വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസം ! ആദായ നികുതി വകുപ്പിന്റെ പരിശോധനക്ക് ശേഷം വെട്ടിലായി നിർമ്മാതാക്കൾ !

ഇപ്പോൾ നമ്മുടെ പ്രശസ്ത നടന്മാർ എല്ലാം നിർമ്മാണ മേഖലയിലും ഒരു കൈ നോക്കികഴിഞ്ഞു. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, സണ്ണി വെയിൻ, മഞ്ജു വാര്യർ, മമ്മൂട്ടി അങ്ങനെ നീളുന്നു താര  നിര, ഇപ്പോൾ ഏറ്റവും കൂടുതൽ മുടക്ക് മുതലിൽ സിനിമകൾ ചെയ്ത് നിർമാതാവ് എന്ന നിലയിൽ ആന്റണി പെരുമ്പാവൂരാണ് മുൻ നിരയിൽ നിൽക്കുന്നത്. ഇപ്പോഴിതാ സിനിമ നിർമ്മാണ കമ്പനികളിൽ ആദായ നികുതി വകുപ്പിന്റെ റെയിഡ് നടക്കുന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്.

പ്രമുഖ നിർമ്മാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി പൊരുമ്പാവൂര്‍,  എന്നിവരുടെ കൊച്ചിയിലെ വിവിധ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരോട് ഹാജരാകന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.  ഒടിടി പ്ലാറ്റ്ഫോമുകളുമായി ഉള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിച്ചത്.

കൂടാതെ നടൻ പൃഥ്വിരാജിന്റേയും, ദുൽഖറിനെയും വിജയ് ബാബുവിന്റെയും ഓഫീസിലും പരിശോധന നടന്നു വരികയാണ്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന് നടന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധന നടന്നത്.

മരക്കാർ വലിയ തുകക്ക് ഒടിടി റിലീസിന് നൽകി എന്ന രീതിയിൽ മോഹൻലാലും പ്രിയദർശനും ആന്റണിയും നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അവസാനം ഏറെ ചർച്ചകൾക്ക് ശേഷം തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ മരക്കാർ നാളത്തെ റീലിസിസ് ശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നും, അതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്’ എന്നും   നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ഇതുവരെയുള്ള റെക്കോർഡുകൾ മുഴുവൻ തകർത്തുകൊണ്ടാണ് മരക്കാർ പ്രദർശനത്തിന് ഒരുങ്ങുന്നത്.   കേരളത്തിലെ ആകെ 631 റിലീസ് സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍  റിലീസിനൊരുങ്ങുകയാണ്. അതേസമയം ലോകമെമ്പാടും 4000 ത്തിലധികം സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *