ഇപ്പോഴും അംബാസിഡര്‍ കാറിൽ വരുന്നതിന് പലരും എന്നെ പരിഹസിക്കാറുണ്ട് ! ഞാൻ ഇങ്ങനെ സാധാരക്കാരനായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് ! സിദ്ധിഖിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് സിദ്ദിഖ്. ഏത് തരം കഥാപാത്രങ്ങൾ ആയാലും തനിക്ക് അത് വഴങ്ങുമെന്ന് ഇതിനോടകം അദ്ദേഹം തെളിയിച്ചിരുന്നു. ഇപ്പോഴും സിനിമ രംഗത്ത്  വളരെ സജീവമായ അദ്ദേഹം ഇപ്പോഴതാ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആഢംബരത്തോട് തനിക്ക് താത്പര്യമില്ലെന്നും,  കേരളത്തിന് അകത്തുള്ള തന്റെ യാത്രകളൊക്കെ അംബാസിഡര്‍ കാറിലാണെന്നും ഒരു ലക്ഷ്വറി സാധനത്തോടും തനിക്ക് താല്‍പര്യമില്ലെന്നും, ഇതിന് മുമ്പും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഞാൻ ഇപ്പോഴും അംബാസിഡര്‍  കാറുതന്നെ ഉപയോഗിക്കുന്നതിന് പലരും എന്നെ കളിയാക്കാറുണ്ട്. ഒരുപാട് കാലമായിട്ട് ഉപയോഗിക്കുന്ന കാര്‍ ആയതിനാലാണ് ഞാനത് കളയാതെ ഇപ്പോഴും ഉപയോഗിക്കുന്നത്. ഒരുപാട് അടുപ്പമുള്ള വണ്ടിയാണ് അത് മാറ്റി മറ്റൊന്ന് വാങ്ങിക്കാൻ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. സിദ്ദീഖ് എന്നതിലുപരിയായി അംബാസിഡര്‍ കാര്‍ ഉപയോഗിക്കുന്നയാള്‍. എനിക്ക് അങ്ങനൊരു പേരും ആളുകള്‍ തരുന്നുണ്ട്. നമ്മൾ  ഒന്നിനേയും വില കുറഞ്ഞ് കാണേണ്ടതില്ല. നമുക്കിപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും വില കുറഞ്ഞ കാറാണെങ്കിലും ആ കാറും എനിക്കൊരു വില തരുന്നുണ്ട്. അതിനേയും നിസാരയമായി കാണേണ്ടതില്ലെന്നും സിദ്ദീഖ് പറയുന്നു.

എന്നെ പല സന്ദർഭങ്ങളിലും സംപ്രക്ഷിച്ചിട്ടുള്ള ഒരു കാറകൂടിയാണിത്. അതൊന്നും എന്റെ ജീവിതത്തില്‍ നിന്നും മാറരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്റെ  ആദ്യ കാര്‍ മാരുതി 800 ആയിരുന്നു. അത് വാങ്ങാനുള്ള കാശ് ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങിയത്.  ലളിതമായ ജീവിതമാണ് എന്റേത്. അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒത്തിരി പണത്തിന്റെ ആവിശ്യമൊന്നുമില്ല. ഞാൻ ഒരിക്കൽ പോലും ഒരു നിര്മാതാവിനോട് എന്റെ പ്രതിഫലം എത്രയാണ്, ഇന്നത് കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല , അത് അന്നും ഇന്നും അതിനൊരു മാറ്റവുമില്ല.

ഞാൻ ചെയ്ത ജോലിക്ക് എനിക്ക് എന്റെ നിർമാതാക്കൾ തരുന്ന തുക എത്രയാണോ അതാണ് എന്റെ പ്രതിഫലം. അല്ലാതെ ഇത്ര കിട്ടിയാലെ ഞാൻ അഭിനയിക്കു എന്ന നിബന്ധന ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരിക്കലും എന്റെ ‌ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. ഇത്രയും കാലം കൊണ്ട് സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആ​ഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആ​ഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *