‘വിനയന്‍ സാറാണ് ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിര്‍ത്തിയതെന്ന് ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിന്റെ വീഡിയോ ഇപ്പോഴുമുണ്ട് ! കമന്റിന് മറുപടി നല്‍കി സംവിധായകന്‍ വിനയന്‍ !
മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകരിൽ ഒരാളാണ് സംവിധായകൻ വിനയൻ. മലയാളികൾ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ചിത്രങ്ങളുടെ സൃഷ്ടാവായ അദ്ദേഹം ഇന്നും സിനിമ രംഗത്ത് വളരെ സജീവമാണ്. ഒരുപാട് നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ചതും അദ്ദേഹമാണ്. ലാഭവൻ മണി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ അങ്ങനെ എത്രയോ പേർ, അതുപോലെ പൃഥ്വിരാജിന്റെ നായക വേഷത്തിന് കൂടുതൽ ശക്തി നൽകിത് വിനയന്റെ ചിത്രങ്ങളിലൂടെയാണ്. ഇപ്പോൾ കഴിഞ്ഞ ദിവസം വിനയൻ തന്റെ ഹിറ്റ് ചിത്രം ‘സത്യം’ ത്തിന്റെ 17-ാം വാര്‍ഷികത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
അതിൽ അദ്ദേഹം പറയുന്നത്, സത്യം എന്ന സിനിമ തനിക്ക് ഒരുപാട് പ്രിയപെട്ടതാണെന്നും ആ സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് പല തരത്തിലുള്ള പ്രശ്ങ്ങൾ നേരിടുന്ന സമയമായിരുന്നു എന്നും ചില സംഘടന പരമായ പ്രശ്നങ്ങൾ, സത്യവും, തൊട്ടടുത്ത ചിത്രമായ അത്ഭുതദ്വിപും എൻെറ മറ്റൊരു ഹൊറർ ഫിലിം ആയിരുന്ന വെള്ളിനക്ഷത്രം, സത്യവും, പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്സ് അവാർഡ് കിട്ടിയ മീരയുടെ ദുഖം പോലെയും അത്ഭുതദ്വീപും രാജുവിൻെറ ആദ്യകാല വളർച്ചയിൽ ഗുണമേ ചെയ്തുള്ളു ദോഷമൊന്നും ചെയ്തില്ല എന്നും, ഇപ്പൊ രാജു മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരിക്കുന്നു… ഇനിയും ആ വളർച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു. അതു പോലെ തന്നെ സത്യത്തിലെ ഷാജികുമാർ ഉൾപ്പടെ എല്ലാ ടെക്നീഷ്യൻ മാർക്കും അന്നത്തെ പുതുമുഖ നായികയായിരുന്ന പ്രിയാമണി അടക്കം എല്ലാ താരങ്ങൾക്കും നല്ലതേ ഭവിച്ചിട്ടുള്ളു.. ഇനിയും അതുണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു എന്നും അദ്ദേഹം കുറിക്കുന്നു..
അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ഒരുപാട് കമന്റുകൾ ലഭിച്ചിരുന്നു, അന്ന് ചില സംഘടന പരമായ പ്രശ്നങ്ങൾ എന്നത് അദ്ദേഹം ഉദ്ദേശിച്ചത് അമ്മ താര സംഘടനയുമായി വിനയൻ പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും. അദ്ദേഹത്തെ സംഘടന വിലക്കുകയും ചെയ്തിരുന്നു, ഇതിനെ ആസ്പദമാക്കി ഒരു ആരാധകൻ നൽകിയ കമന്റ് ഇങ്ങനെ ആയിരുന്നു, അത്ഭുതദ്വീപ് എന്ന സിനിമ ചെയ്‌തത് തന്നെ പ്രിഥ്വിരാജിന്റെ വിലക്ക് തീര്‍ക്കാനണന്ന് പ്രിഥ്വിരാജിന്റെ അമ്മ ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിന്റെ വീഡിയോ ഇപ്പോഴുമുണ്ട് .. വിനയന്‍ സാറാണ് ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിര്‍ത്തിയതെന്ന് അവര്‍ പറയുമ്പോള്‍.. അത്ഭുതദ്വീപ് കഴിഞ്ഞ് 17 വര്‍ഷമായി സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ പ്രിഥ്വിരാജ് അഭിനയിച്ചിട്ടില്ലായെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.
2004 ൽ സത്യം എന്ന സിനിമയിൽ അഭിനയിച്ച തിലകൻ ചേട്ടനും പ്രിത്വിരാജുമൊഴിച്ച് ബാക്കി എല്ലാവരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറിയെന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ.. പക്ഷെ തിലകൻ ചേട്ടൻ മാപ്പ് പറഞ്ഞില്ല എന്നും പ്രിത്വിരാജ് ഇനി മേലിൽ സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കൾക്ക് വാക്കു കൊടുത്തിട്ടാണ് ആ പ്രശ്നം അന്നു തീർത്തത്. അതും ഒരു കണക്കിന് മാപ്പു തന്നല്ലെ.. ഞാൻ ഈ പറയുന്നത് കള്ളമാണന്ന് പ്രിത്വിരാജിന് പറയാൻ പറ്റുമോത്.
ഇതിന് മറുപടിയുമായി വിനയൻ എത്തിയിരുന്നു, അങ്ങനെ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല… ഒരാളുടെ ചിത്രത്തില്‍ അഭിനയിക്കുന്നതോ ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്നതോ തികച്ചും ഒരു താരത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്.. പൊതുവായിട്ടൊള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്കു പോകരുത്. പിന്നെ ഇന്ന് കൂഞ്ഞാലിമരക്കാര്‍ കഴിഞ്ഞാല്‍ പിന്നെ മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് സംവിധാനം ചെയ്യാന്‍ കഴിയുന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായി താൻ കാണുന്നു എന്നും അദ്ദേഹം പറയുന്നു…
Leave a Reply