പ്രിയദർശന്റെ വിവാഹം ജീവിതം തകർന്നതിനുള്ള കാരണം ചോദിച്ച അവതാരകനോട് കയർത്ത് മോഹൻലാൽ ! മറുപടി ഇങ്ങനെ !

സിനിമ രംഗത്ത് മോഹൻലാലിന് ഏറ്റവും കൂടുതൽ സൗഹൃദമുള്ള ആളാണ് സംവിധയകാൻ പ്രിയദർശൻ. അതുപോലെ ഒരു സമയത്ത് സിനിമ രംഗത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്ന താര ജോഡികളാണ് ലിസിയും പ്രിയദർശനും. പ്രണയിച്ച് വിവാഹിതരായ വിവാഹം, വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേര്പിരിയൽ  സിനിമ ലോകത്ത് വലിയ ഒരു വാർത്തയായിരുന്നു.

ഇപ്പോഴിതാ ഇവരുടെ ദാമ്പത്യ ജീവിതം വാർത്തയായ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. രിക്കല്‍ മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ കൂടി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ കുടുംബജീവിതത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചതും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ ജോണി ലൂക്കോസ് ആണ് പ്രിയന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ചോദിച്ചത്. ചോദ്യം മോഹന്‍ലാലിനെ പ്രകോപിതനാക്കുകയായിരുന്നു. പ്രിയദര്‍ശന്റെ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ, എന്നതായിരുന്നു അവതാരകന്റെ ചോദ്യം.
ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും മോഹന്‍ലാല്‍ അവതാരകനെ സമ്മതിച്ചില്ല. അതിനു മുമ്പ് തന്നെ അദ്ദേഹം ശക്തമായി അതിനെ എതിർക്കുകയായിരുന്നു.

നിങ്ങൾ പറഞ്ഞ ആ തകര്‍ച്ച എന്ന വാക്ക് തന്നെ പിന്‍വലിക്കണം എന്നാണ് മോഹന്‍ലാല്‍ അവതാരകനോട് പറഞ്ഞത്. നിങ്ങളാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് പറയുന്നത്. പ്രിയദർശൻ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ അത് നമുക്ക് അറിയാത്ത ഒരു മേഖലയാണ്. അതില്‍ കയറി ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ലെന്നും മോഹന്‍ലാല്‍ വളരെ ദേഷ്യ ഭാവത്തിൽ ആരാധകനോട് വ്യക്തമാക്കുന്നുണ്ട്.

അതെ സമയം വേർപിയലിനു ശേഷവും പ്രിയദർശൻ പലപ്പോഴും ലിസിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു , തന്റെ ഇഷ്ട പ്രകാരമല്ല ലിസ്സി വിവാഹ ബന്ധം വേർപിരിഞ്ഞതെന്നും താൻ ഇപ്പോഴും ലിസിയെ ഒരുപാട് സ്നേഹിക്കുണ്ടെന്നും, എന്റെ എല്ലാ ഉയർച്ചകൾക്കും കാരണം ലിസ്സി ആണെന്നും പ്രിയൻ തുറന്ന് പറഞ്ഞിരുന്നു. അവളുടെ തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണെന്നും, കൂടാതെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നം ഈഗോ ആയിരുന്നു, ആ കാരണമാണ് ഞങ്ങളെ തമ്മിൽ അകറ്റിയതെന്നും പ്രിയദർശൻ തുറന്ന് പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *