കുടുംബത്തിലെ ഒരു ബുദ്ധിമുട്ടുകളും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല ! പൊരുതി നേടിയ ജീവിത വിജയം ! സന്തോഷ് ജോഗിയുടെ ഭാര്യ ജിജിയുടെ അതിജീവനത്തിന്റെ കഥ !

മലയാള സിനിമയിൽ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു നടനാണ് സന്തോഷ് ജോഗി. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളിലും ഒരു മികച്ച കഴിവുള്ള നടനെ കാണാൻ സാധിച്ചിരുന്നു. ഒരുപാട് ചിത്രങ്ങളൊന്നും അദ്ദേഹം ചെയ്തിരുന്നില്ല എങ്കിലും ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കഴിവുള്ള ഒരു ഗായകനും കവിയുമായിരുന്നു. മുംബൈയിലെ ഒരു ഹിന്ദുസ്ഥാനി സംഗീതസംഘത്തിൽ ഗായകനായി പ്രവർത്തിച്ചിരുന്നു. കൂടാതെ  ദുബായിലും ഗായകനായും ജോലി ചെയ്തിരുന്നു. അതിനു ശേഷമാണ് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ  അലിഭായ്, ബിഗ് ബി, ചോട്ടാ മുംബൈ, മായാവി, ജൂലായ് 4, മുല്ല, പോക്കിരിരാജ അതിൽ അവസാനമായി ചെയ്തിരുന്നത് ക്രിസ്ത്യൻ ബ്രദേഴ്‌സ് ആയിരുന്നു. കീർത്തിചക്ര എന്ന ചിത്രത്തിലെ കിഷോരിലാൽ എന്ന കഥാപാത്രത്തിലൂടെയാണ് സന്തോഷ് എന്ന നടനെ മലയാളികൾ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയത്. ചെയ്ത് മിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങളായിരുന്നു. ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ വളരെ കഴിവുള്ള ഒരു പ്രതിഭ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

അദ്ദേഹത്തിന്റെ ആ വിയോഗം ഏറ്റവും കൂടുതൽ തളർത്തിയത് അദ്ദേഹത്തിന്റെ ഭാര്യ ജിജിയെ ആയിരുന്നു. ജിജിയുടെ 25 മത്തെ വയസിലാണ് ആ നഷ്ട്ടം സംഭവിച്ചത്. തന്റെ പതിനാറാമത്തെ വയസിലാണ് ജിജി സന്തോഷിനെ പരിചയപെടുന്നത് അതും ട്രെയിൻ യാത്രക്കിടെ. നന്നായി പഠിക്കുകയും, ഇനിയും ഒരുപാട് പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്ത് തന്റേതായ ഒരു കാവ്യ ലോകം സൃഷ്ടിച്ച് അതിൽ പറന്ന് നടന്ന ഒരു കൗമാരക്കാരിയിരുന്നു ജിജി എന്ന പതിനാറുകാരി.

സന്തോഷ് ആ സമയത്ത് നന്നയി പാടുമായിരുന്നു. ഒരുപാട് വായിക്കുകയും ചെയ്‌തിരുന്ന സന്തോഷ്, പുസ്തകളും കവിതകളും അവരെ കൂടുതൽ അടുപ്പിച്ചു, ആ അടുപ്പം വളരെ പെട്ടന്ന് പ്രണയമായി മാറി, ആ പ്രണയം ഒടുവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2001 ൽ  വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ശേഷം സന്തോഷിന്റെ എല്ലാ ദുരിത ജീവിതത്തിലും താങ്ങായി തണലായി ഒരു പരാതിയും പറയാതെ ജിജി ഒപ്പമുണ്ടായിരുന്നു. വീട്ടുകാര്യങ്ങളോ ജീവിതത്തിലെ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ സന്തോഷിനെ അറിയിക്കാതെ എല്ലാം വളരെ ഭംഗിയായി നോക്കികാണൻ ജിജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സന്തോഷിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സഹായിച്ച ജിജി വീടിന്റെ ആധാരം പോലും നൽകി കൊണ്ട് സന്തോഷിന് എന്നും തുണയായിരുന്നു.

ഒരു ഷോർട്ട് ഫിലിം ചെയ്യാനാണ് സന്തോഷ് അത് കടപ്പെടുത്തിയത്, പക്ഷെ അത് നടക്കാതെ വരികയും കടബാദ്യതതകൾ കൂടി വരികയും ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാകണം സന്തോഷ് ജോഗി ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ആ കടും കൈ ചെയ്‌തത്‌. എന്നാൽ അവിടെ എല്ലാ അർഥത്തിലും തകർന്ന് പോയത് ജിജി ആയിരുന്നു. രണ്ടു കൊച്ച് പൺമക്കളും, സന്തോഷിന്റെ മാതാപിതാക്കളും ജിജിയെ ഏല്പിച്ചാണ് അദ്ദേഹം  യാത്രയായത്. എന്നാൽ തളർന്ന പോകാതെ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ കരുത്തോടെ നിന്നു. ശേഷം ഓരോന്നായി വന്ന കട ബാധ്യതകളിൽ ജിജി ഒറ്റക്ക് നേരിട്ടു, ബാങ്കിൽ നിന്നുള്ള ജപ്തിനോട്ടീസ് വന്നതോടെ വീട് വിൽക്കുകയും ബാങ്കിലെ കടം വീട്ടുകയും ചെയ്തിരുന്നു. തുടർന്ന് മക്കളുമൊത്ത് ജിജി മറ്റൊരു കൊച്ച് വീട്ടിലേക്ക് മാറുകയും ചെയ്തു.

ഇപ്പോൾ പതിയെ പ്രതിസന്ധികളെ എല്ലാം തരണം ചെയ്‌തു കൊണ്ട് ജീവിതം ഒരു വിധം കരക്കടുപ്പിച്ചിരിക്കുകയാണ് ജിജി. സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും നടത്തിപ്പുകാരിയാണ് ഇന്ന് ജിജി. ജിജിയെ സംബന്ധിച്ചിടത്തോളം കൗൺസിലിങ് സെന്ററും പബ്ലിക്കേഷനും ഒരു ഉപജീവനത്തിന മാർഗം കൂടി ഭാഗമാണ്. എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ എന്നി മേഖലയിൽ എല്ലാം തന്നെ ജിജി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.. പല ചെറിയ കാര്യങ്ങളിലും ഡിപ്രഷൻ എന്ന ഓമനപ്പേരും കൊടുത്ത് പ്രശ്നങ്ങളിൽ  നിന്നും ഒളിച്ചോടി ജീവിതം അവസാനിപ്പിക്കുന്ന പലർക്കും ഒരു മാതൃകയാണ് ജിജി എന്ന ഈ പെൺ കരുത്ത്…..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *