ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരികൾ നിർബന്ധിച്ചിരുന്നു ! പക്ഷെ ആ സൗഹൃദം നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു ! ശാലിനി തുറന്ന് പറയുന്നു !!
മലയാള സിനിമയിലെ ഒരു സമയത്തെ ഏറ്റവും മികച്ച പ്രണയ ജോഡികൾ ആയിരുന്നു ചാക്കോച്ചനും ശാലിനിയും, ഇരുവരുടെയും ആദ്യ തുടക്കം. ശാലിനി മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയതിനു ശേഷം നായികയായി ആദ്യമായി അഭിനയിച്ച ചിത്രമാണ് അനിയത്തി പ്രാവ്. കുഞ്ചാക്കോ ബോബൻ എന്ന നടന്റെയും ആദ്യ ചിത്രവും അതുതന്നെ. ഇരുവരും ഒന്നിച്ച മലയത്തിലെ ഇവർ ഗ്രീൻ പ്രണയ ചിത്രമാണ് അനിയത്തിപ്രാവ്. രണ്ടുപേരും മത്സരിച്ച് അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും മിനിസ്‌ക്രീനിൽ ആ ചിത്രം നിറഞ്ഞ സദസിൽ തന്നെയാണ് പ്രദർശനം തുടരുന്നത്.
ആ ജോഡികൾ വീണ്ടും ഒന്നിച്ചപ്പോൾ വിജയം ആവർത്തിച്ചു, ശാലിനി വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിരുന്നുള്ളു. അതിൽ കൂടുതലും ജോഡികളായത് ചാക്കോച്ചനോടൊപ്പമാണ്, നക്ഷത്ര താരാട്ട്, നിറം, പ്രേം പൂജാരി തുടങ്ങിയ മൂന്നു ചിത്രങ്ങൾ കൂടി ഇവർ ഒരുമിച്ച് അഭിനിച്ചിരുന്നു. ഇവർ ഒന്നിച്ച ചിത്രങ്ങളിൽ മനോഹരമായ ഗാനങ്ങളും ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടതാണ്, ഇരുവരുടെയും ജോഡി ഏവരും ഏറ്റെടുത്തോടെ ഇനി ഇവർ പ്രണയത്തിലാകും വിവാഹം കഴിക്കു എന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വളരെ സജീവമായിരുന്നു, എന്നാൽ സിനിമയിൽ അല്ലാതെ ജീവിത്തിൽ ഒരിക്കൽ പോലും തനിക്ക് ചാക്കോച്ചനോട് അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നും ശാലിനി പറയുന്നു.
എന്നാൽ അന്നത്തെ പെൺകുട്ടികളുടെ ഇഷ്ടതാരമായിരുന്ന ചാക്കോച്ചൻ ഒരുപാട് പെൺകുട്ടികൾ സ്നേഹിച്ചിരുന്നു. ആ കൂട്ടത്തിൽ തന്റെ വളരെ അടുത്ത സുഹൃത്തുക്കളിലും ചിലരുണ്ടായിരുന്നു എന്നാണ് ശാലിനി പറയുന്നത്. അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ ഒരുപാട് നിർബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. പക്ഷെ താൻ അത് ചാക്കോച്ചനോട് പറഞ്ഞില്ലെന്നും അതിനു കാരണം ഒരു പക്ഷെ താനിത് പറയുകയാണെങ്കിൽ അത് ചിലപ്പോൾ ഞങ്ങളുടെ സൗഹൃദത്തെ ബാധിക്കുമോ എന്ന് താൻ ഭയപ്പെട്ടിരുന്നു എന്നും ശാലിനി പറയുന്നു.
താനും ചാക്കോച്ചനും വളരെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങളുടെ ജോഡിയിൽ വളരെ നല്ല ചിത്രങ്ങളാണ് മലയാളത്തിൽ ഉണ്ടായത് എന്നും അതിൽ ഇപ്പോഴും ഒരുപാട് സന്തോഷമുണ്ടെന്നും ശാലിനി പറയുന്നു. പിന്നെ മലയാളത്തെ മറന്നോ കേരളത്തിൽ വരില്ലേ എന്നൊക്കെ ഒരുപാട് പേര് ചോദിക്കാറുണ്ടെന്നും, ശാലിനി പറയുന്നു. ഒരുക്കലും മറക്കില്ല തങ്ങൾ ഇടക്ക് കേരളത്തിൽ വരാറുണ്ടെന്നും അവിട സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെന്നും ശാലിനി പറയുന്നു. എന്നാൽ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ശാലിനി വീണ്ടും അഭിനയിക്കുന്നു എന്ന വാർത്ത വന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും അത് ശരിവെക്കുന്ന രീതിയാണ് വാർത്തകൾ.
മണിരത്നം ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് നടി എത്തുന്നത്. 20 വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി വീണ്ടും സിനിമയിലേക്ക് തിരികെയെത്തുന്നു എന്ന വാർത്ത ആരാധകരും വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിറക്കുന്നത്.
Leave a Reply