തുടക്കം ദൂരദർശൻ സീരിയലുകളിൽ കൂടി, പ്രശസ്തനായത് താഴ്വാരത്തിലെ വില്ലൻ വേഷത്തിൽ കൂടി ! വിടപറഞ്ഞ നടൻ സലിം അഹമ്മദ് ഘൗസിന്റെ ജീവിതം !!

സിനിമ ലോകത്തിന് മറ്റൊരു തീരാ നഷ്ടം സംഭവിച്ചിരിക്കുകയാണ്, നടൻ സലിം അഹമ്മദ് ഘൗസ് (70) അ,ന്ത,രി,ച്ചു. മുംബൈയിലായിരുന്നു അ,ന്ത്യം.  ഇന്ത്യൻ സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തുടക്കം കുറിച്ചത് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘സുഭഹ്’ എന്ന സീരിയലിൽ കൂടി ആയിരുന്നു. പിന്നീട് ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി സലിം ഘൗസ് എത്തിയതും ജനശ്രദ്ധനേടി.1989ല്‍ ആയിരുന്നു സലിം ഘൗസ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം നാടക നടനായും നാടക സംവിധായകനായും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ മുപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ചു.

സിനിമ രംഗത്ത് ആദ്യം അദ്ദേഹം ശ്രദ്ധ നേടിയത് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലൻ കഥാപാത്രം ആയിരുന്നു, ശേഷം  1990 ല്‍ മലയാള ചിത്രം താഴ്വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. രാഘവൻ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാഘവന് ശബ്ധം നൽകിയത് ഷമ്മി തിലകൻ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാലിൻറെ വില്ലനായി അദ്ദേഹം എത്തി. ഉടയോന്‍ എന്ന സിനിമയിലും ശ്ക്തമായ പ്രകടനം കാഴ്ചവെച്ചു. ശേഷം 997ല്‍ കൊയ്ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചു.

തമിഴ് ചിത്രം തിരുടാ തിരുടിയിലും അദ്ദേഹം വളരെ ശ്രദ്ദേയ വേഷം ചെയ്തിരുന്നു. ഏറ്റവും അവസാനമായി ശ്രദ്ധ നേടിയ ചിത്രം വിജയ് നായകനായ വേട്ടൈക്കാരൻ ആണ്. വേദനായകം എന്ന കഥാപാത്രം ഏറെ വിജയിച്ചിരുന്നു. ഹീ ഡിസീവേഴ്സ്’, ‘പെർഫക്ട് മർഡർ’ എന്നിവയാണ് സലീം ഘൗസ് അഭിനയിച്ച ഇംഗ്ലീഷ് സിനിമകൾ.മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ സലിം ഘൗസ് അഭിനയിച്ചു. 1952ൽ ചെന്നൈയിലാണ് സലീം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയിലെ ക്ലൈസ്റ്റ് ചർച്ച് സ്‌കൂളിലും പ്രസിഡൻസി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം സ്വന്തമാക്കി. ഭാര്യ അനിതാ സലിം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *