങൾ എല്ലാവരും നടൻ പ്രിത്വിരാജുവിനെയും സംഘത്തെയും ആശംസകൾ അറിയിക്കുകയാണ്. ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരില്‍ തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്ന സിനിമ ബോക്സ്‌ഓഫീസിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമ കണ്ടിറങ്ങിയ താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആടുജീവിതം ടീമിനെ ആശംസിക്കുന്ന തിരക്കിലാണ്, ഇപ്പോഴിതാ നടൻ ജയസൂര്യ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയുടെ അണിയറപ്രവർത്തകർത്ത് കൂപ്പുകൈയും പൃഥ്വിരാജിന് കെട്ടിപിടിച്ചൊരുമ്മയുമെന്നാണ് നടൻ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. “വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര ആടുജീവിതം. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബെസ്ലി ചേട്ടാ നിങ്ങള്‍ക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എന്റെ കൂപ്പുകൈ…” ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജയേട്ടാ നന്ദി എന്ന് പൃഥ്വിരാജൂം കമന്റ് ചെയ്തു. അതുപോലെ തന്നെ സിനിമ കണ്ടിറങ്ങിയ ശേഷം യഥാർത്ഥ നജീബ് പറഞ്ഞത് പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാമായിരുന്നുവെന്നാണ്, ആടുജീവിതത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതമാണ് സ്‌ക്രീനിലൂടെ കണ്ടതെന്നും നജീബ് പറഞ്ഞു.
രാജു വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങള്‍ കണ്ട് തിയേറ്ററിനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണം. സിനിമ തിയേറ്ററില്‍ എത്തിക്കാണാൻ കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മകന്റെ കുഞ്ഞ് മരിച്ചതോടെുകൂടി എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാനായി എത്തിയത്. എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply