വീണ്ടും മമ്മൂട്ടിയെ കടത്തിവെട്ടി മോഹൻലാൽ ഒന്നാം സ്ഥാനം നേടി ! മുതിർന്ന നടന്മാരെ പിന്നിലാക്കി ഫഹദ് കുതിച്ചുയരുന്നു ! ജനപ്രീതിയുള്ള നടമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് പ്രമുഖ മാധ്യമം !

മലയാള താര നിരയിൽ എന്നും ഒരു മാറ്റവുമില്ലാതെ മുന്നിൽ തന്നെ നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇഅവരിൽ ആരാണ് മുന്നിൽ എന്നുള്ളത് ആരാധകർക്ക് ഇടയിൽ എന്നും ഒരു ചർച്ചയാണ്. ഇപ്പോഴിതാ ആരാധഹരേ ആവേശത്തിലാക്കികൊണ്ട് പുതിയൊരു റിപ്പോർട്ട് കൂടി രംഗത്ത് വന്നിരിക്കുകയാണ്. മലയാളത്തിലെ ജനപ്രിയ നടന്മാരുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തു വന്നിട്ടിരിക്കുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ആണ് ജനപ്രീതിയില്‍ മുന്നിലുള്ള മലയാളത്തിലെ നായക നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

അതിൽ എന്നത്തേയും പോലെ ഇത്തവണ മമ്മൂട്ടിയേക്കാൾ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് നടൻ മോഹനലാൽ തന്നെയാണ്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയുമാണ് പക്ഷെ സുരേഷ് ഗോപി ലിസ്റ്റിൽ എങ്ങും ഇടമേ നേടിയിട്ടില്ല എന്നത് ഏറെ ശ്രദ്ദേയമായ ഒരു കാര്യമാണ്. ഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അദ്ദേഹം ഈ അടുത്ത സമയത്താണ് സിനിമയിലേക്ക് തിരികെവന്നത്. സൂപ്പർ താരങ്ങളെ പിന്നിലാക്കി ഇത്തവണ യുവ താരങ്ങളുടെ കടന്നു കയറ്റമാണ് ലിസ്റ്റിൽ വളരെ ശ്രദ്ധ നേടുന്നത്.

ജന പ്രീതിയില്‍ മുന്നിലുള്ള മലയാള താരങ്ങളുടെ  ലിസ്റ്റ് ഇങ്ങനെ; 1. മോഹന്‍ലാല്‍, 2. മമ്മൂട്ടി, 3. ഫഹദ് ഫാസില്‍, 4. ടൊവീനോ തോമസ്, 5. പൃഥ്വിരാജ് സുകുമാരന്‍, 6. ദുല്‍ഖര്‍ സല്‍മാന്‍, 7. ദിലീപ്, 8. ആസിഫ് അലി, 9. നിവിന്‍ പോളി 10. ഷെയ്ന്‍ നിഗം- എന്നിങ്ങനെയാണ് ലിസ്റ്റ്. ജനപ്രിയനായിരുന്ന ദിലീപിന്റെ സ്ഥാനം ഏറ്റവും പുറകിലേക്ക് മാറിയതും ഷെയിൻ നിഗംലിസ്റ്റിൽ സ്ഥാനം പിടിച്ചതും ശ്രദ്ധ നേടുന്നു. ഈ വർഷത്തെ ജനുവരിയിലെ ലിസ്റ്റാണ് അവർ പുറത്ത് വിട്ടിരിക്കുന്നത്.

അതുപോലെ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകളും പുറത്ത് വന്നത് ഏറെ ചർച്ചകൾക് വഴിയൊരുക്കിയിരുന്നു. താര പദവിയിൽ മുന്നിൽ ഉള്ളവർ തന്നെയാണ് പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്നത്. ഏറ്റവും മുന്നിൽ നടൻ മോഹൻലാൽ തന്നെയാണ്, ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക. ലിസ്റ്റിൽ മൂന്നാമത് മുന്നിൽ നിൽക്കുന്നത് താര പുത്രൻ ദുൽഖർ സൽമാൻ തന്നെയാണ്. മൂന്ന് മുതല്‍ എട്ട് കോടിയോളമാണ് ഡിക്യു ഒരോ സിനിമകള്‍ക്കും വാങ്ങിക്കുന്നത്.

ഇളമുറതമ്പുരാൻ ആയ   പൃഥ്വിരാജ്  ഒരു സിനിമക്ക് വാങ്ങുന്നത്  3  മുതല്‍ 7  കോടി വരെയാണ്. ഫഹദ് ഫാസിൽ ആണ് അഞ്ചാം സ്ഥാനം. ഫഹദ് ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനം നടൻ നിവിൻ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്നത്. ഇനി ഇപ്പോൾ പ്രതിഫലം കുത്തനെ കൂറ്റൻ സാധ്യതയുള്ള നടൻ ടോവിനോ തോമസാണ് അടുത്തത്. ഒന്നര കോടി മുതല്‍ 3  കോടി വരെയാണ്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *