ബിഷപ്പ് പോൾ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവിയെന്നു വിളിച്ചയാളാണ് പിണറായി വിജയൻ ! ലോകത്ത് ക്രിസ്ത്യൻ സമൂഹത്തിനു ഏറ്റവും സുരക്ഷിതമായ രാജ്യം ഭാരതം തന്നെയാണ് ! കൃഷ്ണകുമാർ !

മലയാള സിനിമ ലോകത്ത് ശ്രദ്ധ നേടിയ ഒരു അഭിനേതാവ് എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപി സജീവ പ്രവർത്തകനും, പാർട്ടിയുടെ ദേശിയ അംഗവുമാണ്. പ്രധാനമന്ത്രിയുടെ പുതുവർഷ വിരുന്നിൽ ക്രിസ്തീയ പുരോഹിതന്മാർ പങ്കെടുത്തതിൽ കടുത്ത വിമർശനം പങ്കുവെച്ച മന്ത്രി സജി ചെറിയാനുള്ള മറുപടി എന്നപോലെ കൃഷ്ണകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, 2007ൽ മത്തായി ചാക്കോ എന്ന കമ്മ്യൂണിസ്റ്റുകാരൻ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സഭാ വിശ്വാസ പ്രകാരം ഉള്ള ശുശ്രൂഷകൾ നൽകിയിരുന്നു. എന്നാൽ ആദ്ദേഹത്തിന്റെ സംസ്കാരം സഭ വിശ്വാസപ്രകാരമല്ല നടന്നത്. അന്ന് സിപിഎം അദ്ദേഹത്തിൻറെ സംസ്കാരം ഏറ്റെടുത്തു നടത്തിയിരുന്നു. അത് തെറ്റായിപ്പോയി എന്ന് പറഞ്ഞ ബിഷപ്പ് പോൾ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവിയെന്നു വിളിച്ചയാളാണ് പിണറായി വിജയൻ.

അങ്ങനെയുള്ള ഒരാൾ  നേതൃത്വം നൽകുന്ന കേരള മന്ത്രിസഭയിലെ ഒരു മന്ത്രിയായ സജി ചെറിയാൻ ബിഷപ്പുമാരെ അവഹേളിച്ചത്തിൽ വലിയ അദ്‌ഭുതമൊന്നും കാണാനില്ല. മതവും ദൈവവും മിഥ്യയാണെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറയുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നും, വിശ്വാസികളാരും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്. സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം തകർത്തെറിഞ്ഞത് ഏകദേശം 50, 000 ക്രിസ്ത്യൻ പള്ളികളാണ്. 1917 – 1935 കാലഘട്ടത്തിൽ 130,000 റഷ്യൻ ഓർത്തഡോക്സ് വൈദികർ അറസ്റ്റു ചെയ്യപ്പെട്ടു. 95,000 പേരെ ഫയറിംഗ് സ്ക്വാഡ് വധിക്കുകയും ചെയ്തു.

എന്തിനു പറയുന്നു 2021 ൽ മാത്രം കിഴക്കൻ-മധ്യ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ലിയാൻയുൻഗാങ്, സുഖിയാൻ നഗരങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അടച്ചുപൂട്ടിയത് 70-ലധികം പ്രൊട്ടസ്റ്റന്റ് പള്ളികളാണ് . ക്രിസ്ത്യൻഭൂരിപക്ഷമുള്ള എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ക്രിസ്ത്യാനികൾക്ക് വൻതോതിൽ ഭരണകൂടത്തിന്റെ പീഡനമേൽക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ആളുകളുടെ പിൻഗാമികളാണ് മണിപ്പൂരിൽ മെയ്‌തി കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തെ തെറ്റായ വ്യാഖ്യാനങ്ങൾ നൽകി മുതലക്കണ്ണീർ പൊഴിക്കുന്നത്.

ഇന്ന് ഈ  ലോകത്ത് ക്രിസ്ത്യൻ സമൂഹത്തിനു ഏറ്റവും സുരക്ഷിതമായ രാജ്യം ഭാരതം തന്നെയാണ്. ഏതാനം മാസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ജാരൻവാലയിൽ പോലീസ് നോക്കി നിൽക്കെ ജനക്കൂട്ടം ഒരു ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്തത്. 2015 ൽ ലാഹോറിൽ രണ്ടു പള്ളികൾ ബോംബ് വച്ച് തകർത്തതും 2017 ൽ ക്യുറേറ്റയിൽ മെതഡിസ്റ്റ് പള്ളിയിൽ കയറിയ ആയുധധാരികളായ തീവ്രവാദികൾ പൊട്ടിത്തെറിച്ചതും ഒക്കെ കാണുമ്പോൾ ഭാരതത്തിന്റെ മഹത്വം നാം അറിയുന്നത്.

രാഷ്ട്ര നിർമാണത്തിനായി ക്രിസ്ത്യൻ സമൂഹം നൽകിയ സംഭവനയെ എപ്പോഴും അംഗീകരിച്ചിട്ടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി. ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി പ്രധാനമന്ത്രിയുടെ വസതിയിൽ വിരുന്ന് സംഘടിപ്പിച്ചതിൽ വിറളിപൂണ്ടാണ് സജി ചെറിയാനും ജലീലുമൊക്കെ ബിഷപ്മാർക്കു നേരെ അവഹേളനപരമായ പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. ക്രിസ്ത്യൻ സമൂഹം എന്തൊക്കെ ചെയ്യണമെന്ന് അവർ തീരുമാനിച്ചുകൊള്ളും എന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *