പുലി മുരുകനില്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി മൂന്ന് ലക്ഷം രൂപ എനിക്ക് വാഗ്ദാനം ചെയ്തതാണ് ! പറ്റില്ലെന്ന് ഞാൻ പറഞ്ഞു ! എന്നോട് കാണിച്ച അനീതി അല്ലെ അത് ! ഷമ്മി തിലകൻ !

അതുല്യ കലാകാരൻ നടൻ തിലകന്റെ മകൻ എന്നതിനപ്പുറം സിനിമ രംഗത്ത് സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടൻ ഷമ്മി തിലകൻ.   ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം ഇന്നിപ്പോൾ തന്റെ കരിയറിന്റെ മികച്ച കാലഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നത്, ഇപ്പോൾ അടുപ്പിച്ച് ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം മികച്ച വേഷം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞിരുന്നു.   ഒരു നടൻ എന്നതിലുപരി പല ശക്തമായ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുകളും കൂടാതെ അദ്ദേഹം കൈകൊണ്ട ശക്തമായ തീരുമാനങ്ങൾ കൊണ്ടും അദ്ദേഹം മലയാള സിനിമ ലോകത്ത് ഏറെ അടിച്ചമർത്തപ്പെട്ടിരുന്നു.

ഒരു നടൻ എന്നതിലുപരി അദ്ദേഹം കഴിവുള്ള ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്, പല ഹിറ്റ് കഥാപാത്രങ്ങൾക്ക് പിന്നിലും ഷമ്മിയുടെ ശബ്ദം ഉണ്ടായിരുന്നു. ഇപ്പോഴിതാ താൻ ഇനി ഒരിക്കലും ഡബ്ബിങ് ചെയ്യില്ല എന്നും എന്റെ ശബ്ദം എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ.. പല മിമിക്രി ആര്‍ട്ടിസ്റ്റുകളുടേയും ധാരണ ഞാനൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്നാണ്. കാരണം പ്രേംനസീറിനും കമല്‍ ഹാസനും വേണ്ടിയൊക്കെ അവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

മലയാള നടന്മാർക്ക് മാത്രമല്ല നിരവധി തമിഴ്‌നടന്മാര്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി. എന്നാല്‍ താൻ അർഹിക്കുന്ന  പരിഗണന തനിക്ക് തമിഴ് സിനിമയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തില്‍ മാത്രമല്ല നിരവധി തമിഴ്‌നടന്മാര്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകന്‍. എന്നാല്‍ താനര്‍ഹിക്കുന്ന പരിഗണന തനിക്ക് തമിഴ് സിനിമയില്‍ നിന്ന് ലഭിച്ചില്ല എന്നും അദ്ദേഹം പറയുന്നു.

കസ്തൂ,രിമാന്‍ എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റയൊരുത്തനും തയാറായില്ല. ആരും വരാതായപ്പോള്‍ വളരെ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ടാണ് എനിക്ക് ഡബ്ബ് ചെയ്യിപ്പിച്ചത്. എന്നോട് കാണിച്ച അനീതിയല്ലേ, ഷമ്മി നമുക്ക് അവിടെ ഡബ്ബ് ചെയ്തു തരുന്ന എക്‌സ്‌പോഷര്‍ തന്ന ആളാണ് എന്ന് അവര്‍ അല്ലെ ചിന്തിക്കേണ്ടത്. ഇവര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവര്‍ക്ക് ചെയ്യുന്നത്.

അതുപോലെ തന്നെ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെക്കാള്‍ പവര്‍ഫുള്ളായി മറ്റുള്ള കഥാപാത്രങ്ങള്‍ക്കായി ഡബ്ബ് ചെയ്യേണ്ടി വരും. അതുകൊണ്ടാമ് ഞാന്‍ ഡബ്ബിഗ് നിര്‍ത്തിവെച്ചത്. കുറെ നാളുകള്‍ക്ക് ശേഷം എനിക്ക് പറ്റില്ലെന്ന് പറയാന്‍ തുടങ്ങി. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാന്‍ വയ്യ. പുലി മുരുകനില്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാന്‍ വേണ്ടി മൂന്ന് ലക്ഷം രൂപ എനിക്ക് വാഗ്ദാനം ചെയ്തതാണ്. ഞാന്‍ ചെയ്യില്ലെന്നും വേറെ ആളെ വെച്ച് ചെയ്യാനും പറഞ്ഞു. എന്റെ വോയിസ് എനിക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *