കുഞ്ഞാറ്റയെ അന്ന് ഉർവശിക്കൊപ്പം വിടാനായിരുന്നു എന്റെ തീരുമാനം ! പക്ഷെ അവളുടെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഞാൻ മകളെ വിടില്ല എന്ന് തീരുമാനിക്കുകയായിരുന്നു ! മനോജ് കെ ജയൻ !

മലയാള സിനിമയിലെ ഒരുകാലത്തെ സൂപ്പർ ഹിറ്റ് നായികയായിരുന്നു ഉർവശി.മനോജ് കെ ജയനും ഉർവശിയും ഒന്നിച്ചത് അന്ന് അവരെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു വലിയ സന്തോഷമായിരുന്നു. 1999 ലാണ് വിവാഹം നടക്കുന്നത്. പക്ഷെ ആ സന്തോഷത്തിനു അതികം ആയുസ്സ് ഇല്ലായിരുന്നു പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം അവർ തമ്മിൽ 2008 ൽ വേർപിരിഞ്ഞു. പക്ഷെ അതൊരു സാധാരണ വേർപിരിയൽ ആയിരുന്നില്ല, പരസ്പരമുള്ള പഴിചാരലും, ഒപ്പം കുറ്റപ്പെടുത്തലുകളൂം, മാധ്യമങ്ങളോടുള്ള തുറന്ന് പറച്ചിലും അങ്ങനെ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായ ഒരു വിവാഹ മോചനം ആയിരുന്ന് ഇവരുടേത്.

ഇവരുടെ ഏക മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനോടോപ്പമാണ് തുടക്കം മുതൽ നിന്നത്. അതോടൊപ്പം ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം അന്ന് ഉർവശിയുടെ കുടുംബം മുഴുവൻ പിന്തുണച്ചതും ഒപ്പം നിന്നതും മനോജിനൊപ്പമായിരുന്നു. തങ്ങളുടെ സ്വന്തം അനിയത്തിയെ തള്ളി കളഞ്ഞിട്ട് അവർ മനോജിനെ പിന്തുണച്ചത് അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉർവശി പരസ്യമായി അന്ന് ഇതിനെതിരെ  രംഗത്ത് വരുകയും ചെയ്തിരുന്നു. എന്റെ കഷ്ടപ്പാടിന്റെ ഫലം മുഴുവൻ എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ചിലവഴിച്ചത് എന്നിട്ടും അവർ ഒരു വിഷമഘട്ടത്തിൽ തന്നെ കൈ ഒഴിഞ്ഞു എന്നുമായിരുന്നു ഉർവശി പറഞ്ഞിരുന്നത്.

ഉർവശിയുടെ വെള്ളമടിക്കുന്ന സ്വഭാവമായിരുന്നു മനോജിനെ വിവാഹ മോചനത്തിലേക്ക് എത്തിച്ചത്. അച്ഛനോടൊപ്പം പോയ മകളെ ഒരു ദിവസം ഉർവശിക്കൊപ്പം വിടണം എന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു, അത് മാനിച്ച് മനോജ് രാവിലെ മകളെയും കൂട്ടി എത്തിയിരുന്നു. പക്ഷെ പിന്നീട് അവിടെ സംഭവിച്ചത് നാടകീയ രംഗങ്ങൾ ആയിരുന്നു. അന്ന് മകളുടെ അവകാശവാധത്തിനു വേണ്ടി ഇരുവരും തർക്കം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. രാവിലെ 10.30 മുതൽ വൈകിട്ട് 4 മണിവരെ മകളെ അമ്മക്ക് ഒപ്പം വിടണം എന്നായിരുന്നു ഉത്തരവ്.  മനോജ് അതേ ദിവസം മകളുമായി എത്തുകയും, മകളെ ഉർവശിക്കൊപ്പംവിടാൻ അദ്ദേഹം തയാറായിരുന്നു.  പക്ഷെ മകളെ കൂട്ടാൻ അന്ന് അവിടെ ഉർവശി എത്തിയത് വളരെ മോശമായ അവസ്ഥയിൽ ആയിരുന്നു.

കുടിച്ച് ലക്ക് കേട്ട അവസ്ഥയിലാണ് നടി എത്തിയിരുന്നത്. ഇത് കണ്ട മനോജ് ഈ അവസ്ഥയിൽ കുട്ടിയെ ഇവർക്കൊപ്പം വിടാൻ താല്പര്യമില്ല എന്ന് തീർത്ത് പറയുകയും ശേഷം അവിടെ വെച്ച് നടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മനോജ് ഉന്നയിച്ചത്. മകളെ വിടില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു മനോജ്, കൂടാതെ മകൾ കുഞ്ഞാറ്റയും അമ്മയോടൊപ്പം പോകാൻ താല്പര്യമില്ല എന്ന് കോടതിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു. അവൾ മാന്യമായി വന്നുവേണം കുഞ്ഞിനെ കൊണ്ടുപോകേണ്ടിരുന്നത്, പക്ഷെ അവൾ വന്ന കോലം നിങ്ങളും കണ്ടതല്ലേ, ഇത് തന്നെയാണ് ഇവളുടെ പ്രശ്നമെന്നും അന്ന് അവിടെ വെച്ച് മനോജ് ഏവരോടും പറഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഉർവശി വീണ്ടും വിവാഹിതയാകുകയും അതിൽ ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു. കുഞ്ഞാറ്റ ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം മാറി മാറിയാണ് നിൽക്കുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *