സൂപ്പർ താരങ്ങൾ വരെ പ്രമോഷന് ഓടി നടക്കുമ്പോൾ ഒരാൾക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നം ! പ്രിയ കുഞ്ചാക്കോ ആദ്യം മുതൽ സിനിമയിൽ ഇടപെട്ടു ! കടുത്ത ആരോപണവുമായി നിർമ്മാതാവ് ! !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ചാക്കോച്ചനെതിരെ കടുത്ത വിമർശനങ്ങളാണ് നിർമ്മാതാവ് ഉന്നയിക്കുന്നത്. പദ്മിനി എന്ന നടന്റെ ഏറ്റവും പുതിയ സിനിയുടെ പ്രൊമോഷൻ പരിപാടികളിൽ നടൻ സഹകരിച്ചില്ല എന്നാണ് സിനിമയുടെ നിർമ്മാതാവ് സുവിൻ കെ വർക്കി പറയുന്നത്. കഴിഞ്ഞ 25 വർഷത്തിനിടക്ക് ഇത് ആദ്യമായിട്ടാണ് നടൻ ചാക്കോച്ചനെതിരെ ഒരു പരാതിയുമായി ഒരു സിനിമ പ്രവർത്തകൻ എത്തുന്നത്.

ഇപ്പോഴിതാ കൂടുതൽ ആരോപണങ്ങളുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്, അദ്ദേഹം പറയുന്നത് ഇങ്ങനെ, നടന്റെ അസാന്നിധ്യം സിനിമയെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. നായകന്റെ താരപരിവേഷം കണ്ടാണല്ലോ ആളുകൾ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്. ദേശീയ അവാർഡ് നേടിയ സംവിധായകനും നടിയുമാണ് ഈ സിനിമയിലുള്ളത്. സെന്ന ഹെഗ്‌ഡെയും അപർണ ബാലമുരളിയും നൂറ് ശതമാനം ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾക്ക് നൽകിയിട്ടുണ്ട്.

അതുമാത്രമല്ല നടി അപർണ പ്രൊമോഷൻ വർക്കുകൾക്കായി ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ ക്രൗൺ പ്ലാസയിൽ ചാക്കോച്ചനെ കാത്തിരുന്നു. എന്നാൽ കുഞ്ചാക്കൊ ബോബൻ എത്തിയില്ലെന്ന് സുവിൻ ആരോപിക്കുന്നു. സിനിമക്ക് കാശ് മുടക്കുന്ന നിലക്ക് നമുക്ക് ഒരു സെൽഫ് റെസ്‌പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകൾ വിവരം പുറത്തുപറയാൻ നിർബന്ധിതരാകുന്നത്. ഞാനിത് പറഞ്ഞതോടെ എല്ലാവരുടെയും കണ്ണിലെ കരടായി. ഇൻഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പേടി കാരണം ആരും പുറത്തു പറയുന്നില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ ഉന്നത താരങ്ങൾ വരെ പ്രൊമോഷൻ വർക്കിന് ഓടി നടക്കുമ്പോൾ ഒരാൾക്ക് മാത്രം എന്താണ് പ്രശ്‌നം എന്ന് മനസിലാകുന്നില്ല.


ചാക്കോച്ചൻ നിർമ്മാതാവ് ആയോ അല്ലങ്കിൽ അയാളുടെ കമ്പനി ഡിസ്ട്രിബൂട്ട് ചെയ്യുന്നതായായ എല്ലാ സിനിമകൾക്കും അദ്ദേഹം നൂറ് ശതമാനവും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ് എന്നാണ് നിർമ്മാതാവ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയ്ക്കെതിരേയും ഗുരുതര ആരോപണം സുവിൻ ഉന്നയിക്കുന്നുണ്ട്. പ്രിയ സിനിമയുടെ പലഘട്ടത്തിലും ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്ന് സുവിൻ പറയുന്നു.

ഈ സിനിമയുടെ റോ ഫൂട്ടേജ് കണ്ടത് ‘ഹെയ്ൻസ്’ എന്ന് പറയുന്ന ഒരു മാർക്കറ്റിംഗ് കൺസൾട്ടന്റ് ആണ്. അത് ഞങ്ങൾ അപ്പോയിൻമെന്റ് ചെയ്ത ആളല്ല. ചാക്കോച്ചന്റേയും പ്രിയ ചാക്കോച്ചന്റേയും റെക്കമന്റേഷൻ പ്രകാരമാണ് പുള്ളിയെ റോ ഫൂട്ടേജ് കാണിച്ചത്. റോ ഫൂട്ടേജ് കണ്ട് വളരെ വ്യക്തമായ പ്ലാനുമായി വരും എന്ന് പറഞ്ഞ ആൾ പിന്നീട് ഒരു റെസ്‌പോൺസും കൊണ്ടുവന്നിട്ടില്ല. മാർക്കറ്റിംഗ് നടത്തിയിട്ടുമില്ല. പുള്ളിക്ക് കൊടുത്ത ലിങ്ക് ഏകദേശം 40 പേരോളം കണ്ടു. റോ ഫൂട്ടേജ് 40 തവണ കാണേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരും പടം കണ്ട് കാണും എന്നും സുവിൻ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *