
‘രോഹിണിയും ശോഭനയും ആയിരുന്നു അന്നത്തെ എന്റെ ഗോസിപ്പ് നായികമാർ’ !! പക്ഷെ അവരെക്കാളും എനിക്ക് കൂടുതൽ ആത്മബന്ധം ആ നടിയോടായിരുന്നു !! റഹ്‌മാൻ !
മലയാളത്തിനയെ ആദ്യം റോമാറ്റിക് ഹീറോയാണ് റഹ്‌മാൻ, ആ കാലത്ത് റഹ്‌മാൻ രോഹിണി ജോഡിയും കൂടാതെ റഹ്‌മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന മോഹൻലാലും മമ്മൂട്ടിയും താര പദവിയിലേക്ക് കടന്നപ്പോൾ റഹ്‌മാൻ ആ സമയത്ത് അന്യ ഭാഷ ചിത്രങ്ങളിൽ തിരക്കിലായി. തമിഴിലും തെലുങ്കിലും സജീവമാകുക ആയിരുന്നു പിന്നീട് റഹ്‌മാൻ..
ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്‌മാൻ, റഷീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. എന്നാൽ സിനിമയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ പേര് സ്വന്തം പേരക്കുകയായിരുന്നു. ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബി സെന്റ് ജോസഫ് സ്കൂൾ, ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പാട് എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളത്തിൽ നായകനായും സഹ താരമായും റഹ്‌മാൻ തിളങ്ങിയിരുന്നു…
അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു, തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു, അക്കാലത്തെ മിക്ക ഹിറ്റ് സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചിരുന്നു. സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തുവന്ന കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയവ പ്രേക്ഷർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു…
ഇന്നും അദ്ദേഹം മലയാളികളുടെ ഇഷ്ട താരമാണ്. സിനിയിൽ ഉപരി അദ്ദേഹം തന്റെ കുടുംബത്തെ ഒരുപാട് ഇഷ്ടപെടുന്നു, ഒരു സമയത്ത് പലനടിമാരോടൊപ്പം താരത്തിന്റെ പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്നു. തന്റെ പേരില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ടെന്നും. ശോഭനയുടെയും രോഹിണിയുടെയും പേരുകൾ ചേർത്തായിരുന്നു ഗോസിപ്പ് കഥകകൾ എന്നും അദ്ദേഹം ഏറെ രസകരമായി പറയുന്നു… രണ്ടും പേരും ആണും ഇന്നും എന്റെ അടുത്ത സുഹൃത്തക്കൾ ആന്നെനും രോഹിണിയും ഞാനുമൊക്കെ അന്ന് ഈ ഗോസിപ്പ് കഥകൾ കേട്ട് ഒരുപാട് ചിരിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു…

എന്നിരുന്നാലും ഇതൊക്കെ വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന ഒരു ചിന്തയും തനിക്കുണ്ടായിരുന്നു, പൊതുവേ എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുള്ള ആളാണ് റഹ്‌മാൻ, തന്റെ സെറ്റിൽ ഉള്ള എല്ലാവരോടും നല്ല അടുപ്പം വെക്കാറുണ്ട്, അത്തരത്തിൽ നടി സിത്താരയുമായി റഹ്മാന് നല്ല അടുപ്പമായിരുന്നു, അവരെ തന്റെയൊരു ചേച്ചിയുടെ സ്ഥാനത്താണ് റഹ്മാൻ കണ്ടിരുന്നതും, പല പ്രതിസന്ധി ഘട്ടങ്ങളിലും റഹ്മാൻ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എടീ പോടീ എന്നൊക്കെ താൻ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണെന്നും അദ്ദേഹം പറയുന്നു..
പക്ഷേ ഒരു സമയത്ത് അവര്‍ വല്ലാതെ മാറി പോയി. അതിനുള്ള കാരണം എന്താണെന്നു ഇനിയും അറിയില്ല, ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് റഹ്മാനെ മോശക്കാരനാക്കാന്‍ സിതാര ശ്രമിച്ചു. നായകനായ ഞാന്‍ അവരെ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് നടി വാശി പിടിച്ചു. അന്ന് അവിടെവെച്ച് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ വേഗം ദേഷ്യം വരുന്ന ഞാന്‍ അന്ന് നിയത്രണം വിട്ട് ആ സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.. താരത്തിന്റെ ജീവിതത്തിൽ സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്കപ്പുമെല്ലാം ഉണ്ടാകുകയും ചെയ്തിരുന്നു..
ആ സമയത്താണ് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ശ്രമിക്കുന്നത് അന്ന് 24 വയസ്സാണ് പ്രായം. ആ സമയത്ത് ചെന്നൈയില്‍ സുഹൃത്തിന്റെ ഒരു ഫാമിലി ഫങ്ക്ഷന് പോയ സമയത്ത് അദ്ദേഹം തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു. അതിൽ ഒരു പെൺകുട്ടി തന്റെ കണ്ണിൽ ഉടക്കി കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന്കൂട്ടുകാരനോട് റഹ്‌മാൻ പറഞ്ഞിരുന്നു. മെഹറുവിന്റെ അഡ്രസ് ഒരു സുഹൃത്താണ് കണ്ടുപിടിച്ചു പെണ്ണ് ചോദിക്കുന്നത്. മെഹറുവിന്റെ കുടുംബം എന്ന് പറയുന്നത് മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്. വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.
സംഗീത ചക്രവർത്തി എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് റഹ്‌മാന്റെ ആ പത്നി. ഇവർക്ക് അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളാണ്. നിലവിൽ കുടുംബവുമൊത്ത് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുകയാണ് അദ്ദേഹം….
Leave a Reply