ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ഒരു ധൂർത്ത് അല്ലായിരുന്നോ ! അന്ന് ഇതുപോലെ എന്തെങ്കിലും ബഹളം എൽ ഡി എഫ് നടത്തിയിരുന്നോ ! ഇപ്പോൾ കെ എസ് ആർ ടി സിക്ക് ഒരു ബസ് കൂടി കിട്ടി ! വിമർശിച്ച് ഗണേഷ് കുമാർ !

ഇപ്പോഴിതാ മുഖ്യമന്തിയുടെ നവകേരള യാത്രയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗതാഗത മന്ത്രിയായി സ്ഥാനം ഏൽക്കാൻ പോകുന്ന  കെബി ഗണേഷ് കുമാർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,  ഇവിടെ ഇതിനു മുമ്പ് ജനസമ്പർക്ക പരിപാടി എന്ന പേരിൽ നടന്നത് ഒരു ധൂർത്ത് അല്ലായിരുന്നോ, അന്നും ശെരിക്കും കാശ് ചിലവാക്കിയിരുന്നു, ഓരോ ജില്ലയിലും പതിനെട്ടും ഇരുപതും കോടി ചിലവഴിച്ചിട്ടുണ്ട്, പക്ഷെ അന്നൊന്നും ഇതുപോലെ എൽ ഡി എഫ് പ്രവർത്തകർ ഒന്നും അവിടെ ചെന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനോ, അദ്ദേഹത്തിനെതിരെ മുദ്രാവാഖ്യം വിളിക്കാനോ, ചെരിപ്പ് ഏറിയാനും, മഷി കോരി ഒഴിക്കാനും കടന്ന് ആക്രമിക്കാനും ഒന്നും പോയിട്ടില്ല എന്ന യാഥാർഥ്യം മറക്കരുത്.

ഞാൻ ഈ പറയുന്നത് അധികം കലാം ആയിട്ടില്ല, പത്ത് വര്ഷം മുമ്പുള്ള കാര്യമാണ്. കഴിഞ്ഞ യു ഡി എഫ് സർക്കാർ എല്ലാ ജില്ലകളിലും നടത്തിയ പൊതുജന സമ്പർക്ക പരിപാടി ഇടത് പക്ഷ എം എൽ എ മാർ ബഹിഷ്കരിച്ച് പങ്കെടുത്തില്ല എന്നത് ഒഴിച്ചാൽ അവിടെ വരുന്ന  മറ്റുള്ളവർക്ക്  ബുദ്ധിമുട്ട് ഉണ്ടാക്കാനോ, അത് തടസപ്പെടുത്താനോ നോക്കിയിട്ടില്ല. അന്ന് ഓരോ ജില്ലയിലും നടത്തിയ ജനസമ്പർക്ക പരിപാടിക്ക് ഒരുപാട് കാശ് ചിലവാക്കിയിരുന്നു.

എന്നാൽ ഇന്ന് നവകേരള യാത്രയിൽ എന്ത് ധൂർത്ത് എന്നാണ് ഈ പറയുന്നത്, പരിപാടിക്ക് പന്തൽ ഇടുന്നത് സ്പോൺസർ മാരാണ്, ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വെറും അൻപതിനായിരം രൂപയാണ് ഇതിന് വേണ്ടി എടുക്കുന്നത്, അല്ലാതെ ഖജനാവിൽ നിന്നും ഒരു രൂപ പോലും ചിലവാക്കുന്നില്ല, അതും എൽ ഡി എഫ്  ഭരിക്കുന്ന പഞ്ചായത്തിൽ നിന്ന് ആ കാശ്പോലും കിട്ടുന്നില്ല, ഇതിൽ എന്ത് ധൂർത്ത് ആണ് എന്നെനിക്ക് മനസിലാകുന്നില്ല.

പിന്നെ 20 മന്ത്രിമാര് 20 കാറുകളിൽ പോകാതെ ഒരുമിച്ച് ഒരു ബസിൽ പോകുന്നു, അതിനു എന്താണ് കുഴപ്പം. പിന്നെ ബസ് ഒന്നര കോടിയുടെ ബസ് എന്നാണ് ആക്ഷേപം, ഇവിടെ ഇപ്പോൾ ഒരു സാധാരണ സ്‌കൂൾ ബസ് വാങ്ങാൻ പോയാൽ കൊടുക്കണം 45 ലക്ഷം രൂപ. ഏസി ഇല്ലാത്ത ഒരു ടുറിസ്റ്റ് ബസിനു 85 ലക്ഷം രൂപയോളം ചിലവാകും, ഇവിടെ ഇപ്പോൾ എസി വെച്ച ഒരു ബസുകൂടി കെ എസ് ആർ ടിസി ക്കു ലഭിച്ചു, അത്രയും ചിന്തിച്ചാൽ മതി. പിന്നെ  ടോയ്‌ലെറ്റ് ആണോ പ്രശനം, ഇവിടെ ഇപ്പോൾ ഇന്നോവ കാറിൽ വരെ ആളുകൾ ടോയ്‌ലെറ്റ് വെച്ച് പിടിപ്പിക്കുന്നുണ്ട്. മൂന്ന് സ്ത്രീ മന്ത്രിമാര് ഉണ്ട്, അവർക്ക് അത് വളരെ ആവശ്യമുള്ള ഒരു കാര്യമാണ് എന്നും കെബി ഗണേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *