ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായതോടെ മോഹൻലാലിൽ ഒരുപാട് മാറ്റങ്ങൾ വന്നുതുടങ്ങി ! അങ്ങനെയാണ് ആ അകൽച്ച ഉണ്ടായത് ! പക്ഷെ സിനിമ കണ്ടശേഷം എല്ലാം മാറിമറിഞ്ഞു ! തുറന്ന് പറച്ചിൽ !

മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അദ്ദേഹം ഇന്നത്തെ പല സൂപ്പർ സ്റ്റാറുകളുടെയും വിജയപാതയിൽ വലിയ പങ്ക് വഹിച്ച ആളാണ്. അതിൽ പ്രധാനമായും മോഹൻലാൽ സത്യൻ കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് മോഹൻലാലുമായി ഉണ്ടായ പിണക്കത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ… എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങൾ അല്ലങ്കിൽ എന്റെ സിനിമ ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സ്നാതോഷങ്ങളിൽ ഒന്ന്,  മോഹൻലാലിനെ  പോലുള്ള ഒരു അഭിനേതാവിനെ ക്യാമറയുടെ മുമ്പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിച്ചു എന്നുള്ളതാണ്.  എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത് ‘അപ്പുണ്ണി’ എന്ന സിനിമയിലാണ്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം 12 വര്‍ഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും ഒരുമിച്ച് രസതന്ത്രം എന്ന ചിത്രം ചെയ്യുന്നത്.

അങ്ങനെ ഒരു അകൽച്ച വരാൻ പ്രധാന കാരണം ഉണ്ട്, പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി, അതിനു കാരണം എന്ന് പറയുന്നത്.  പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രത്യേകിച്ച് അങ്ങനെ  മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, അപ്പോൾ ആ സമയത്ത് ലാല്‍ വന്നിരിക്കും. എന്നാൽ പിന്നീട് അദ്ദേഹം  ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍ പഴയത് പോലെ എന്റെ സിനിമകളിലേക്ക് വരാൻ പറ്റാതെയായി. ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി.

അപ്പോൾ എനിക്ക് ആകെ പ്രയാസം ആയി തുടങ്ങി, എന്നാൽ ഇനി അദ്ദേഹത്തെ അങ്ങ് ഒഴിവാക്കിയേക്കാം എന്ന് തോന്നുകയായിരുന്നു. ലാലിന്റെ ഡേറ്റ് ഇനി ചോദിക്കണ്ട, ലാലിനെ വിട്ടേക്കാം എന്നും മനസ്സില്‍ വിചാരിച്ചു. പിന്നീടാണ് ഞാൻ ജയറാമിനെ നായകനാക്കി സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി. മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിച്ചില്ല. പക്ഷേ 12 വര്‍ഷം കഴിഞ്ഞെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

എന്നാൽ ആ പിണക്കം മാറിയത് ലാലിൻറെ ഒരു സിനിമ കണ്ടതോടെയാണ്.  മോഹൻലാലിൻറെ ഇരുവർ എന്ന ചിത്രം റിലീസായ ശേഷം ഞാൻ ആ സിനിമ കണ്ടു. അതിൽ ലാലിൻറെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, അപ്പോൾ തന്നെ ലാലിനെ വിളിക്കണം എന്ന് തോന്നി. അങ്ങനെ ആ പോകുന്ന വഴിയിൽ തന്നെ ഒരു ബൂത്തിൽ കയറി ലാലിനെ വിളിച്ചു. അത് അയാൾക്കും അന്ന് സന്തോഷമായി, അങ്ങനെ ആ പിണക്കം മാറി എന്നും സത്യൻ അന്തിക്കാട് പറയുന്നു

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *