ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് കർമ്മം ചെയ്യാൻ പൂജാരിമാർ വന്നില്ല ! നമ്മുടെ മകളല്ലേ, പൂജാരിയായി ഞാൻ വന്നു ! രേവത് മണിച്ചേട്ടന്റെ ആരാധകൻ !

കേരളക്കരക്ക് കഴിഞ്ഞ ദിവസം മറക്കാൻ കഴിയാത്ത ഒരു ദിവസനായിരുന്നു, പൊന്നു മകൾ ചാന്ദിനിയെ ഇന്നാണ് അടക്കം ചെയ്തത്. എന്നാൽ കുട്ടിയുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ എത്താതിരുന്നത് ഒരു വാർത്തയായി മാറിയിരുന്നു. എന്നാൽ ഈ സാഹചര്യം കണ്ടറിഞ്ഞ ഓട്ടോ ഡ്രൈവർ രേവത് എന്ന ചെറുപ്പക്കാരനാണ് ആ കുഞ്ഞിന്റെ കർമ്മം ചെയ്യാൻ മുന്നോട്ട് വന്നത്.

രേവത് ഇതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ആലുവയില്‍ പോയി, മാളയില്‍ പോയി, കുറുമശേരിയില്‍ പോയി. ഒരു പൂജാരിയും വന്നില്ല. ചോദിച്ചപ്പോള്‍ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് ചോദിച്ചത്. ആരായാലും മനുഷ്യനല്ലേ. അപ്പോള്‍ ‍ഞാന്‍ കരുതി വേറെ ആരും വേണ്ട. നമ്മുടെ മോളുടെ അല്ലേ. ഞാന്‍ തന്നെ കര്‍മം ചെയ്തോളാം. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല.

ഞാൻ  ഇതുവരെ എന്റെ ജീവിതത്തിൽ  ഒരു മ,ര,ണ,ത്തിന് മാത്രമേ കര്‍മം ചെയ്തിട്ടുള്ളൂ.’ അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രേവത് എന്ന പൂജാരിയുടെ വാക്കുകള്‍. കുട്ടിയുടെ മൃതദേഹം സംസ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രേവത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുകേട്ടു നിന്ന അന്‍വര്‍ സാദത്ത് എംഎല്‍എ രേവതിനെ കെട്ടിപ്പിടിച്ചാണ് പ്രശംസിച്ചത്.

സമൂഹ മാധ്യമങ്ങളിലും രേവതിന് കൈയടി ഉയരുകയാണ്. ഇത് ആദ്യമായിട്ടല്ല രേവതി വർത്തയാകുന്നത്, ഇതിന് മുമ്പ് കലാഭവൻ മണി തനിക്ക് വാങ്ങി നൽകിയ ആട്ടോ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട്ടുകാർ തന്റെ കൈയ്യിൽ നിന്നും തിരികെ വാങ്ങി എന്ന് ഒരിക്കൽ രേവത് പറഞ്ഞിരുന്നു. അന്ന് രേവത് പറഞ്ഞിരുന്നത് ഇങ്ങനെ, മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ ഒരു കുറിച്ച് ഏതോ ഒരു മാസികയിൽ ഒരു ലേഖനം വന്നു, അത് കണ്ടിട്ട് മണി ചേട്ടൻ എന്നെ കാണണമെന്ന ആഗ്രഹം അറിയിച്ചു.

അങ്ങനെ എന്നെ മണിച്ചേട്ടന്റെ മാനേജരുടെ വിവാഹത്തിന് അദ്ദേഹം ക്ഷണിച്ചു. അങ്ങനെ ഞാൻ അവിടെ ചെന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അ​ദ്ദേഹം വാങ്ങി തന്നു. മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അ​ദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്.

ഇന്നും വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരുമെന്നാണ്. അദ്ദേഹം ചെയ്തത് പോലെ ഞാനും എന്നെ കൊണ്ട് കഴിയുന്നത് പോലെ പാവങ്ങളെ സഹായിക്കാറുണ്ട്. ഞാൻ വലിയ പണക്കാരൻ ഒന്നുമല്ല, ഓട്ടോ ഓടിച്ച് കിട്ടുന്നതിൽ നിന്നും കൂടുതലും മറ്റുള്ളവരെ സഹായിക്കും. എനിക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ല. അടുത്തിടെ എനിക്ക് ഒരു ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. അതിൽ നിന്നും കിട്ടിയ 69000 രൂപയും മകനെ ചികിത്സിക്കാൻ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞിരുന്ന ഒരു അമ്മക്ക് കൊടുത്തു എന്നും രേവത് പറയുന്നു. ക്യാൻസർ രോഗികൾക്ക് ഞാൻ സൗജന്യമായിട്ടാണ് ഓട്ടോ ഓടിക്കുന്നത്. അച്ഛൻ ചെറുപ്പത്തിൽ ‌ഉപേക്ഷിച്ച് പോയി, മാമനൊപ്പമാണ് ഇപ്പോൾ താമസമെന്നും രേവത് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *