ഈ റോൾ തിലകൻ ചേട്ടന് കൊടുക്കരുത് നെടുമുടിവേണുവിന് കൊടുക്കണം എന്ന് മോഹൻലാൽ പറഞ്ഞു ! പറ്റില്ല എന്ന് ഭദ്രൻ പറഞ്ഞു ! സ്പടികം സിനിമയിൽ സംഭവിച്ചത് !

മലയാള സിനിമയിലെ അതുല്യ പ്രതിഭകൾ ആയിരുന്നു നടൻ നെടുമുടി വേണുവും നടൻ തിലകനും, പക്ഷെ ഇരുവരും ഇന്ന് നമ്മളോടൊപ്പമില്ല എന്നത് ഏറെ ദുഖകരമാണ്. അച്ഛൻ വേഷങ്ങളിൽ നമ്മെ വിസ്‍മയിപ്പിച്ച രണ്ടുപേരും എപ്പോഴും നമ്മൾ ഓർത്തിരിക്കത്തക്ക ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടാണ് രണ്ടുപേരും വിടപറഞ്ഞത്. എന്നാൽ ഇവർ ഇരുവരും തമ്മിലുള്ള പിണക്കവും നമ്മെ ഞെട്ടിച്ചിരുന്നു. മലയാള സിനിമയില്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ നെടുമുടി വേണു ശ്രമിച്ചിട്ടുണ്ടെന്ന തരത്തില്‍ പ്രത്യക്ഷത്തിലും പരോക്ഷമായും തിലകന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

കൂടാതെ തിരുവനന്തപുരം നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്ന് തിലകന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്, എന്നാൽ തിലകന്റെ ഈ നായർ ലോബി പരാമർശം തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്, മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് തിലകന്‍ ഇങ്ങനെയെല്ലാം പ്രതികരിക്കുന്നത് എന്നും എന്ന് നെടുമുടി പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് പ്രായമായിപ്പോയി എന്നാണ് നെടുമുടി വേണു പറഞ്ഞു നടന്നിരുന്നത് എന്ന് തിലകനും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു.

അതുമാത്രമല്ല നെടുമുടി വേണു പറഞ്ഞതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തനിക്ക് വട്ടാണെന്നും അയാൾ  അതില്‍ പരോക്ഷമായി ഉന്നയിക്കുന്നതായി തിലകന്‍ പറഞ്ഞിരുന്നു.   അതുപോലെ സ്പടികം സിനിമയിലെ ചാക്കോ മാഷിന്റെ വേഷം എനിക്ക് തരരുത് എന്നും അത് നെടുമുടി വേണുവിന് നൽകണമെന്നും മോഹനലാൽ സംവിധയകാൻ ഭദ്രനോട് പരഞ്ഞിരുന്നു എന്നും തിലകൻ പറഞ്ഞിരുന്നു.

എന്നാൽ മോഹൻലാലിൻറെ ഈ അഭിപ്രായത്തിന് സംവിധയകാൻ ഭദ്രൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ചാക്കോ മാഷ് എന്ന കഥാപാത്രം തിലകന്‍ ചെയ്യുന്നില്ലെങ്കില്‍ ഈ  സിനിമ തന്നെ ഉപേക്ഷിക്കുമെന്നും നെടുമുടി വേണുവിന് മറ്റൊരു നല്ല കഥാപാത്രം നല്‍കിയിട്ടുണ്ടെന്നും ഭദ്രന്‍ മോഹന്‍ലാലിനോട് പറയുകയായിരുന്നെന്ന് തിലകന്‍ ആരോപിച്ചിരുന്നു. അതുപോലെ തന്നെ നെടുമുടി വേണുവും തിലകനും തമ്മിൽ പല വാക്ക് പോരുകളും നടന്നിരുന്നു.

മറ്റുള്ളവര്‍ പറയുന്നത് തിലകന്‍ ചേട്ടന്‍ കേള്‍ക്കുമെന്നാണ് നെടുമുടി വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ വേണു പറയാന്‍ കാരണമായ ഒരു സംഭവം ഞാന്‍ പറയാം എന്നും പറഞ്ഞ് തിലകൻ പറഞ്ഞത് ഇങ്ങനെ. ട്രിവാന്‍ഡ്രം ക്ലബില്‍ തിരുവനന്തപുരം ബെല്‍റ്റ് എന്നൊരു സാധനമുണ്ട്. അവരൊക്കെ കൂടി തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണം എന്നൊരു തീരുമാനമെടുത്തു. തിരുവനന്തപുരം നായര്‍ ഗ്രൂപ്പാണത്. തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണമെങ്കില്‍ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായം വന്നു. എന്റെ വീട്ടില്‍ 11 സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും ഇരിപ്പുണ്ട്.

തുടർച്ചയായ വർഷങ്ങളിൽ കിട്ടിയ അവാർഡുകളായും ഉണ്ട്, അവാർഡ് ഞാൻ എന്റെ കുത്തകയാക്കി വെച്ചിരിക്കുകയാണ് എന്നാണ് അവർ പറയുന്നത്, എനിക്ക് ഇനി അവാർഡ് കിട്ടാതെ ഇരിക്കാൻ സിനിമയിൽ നിന്ന് തന്നെ എന്നെ പുറത്താക്കാൻ അവർ തീരുമാനിച്ചു, എന്നാൽ ഒരാളെ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു,  സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ആലോചന നടക്കുകയാണ്. അതിനായി ഒരു കമ്മിറ്റിയുണ്ട്. ഞാനും ആ കമ്മിറ്റിയിലുണ്ട് എന്നൊക്കെ പറഞ്ഞു, അപ്പോൾ ഞാൻ ചോദിച്ചു നിങ്ങളും ആ കമ്മറ്റിയിൽ ഉണ്ടെകിൽ പിന്നെ എന്തിനാണ് എന്നോട് ഇത് പറയുന്നത് എന്ന്, അപ്പോൾ അയാൾ പറഞ്ഞു നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ്.

ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അതുകൊണ്ടാണ് ഈ വിവരം അറിയിച്ചത് എന്ന്. ഞാൻ ഈ കാര്യം അമ്മയുടെ മീറ്റിംഗിൽ അന്ന് പറഞ്ഞു,  അന്ന് നെടുമുടി വേണു ആരാണ് ഇതൊക്കെ നിങ്ങളോട് പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എം.ജി.രാധാകൃഷ്ണനാണ് ഫോണില്‍ വിളിച്ച്‌ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന്. ‘അയ്യേ, അങ്ങേര് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?’ എന്നാണ് അന്ന് നെടുമുടി വേണു എന്നോട് ചോദിച്ചത്,’ തിലകന്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *