പാവപെട്ട കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് സൂര്യ നടത്തുന്ന അഗാരം ഫൗണ്ടേഷനിലൂടെ 3000 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിട്ടുണ്ട് ! മകൾ ദിയക്ക് കൈയ്യടിച്ച് ആരാധകർ !

തമിഴകത്ത് സൂര്യ ഒരു നടൻ എന്നതിലപ്പുറം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു നന്മ മരം കൂടിയാണ്.  അദ്ദേഹത്തിന് ഇന്ന് ലോകം മുഴുവൻ ആരാധകരാണ്, അതുപോലെ സൂര്യയുടെ കുടുംബം തന്നെ ഇന്ന് തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്നാണ്. സൂര്യ ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ഒരാൾകൂടിയാണ്. ഭാര്യ ജ്യോതിക ഒരു സമയത്ത് തമിഴിലെ സുതഃർ സ്റ്റാർ ആയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ജോ ഇപ്പോൾ വീണ്ടും സിനിമ രംഗത്തും സിനിമനിർമാണ രംഗത്തും സജീവമാണ്. ഇവർക്ക് രണ്ടു മക്കളാണ്. മൂത്ത മകൾ ദിയ, ഇളയ മകൻ ദേവ്.

അദ്ദേഹം തന്റെ  വരുമാനത്തിൽ നിന്നും പാവപെട്ട കുട്ടികളുടെ പഠനത്തിന് സൗകര്യമൊരുക്കാൻ തന്റെ പണം മാറ്റി വയ്ക്കുന്നഒരാളുകൂടിയാണ്. പഠിച്ചാൽ മാത്രമേ മുന്നേറാൻ കഴിയൂ എന്ന് ആവർത്തിച്ച് പറയുന്ന താരത്തിന് ഇപ്പോഴിതാ സ്നേഹ സമ്മാനം നൽകിയിരിക്കുകയാണ് മകൾ ദിയ. തന്റെ ഈ സിനിമ തിരക്കുകൾക്കിടയിലും തനറെ ചാരിറ്റി ഫൗണ്ടേഷൻ ആയ അഗാരം ഫൗണ്ടേഷനിലൂടെ ഒരുപാട് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും, തുടർ പഠനത്തിനും  അവസരം നൽകുന്ന അച്ഛന് അഭിമാനിക്കാൻ കഴിയുന്ന രീതിയിലുള്ള മാർക്കാണ് മകൾ  ദിയ വാങ്ങിയത്.

മകൾ ദിയ ഈ കഴിഞ്ഞ പത്തിലെ പരീക്ഷ എഴുതി നിൽക്കുക ആയിരുന്നു, മകൾ ഉന്നത വിജയമാണ് കൈവരിച്ചിരിക്കുന്നത്. മാതൃഭാഷയായ തമിഴിന് 95, ഇംഗ്ലിഷിന് 99, ഗണിത ശാസ്ത്രത്തിന് 100, ശാസ്ത്രത്തിന് 98, സാമൂഹിക ശാസ്ത്രത്തിന് 95 എന്നിങ്ങനെ മികച്ച മാർക്കുകൾ വാങ്ങിയാണ് ദിയ പത്താംക്ലാസ് വിജയിച്ചത്. മകളുടെ വിജയത്തിൽ ആഹ്ലാദിക്കുന്നതോടൊപ്പം തന്റെ ഫൗണ്ടേഷനിലെ കുട്ടികളുടെ പത്താംക്ലാസ് വിജയത്തിലും ആഹ്ലാദിഈ കുടുബം പങ്കുചേരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി സൂര്യ നടത്തുന്ന എൻജിഒ ഫൗണ്ടേഷനായ അഗാരത്തിലൂടെ മൂവായിരത്തിലധികം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച 54 കുട്ടികൾ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. 1169 എൻജിനീയർമാരും അവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അഗാരത്തിൽ പഠിച്ചിറങ്ങിയ ആദ്യതലമുറയിലെ കുട്ടികളിൽ 90 ശതമാനം പേരും ബിരുദധാരികളാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലം ഉപരിപഠനത്തിന് വഴിയടഞ്ഞ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം നേടാൻ അഗാരം ഫൗണ്ടേഷൻ സഹായിക്കുന്നുണ്ട്.

അതുമാത്രമല്ല  ഈ ഫൗണ്ടേഷനിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് വിവിധ സ്ഥാപനങ്ങൾ അവസരങ്ങളും സൗജന്യ ഹോസ്റ്റൽ സൗകര്യവും നൽകാറുണ്ട്. ഗോത്രവിഭാഗത്തിലുള്ള കുട്ടികൾക്കും ഇടയ്ക്കു വച്ചു പഠനം നിലച്ചുപോയ വിദ്യാർഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള അവസരവും കൂടാതെ മതാപിതാക്കൾ നഷ്ടപ്പെട്ടവർ, പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികൾ, അഭയാർഥികളുടെ മക്കൾ എന്നിവർക്കും ഉപരിപഠനത്തിനുള്ള സൗകര്യം അഗാരം ഫൗണ്ടേഷൻ ചെയ്തുകൊടുക്കുന്നുണ്ട്. അതുമാത്രമല്ല അദ്ദേഹത്തെ തേടി എത്തുന്ന പലർക്കും അദ്ദേഹവും കുടുംബവും സഹയാകമാറുണ്ട്. കേരളത്തിൽ പ്രളയം കെടുതിയിൽ ഈ കുടുംബം വളരെ വലിയൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *