അയാൾ എന്നോട് ചോദിച്ചു ഇനിയെങ്കിലും ഞാൻ ഈ കസേരയില്‍ നിന്ന് മാറിക്കൊടുത്തൂടെ എന്ന് ! ഞാനെന്തിന് മാറണം ! മമ്മൂട്ടിയുടെ മറുപടി വൈറലാകുന്നു !

മലയാളക്കര അടക്കി വാഴുന്ന താര രാജാക്കന്മാരാണ് മമ്മൂട്ടിയും, മോഹൻലാലും. ഇരുവരും തമ്മിലുള്ള സൗഹൃദവും ഏറെ പ്രശസ്തമാണ്. മമ്മൂട്ടിക്ക് പ്രായം 70 കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹം ആ പഴയ ചുറുചുറുപ്പോടെ സിനിമ ലോകം വാഴുന്ന താര രാജവ് തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, തന്നോട് മലയാള സിനിമയുടെ താരസിഹാസനത്തില്‍ നിന്നും അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ചു എന്നും അദ്ദേഹം ആ  ചോദ്യത്തിന് നല്‍കിയ മറുപടിയുമാണ് അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നാളൊരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു ഈ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് മാറികൊടുത്തൂടെ എന്ന് ഞാനെന്തിന് മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ ഒരെണ്ണം  പണിഞ്ഞിട്ട് ഇരിക്കണം.

ഞാൻ എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ  കഷ്ടപ്പെട്ടുണ്ടാക്കിയ ആ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ ഞാൻ അവിടെ തന്നെ ഇരിക്കും. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട്. ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ പോലും ഞാൻ  രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്‍ വോള്‍വ്‌മെന്റ് അതായിരുന്നു ആ കസേരയുടെ ഉറപ്പും ബലവും. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുതെന്ന് എനിക്ക് അതിയായ  ആഗ്രഹമുണ്ട് എന്നും വളരെ വികാരാധീനയായി അദ്ദേഹം പറയുന്നു.

കൂടാതെ മോഹൻലാൽ അടുത്തിടെ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു,കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്.

പക്ഷെ  ഈ നെട്ടോട്ടത്തിനിടയിൽ  എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *