ഈ രണ്ടു കഥാപാത്രങ്ങളെയും ഒരാൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കണെമെങ്കിൽ അയാൾ ഒരു അസാധ്യ നടനാകണമല്ലോ ! കുറിപ്പ് വൈറലാകുന്നു !

നമ്മൾ മലയാളികളുടെ അഭിമാന താരമാണ് നടൻ മമ്മൂക്ക. അദ്ദേഹത്തെ എല്ലാ അർഥത്തിലും ഒരു പാഠപുസ്തകമായിട്ടാണ് ഏവരും പുതു തലമുറയിലെ താരങ്ങൾ ഉൾപ്പടെ കാണുന്നത്, ആരോഗ്യ പരമായ ചിട്ടയായും, ആഹാര ക്രമവും അങ്ങനെ അദ്ദേഹം ഇന്നും ഈ 70 മത് വിസയിൽ നിത്യ യൗവനമായി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം അദ്ധേഹം കാത്ത് സൂക്ഷിച്ചു പോരുന്ന ശീലങ്ങൾ തന്നെയാണ്.

ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഒരു ആരാധകർ എഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അതിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടിക്ക് സ്വീകരിക്കാൻ പറ്റാഞ്ഞ ധാരാളം ചിത്രങ്ങൾ അഭിനയിച്ചു മറ്റു നടന്മാർ പലരും സൂപ്പർ സ്റ്റാറുകൾ ആയിട്ടുണ്ട്. മമ്മൂട്ടി വേണ്ട എന്ന് വെച്ച ചിത്രങ്ങൾ ചെയ്തവരിൽ മോഹൻലാൽ മുതൽ അക്കാലത്തെ പല സൂപ്പർ താരങ്ങളും ഉണ്ട്, സുരേഷ് ഗോപി, മുരളി അങ്ങനെ പലരും.

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ  ഏകലവ്യൻ, ചമ്പക്കുളം തച്ചൻ എന്നീ രണ്ടു ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ കഥയാണ് പറയുന്നത്. ചമ്പക്കുളം തച്ചൻ എന്ന ചിത്രം കമൽ സംവിധാനം ചെയ്ത ചിത്രമാണ്, ഏറെ ഇമോഷണസ് നിറഞ്ഞ ഒരു അച്ഛൻ കഥാപാത്രമാണ് മുരളി അഭിനയച്ചത്. അതുപോലെ ഷാജി കൈലാസ് സംവിധാനം ചെയ്ത രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ചിത്രം ‘ഏകലവ്യൻ’ എന്ന ചിത്രത്തിൽ മാസ്സ് ഡയലോഗുകളുമായി കത്തി കയറുന്ന ഒരു ക്രൈം ത്രില്ലർ, ചിത്രത്തിൽ തീപ്പൊരി ഡയലോഗുകളുമായി രോഷാകുലനായ ഒരു ഐ പി എസ് കാരനെയാണ് സുരേഷ് ഗോപി അഭിനയിച്ചത്.

നമ്മൾ ഇതിൽ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തികച്ചും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെയും ഒരാൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കണെമെങ്കിൽ അയാൾ ഒരു അസാധ്യ നടനാകണമല്ലോ അങ്ങനെ ഒരാൾ ഇല്ലാത്തതു കൊണ്ടാണോ ഈ രണ്ടു സംവിധായകരും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ രണ്ടുനടന്മാരെ സമീപിച്ചത്. അല്ല ഈ രണ്ടു വേഷങ്ങളും ചെയ്യാൻ ഇരു സംവിധായകരും ആദ്യം സമീപിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആണ് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്.

അതെ, ഈ രണ്ടു രണ്ടു ചിത്രങ്ങളിലും സംവിധായകൻ ആദ്യം  പരിഗണിച്ചത് നമ്മുടെ സൂപ്പർ സ്റ്റാർ ഇക്കയെ തന്നെയാണ്. ചമ്പക്കുളം തച്ചനിലെ  തച്ചൻ ആകാൻ സുരേഷ് ഗോപിക്കോ ഏകലവ്യൻലെ മാധവൻ IPS ആകാൻ മുരളിക്കോ സാധിക്കില്ല എന്ന് ആ  കുറിപ്പിൽ അടിവരയിട്ടു പറയുന്നു.ചിന്തിച്ചാൽ അത് തീർച്ചയായും സത്യമെന്നു നമുക്ക് മനസിലാകുമെന്നും. ഇവിടെയാണ് നമ്മൾ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ റേഞ്ച് മനസിലാക്കേണ്ടത് എന്നും കുറിപ്പിൽ പറയുന്നു

അതുപോലെ തന്നെ രാജാവിന്റെ മകൻ, ദൃശ്യം അങ്ങനെ മോഹൻലാലിൻറെ കരിയറിൽ തിളങ്ങാൻ സാധിച്ച പല ചിത്രങ്ങളും ആദ്യം തേടി വന്നത് മമ്മൂട്ടിയെ തന്നെയാണ്, സുരേഷ് ഗോപിക്കും മുരളിക്കും അങ്ങനെ പല താരങ്ങളുടെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയുടെ അക്കൗണ്ടിൽ പോകേണ്ടതാണെന്നു പല സംവിധായകരും എഴുത്തുകാരും മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് എന്നും കുറിപ്പിൽ എടുത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *