‘ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നം’ ! മോഹൻലാലിനൊപ്പം ഒരു സിനിമ ഇനി ഉണ്ടാകില്ല ! ഉറച്ച നിലപാടുമായി ഷമ്മി തിലകൻ ! വാക്കുകൾ ശ്രദ്ധ നേടുന്നു !

തിലകൻ എന്ന അതുല്യ കലാകാരന്റെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ സ്വന്തമായ നിലപാടുകൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞ കലാകാരനാണ് ഷമ്മി തിലകൻ. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം ഇന്നിപ്പോൾ തന്റെ കരിയറിന്റെ മികച്ച കാലഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നത്, ഇപ്പോൾ അടുപ്പിച്ച് ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം മികച്ച വേഷം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞിരുന്നു.   ഒരു നടൻ എന്നതിലുപരി പല ശക്തമായ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുകളും കൂടാതെ അദ്ദേഹം കൈകൊണ്ട ശക്തമായ തീരുമാനങ്ങൾ കൊണ്ടും അദ്ദേഹം മലയാള സിനിമ ലോകത്ത് ഏറെ അടിച്ചമർത്തപ്പെട്ടിരുന്നു.

മറ്റു നടന്മാരെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ് ഷമ്മി തിലകൻ. തനിക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകൾക്ക് മറുപടി നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റിന് ചുവടെ ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു, ‘എന്നാണ് മോഹൻലാലുമായി അടുത്ത സിനിമ’ എന്നായിരുന്നു, ഇതിന് ഷമ്മി നൽകിയ മറുപടി ഇങ്ങനെ, “ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നം” എന്നാരുന്നു… അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് തിലകനും മകൻ ഷമ്മി തിലകനും മോഹൻലാലുമായി ഏറെ അഭിപ്രായ  വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

പ്രേക്ഷകർ സ്‌ക്രീനിൽ വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന താരങ്ങളാണ് മോഹൻലാലും ഷമ്മിയും. ഇവരുടെ കോമ്പിനേഷൻ സീനുകൾ എന്നും കൈയ്യടി നേടാറുണ്ട്.  പ്രജ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സക്കീര്‍ ഹുസൈന്‍ എന്ന നായക കഥാപാത്രവും ഷമ്മി തിലകന്‌റെ ബലരാമന്‍ എന്ന വില്ലനും ആരാധകര്‍ ഇന്നും ആഘോഷിക്കുന്ന കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ മോഹന്‍ലാല്‍ പ്രസിഡന്‌റായ താര സംഘടനയായ അമ്മയില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയിരുന്നു. ജനറല്‍ ബോഡി യോഗം അനുവാദമില്ലാതെ മീറ്റിംഗ് ദൃശ്യങ്ങൾ മൊബൈലില്‍ ചിത്രീകരിച്ചു എന്നായിരുന്നു ഷമ്മിക്കെതിരായ ആരോപണം.

അതുപോലെ തിലകൻ സാറിന്റെ ആത്മകഥയെ കുറിച്ച് ഒരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു, ‘ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു, “ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും.. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്നായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു,  അച്ഛൻ അവസാന നാളുകളിൽ അതിനുള്ള തയ്യാറെടുപ്പിൽ നടത്തിയിരുന്നു. കുറച്ച് എഴുതിയിരുന്നു. യാത്രയിലെല്ലാം അതിൻ്റെ ഫയലുകൾ കൊണ്ടുനടന്നിരുന്നു. എന്നാൽ അച്ഛൻ മ,രി,ക്കുന്നതിന് ഒരാഴ്ചമുമ്പ് ആ രേഖകളെല്ലാം ഏതോ ‘അജ്ഞാതകേന്ദ്ര’ത്തിലേക്ക് ചില തൽപരകക്ഷികൾ ഒളിച്ചുകടത്തി എന്നുമാണ് ഷമ്മി തിലകൻ മറുപടി പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *