എന്റെ കരിയറിൽ തന്നെ ഇത്രയും കളക്ഷൻ കുറഞ്ഞ ഒരു സിനിമ ഞാൻ വേറെ ചെയ്തിട്ടില്ല ! മോഹൻലാൽ ചിത്രത്തിന് സംഭവിച്ചത് ! സിദ്ദിഖ് പറയുന്നു !

മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു സിദ്ദിഖ് ലാൽ. പിന്നീട് ഇർ കൂട്ട് പിരിഞ്ഞ് ഒറ്റക്ക് സിനിമ എടുക്കുക ആയിരുന്നു. ഇപ്പോഴും സിനിമ രംഗത്ത് സജീവമായ ആളാണ് സിദ്ദിഖ്.  ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അദ്ദേഹം സഫാരി ചാനലിൽ കൂടി തുറന്ന് പറയുകയാണ്. അങ്ങനെ അദ്ദേഹം പറയവേ തന്റെ കരിയറിലെ തന്നെ ഏറ്റവും പരാജയമായ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് സിദ്ദിഖ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 2020ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു ‘ബിഗ് ബ്രദർ’. സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ പരാജയമായിരുന്നു. അതിന്റെ കാരണവും ഇപ്പോൾ അദ്ദേഹം തന്നെ പറയുകയാണ്, സിനിമയുടെ ഹിന്ദി വേര്‍ഷന് നല്ല അഭിപ്രായം ലഭിച്ചപ്പോഴാണ് മലയാളത്തിൽ ഈ സിനിമ പരാജയപ്പെടാനുള്ള  കാരണം മനസിലായത് എന്നും അദ്ദേഹം പറയുന്നു.

വളരെ പുതുമയുള്ള ഒരു കഥയായിരുന്നു, അങ്ങനെ ഇത് ലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും അത് ഇഷ്ടമായി. പക്ഷെ എന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ പരാജയമായി ആ ചിത്രം മാറി. എന്റെ നിർമ്മാണ കമ്പനിക്ക് തന്നെ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം വരെയുണ്ടായ സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് സംഭവിച്ചതെന്ന് പിന്നീട് താന്‍ പരിശോധിച്ചു. അങ്ങനെ ഇ ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തത് റിലീസ് ചെയ്തപ്പോൾ അവിടെയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. യൂട്യൂബില്‍ കണ്ട് അഭിനന്ദനം പറഞ്ഞു. അപ്പോഴാണ് തനിക്ക് സിനിമയുടെ യഥാര്‍ത്ഥ പോരായ്മ മനസ്സിലായത്.

ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ കേരളത്തിലാണ് നടക്കുന്നതെന്നാണ് മലയാളി പ്രേക്ഷകർ  പക്ഷെ ശെരിക്കും ഈ കഥ നടക്കുന്നത് ബംഗ്ലൂരില്‍ ആണ്. പക്ഷെ ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കേരളത്തിലാണ്. ഇത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണെന്ന് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതായി. ഒരു അവിശ്വസനീയത കഥയില്‍ ഉടനീളം വന്നു. മുഴുവനും കര്‍ണാടകയില്‍ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെ ഒരു വലിയ മിസ്റ്റേക്ക് സംഭവിച്ചു, അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അതൊരു പരാജയ ചിത്രമാവില്ലായിരുന്നു. കാരണം അത്യാവശ്യം എല്ലാ ചേരുവകളും ഉള്ള സിനിമയായിരുന്നു. കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ സാമ്പത്തിക നഷ്ടം വരുത്തുന്ന സിനിമ ആവില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു. കരുതിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *