ചാൻസ് ചോദിച്ച് എന്റെ അടുത്ത് വരുന്നവരെ ആരെയും കളിയാക്കി വിടാറില്ല, കഴിവതും മനസ് അറിഞ്ഞ് തന്നെ സഹായിക്കാറുണ്ട് ! സിദ്ദിഖ് പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് നടൻ സിദ്ദിഖ്. നായകനായും, കൊമേഡിയനായും വില്ലനായും നിരവധി വേഷങ്ങളാണ് അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരിക്കുന്നത്. കൂടെ ഉണ്ടായിരുന്നവരിൽ കൂടുതൽ നടന്മാരും രംഗം ഒഴിഞ്ഞപ്പോൾ സിദ്ദിഖ് തന്റെ സ്ഥാനം സിനിമ രംഗത്ത് ഉറപ്പിക്കുക ആയിരുന്നു, ഒന്നിന് ഒന്ന് വ്യത്യസ്തമായ വേഷങ്ങളിൽ കൂടി അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പീസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പീസ് എന്ന ചിത്രം ആഗസ്ത് 19 നാണ് റിലീസ് ചെയ്യുന്നത്. അനിൽ നെടുമങ്ങാട്, ജോജു ജോർജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ‘ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ പൊതുവെ അവകാശ വാദങ്ങൾ ഉന്നയിക്കാൻ താൽപര്യമില്ല. കഥാപാത്രം നന്നാക്കുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്നും സിദ്ദിഖ് പറയുന്നു. എന്നാൽ ഇതിനുമുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യസ്ത്യസ്തമായ വേഷമാണ് ഈ ചിത്രത്തിലേത്. ഞാൻ ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്.

അങ്ങനെ ചെയ്യുന്നതിൽ എനിക്ക് ഇതുവരെയും  ഒരു തെറ്റ് തോന്നിയിട്ടില്ല. ഒരു പ്രോഡക്ട് പോലും അതിന്റെ മാർക്കറ്റിങിനുള്ള ആളുകളുടെ കൈയ്യിൽ കൊടുത്തിട്ടല്ലേ അത് വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.’ ‘അത് പോലെ തന്നെയാണ് സിനിമയിൽ എത്തുമ്പോൾ ചാൻസ് ചോദിക്കുന്നുവെന്നതും. ചാൻസ് ചോദിച്ച് ചെന്നിട്ട് ഇതുവരെ ആരും കളിയാക്കി വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ അടുത്ത് എത്തുന്നവരേയും പരമാവധി സഹായിക്കാനും വിഷമിപ്പിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്.

എന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു ആവിശ്യം വന്നാലോ, സമാധാനം നഷ്ടപെടുന്നത്പോലെ വന്നാലോ ഞാൻ ആദ്യം വിളിക്കുന്നത് സത്യൻ അന്തിക്കാടിനെയാണ്, അദ്ദേഹം ഞങ്ങൾ ഒരുമിച്ച് വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും നല്ല ആത്മബന്ധമുണ്ട്.’ അദ്ദേഹം പെട്ടന്ന് സെലൂഷൻസ് പറഞ്ഞ് തരാറുമുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം നമ്മളെ വളരെ കൂളാക്കി വെക്കും. മമ്മൂക്കയോട് ഞാൻ തമാശകൾ പറയുന്നത് കുറവാണ്. അതിലും കൂടുതൽ അദ്ദേഹത്തിന്റെ ഭാര്യ ഇത്തയുമായിട്ടാണ് തമാശകൾ കൂടുതൽ പറയാറുള്ളത്, വളരെ നല്ല മനസുള്ള ഒരു ഇത്തയാണ്, മറ്റുള്ളവരുടെ മനസ് അറിഞ്ഞ് പെരുമാറാൻ പ്രത്യേക കഴിവുണ്ട് എന്നും സിദ്ദിഖ് പറയുന്നു.

അതുപോലെ ശ്രീനിവാസനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു, അന്ന് എല്ലാ ദിവസവും ഞാൻ സത്യൻ അന്തിക്കാടുമായി സംസാരിക്കാറുണ്ടായിരുന്നു. സത്യേട്ടൻ അന്ന് പറഞ്ഞത് ഇപ്പോ നമുക്ക് ശ്രീനിയേട്ടനെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല, ഒന്നൂടി അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണം. ഇനി ഒന്നുകൂടി ശ്രീനി വരണം, നമ്മൾ കൊണ്ടുവരണം. അത് വരും എന്നായിരുന്നു, അങ്ങനെയൊക്കെ നമ്മൾ സംസാരിച്ചിരുന്നു. അതായിരുന്നു ആ സ്പിരിറ്റ്. ഞങ്ങൾ നിർബന്ധിച്ചാണ് ശ്രീനിയേട്ടനെ വേദിയിൽ കൊണ്ടുവന്നത് എന്നും സിദ്ദിഖ് പറയുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *