പ്രണവ് എന്തിന് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ! സുചിത്ര മോഹൻലാൽ പറയുന്നു !

പ്രണവ് മോഹൻലാൽ നമ്മൾ സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്നു. പ്രണവ് എന്നും നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. അത് കൂടുതൽ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്, പ്രണവ് ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആർഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാൻ അയാൾ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയില്ല.

വലിയ യാത്ര പ്രേമിയാണ് പ്രണവ്. അത് മറ്റു താര പുത്രൻ പോകുന്നത് പോലെ ഫ്‌ളൈറ്റ് ചാർട്ട് ചെയ്ത് അല്ല പ്രണവ് യാത്രകൾ പോകുന്നത്, അത് ഒരു വളരെ സാധാരണക്കാരനായ ഒരാൾ പോകുന്നത് പോലെ നടന്നും, ബസിലും, അങ്ങനെ കിട്ടുന്ന ഏത് വണ്ടിയിലും ഒരു പ്ലാനിങ്ങുമില്ലാതെയാണ് യാത്രകൾ. തോളിലൊരു ബാഗും തൂക്കി ഹിമാലയൻ താഴ്‌വാരങ്ങളിലൂടെയും മനാലിയുടെ തെരുവിലൂടെയുമൊക്കെ കറങ്ങി നടക്കുന്ന പ്രണവിന്റെ വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ വൈറലായി മാറാറുണ്ട്. ഓരോ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമ്പോഴും തോളിൽ ബാഗും തൂക്കി പ്രണവ് പുതിയൊരു യാത്രയ്ക്കിറങ്ങും.

ഇപ്പോഴിതാ മകന്റെ യാത്രകളെ കുറിച്ചും. സ്വഭാവനത്തെ കുറിച്ചും മനസ് തുറക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. കുഞ്ഞുനാൾ മുതൽ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്ന വിളിക്കുന്ന പ്രണവ് എന്ന് സുചിത്ര പറയുന്നു. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും ‘അമ്മ  സുചിത്ര പറയുന്നു. ഒരു സമയത്ത് അവന്റെ പഠനത്തിന്റെ ഒരു ഘട്ടത്തിൽ തോളിൽ ഒരു ബാഗും തൂക്കി യാത്ര തുടങ്ങി.

അത് അവന്റെ ഇഷ്ട വിനോദ സഥലങ്ങളായ ബനാറസും ഹിമാലയവും ഹംപിയും ജർമനിയും ആസ്റ്റർഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തരയാത്രാലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും പ്രണവ് യാത്രക്കായി തിരഞ്ഞെടുത്തത് ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ താമസവും. അവൻ എന്തിനാണ് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.ഒരു ‘അമ്മ എന്ന നിയലായിൽ അതെന്നെ ചെറുതായി വേദനിച്ചിട്ടുണ്ട്.

പക്ഷെ അതാണ് അവന്റെ രീതി, അവൻ അതാണ് ഇഷ്ട പെടുന്നത് എന്ന് പതിയെ ഞാൻ മനസിലാക്കുകയായിരുന്നു. ഇപ്പോൾ അവൻ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു. ഒരു താരമായി മാറുന്നതൊന്നും അവൻ ഇഷ്ടപ്പെടുന്നില്ല എന്നും അമ്മ സുചിത്ര പറയുന്നു. കൂടാതെ മുഴുവൻ സമയവും സിനിമയിൽ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിർത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *