അതുപോലത്തെയൊരു പത്ത് വേഷം ചെയ്താൽ മോഹൻലാലിനെ ആളുകൾ ഇന്നും ഓർക്കും ! അല്ലാതെ മോൺസ്റ്റർ കൂൺസ്റ്റർ പോലത്തെ ചെയ്താൽ ജനം തള്ളും ! ശാന്തിവിള ദിനേശ് പറയുന്നു !

തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളാണ് സംവിധായകൻ കൂടിയാണ് ശാന്തിവിള ദിനേശ്.  അടുത്തിടെ അദ്ദേഹം നൽകിയ അഭിമുഖങ്ങളിൽ എല്ലാം സൂപ്പർ സ്റ്റാറുകൾ രൂക്ഷമായി വിമർശിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം മാസ്റ്റർ ബീൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ,  എന്റെ അഭിപ്രായങ്ങൾ ഞാൻ തുറന്ന് പറയും. അൻപത് വയസ് കഴിഞ്ഞാൽ പിന്നെ നമുക്ക് കിട്ടുന്ന ഓരോ സമയവും ഒരു ബോണസാണ്.

അതുകൊണ്ട് തന്നെ നമ്മൾ അപ്പോൾ ആയ സമയം എങ്കിലും ആണുങ്ങളെ പോലെ ജീവിക്കണം. അല്ലാതെ ആണും പെണ്ണും കേട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം. ഞാൻ എന്റെ ശരികൾ തുറന്ന് പറയും. അതുപോലെ തന്നെ ഞാനും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പറയു. എന്റെ ശത്രുക്കൾക്ക് പോലും അത് പറയാൻ പറ്റില്ല. അതൊന്നും ആർക്കും പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒരുത്തനെയും പേടിയില്ല. ഞാൻ ആന്റണി പെരുമ്പാവൂരിന്റെ നല്ലതും പറഞ്ഞിട്ടുണ്ട്, ചീത്തയും പറഞ്ഞിട്ടുണ്ട്. എന്റെ മകൻ എംബിഎക്കാരനാണ്. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് എംബിഎ ഒന്നും വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാൽ മതിയെന്ന്.

അതൊരു നല്ല കാര്യമല്ലേ, അതേ ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ വിറ്റു ജീവിക്കുകയാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്.അതുപോലെ സംവിധായകരുടെകൂട്ടത്തിൽ ഈ വിഗ്ഗും വെച്ച് റോസ് പൗഡറും ഇട്ട് നടക്കുന്നവരെ ഒന്നും ഞാൻ ബഹുമാനിക്കില്ല. കമലൊക്കെ എല്ലാ കൊള്ളരുതായ്മയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചെയർമാൻ ആക്കരുതെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതൊന്നും കേട്ടില്ല. അഞ്ച് വർഷം അയാൾ ആ സ്ഥാനത്ത് ഇരുന്നു. മോഹൻലാൽ എന്ന നടന്റെ പതനത്തിന് കാരണം ആന്റണിയാണ്.

ആ പഴയ മോഹൻലാൽ എവിടെയാണ്..  വാനപ്രസ്ഥത്തിൽ ലാൽ ചെയ്ത പോലത്തെ പത്ത് വേഷം ചെയ്താൽ മോഹൻലാലിനെ ആളുകൾ ഇന്നും ഓർക്കും. അതിന് പകരം മോൺസ്റ്ററും കീൺസ്റ്ററും ചെയ്ത് കൊണ്ടിരുന്നാൽ ജനം തള്ളയ്ക്ക് വിളിക്കും. അത് ഇവർ മനസ്സിലാക്കുന്നില്ല. മമ്മൂട്ടി ഇടയ്ക്ക് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നുണ്ട്. പക്ഷെ അതൊന്നും മോഹൻലാൽ ചെയ്യുന്നില്ല. ലാൽ ഇപ്പോൾ മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്യുകയാണ് എന്നാണ് താൻ പറയുക. അയാൾ വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായേനെ. അയാളെ ആന്റണി പെരുമ്പാവൂർ വിറ്റെടുക്കുകയാണ്. അയാൾ അതിന് നിന്ന് കൊടുക്കുന്നു. ഒഴുക്കിനൊപ്പം നീന്താതെ ഇങ്ങനെ പോവുകയാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വിമർശനം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *