യഥാർത്ഥ ജീവിതത്തിൽ എനിക്ക് സുരേഷ് ഗോപിയുടെ ശബ്ദമല്ല ! എന്നെ പരിഹസിക്കുന്നവർ ഇതൊന്ന് മനസിലാക്കണം ! മറുപടിയുമായി അബ്ദുള്‍ ബസിത് !

ഇപ്പോൾ സമൂഹ മാധ്യമങ്ങൾ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ ഒരാളെ വളർത്താനും ഒപ്പം തളർത്താനും സമൂഹ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നു, അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപിയുടെ ശബ്ദത്തിൽ എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ബസിത് പ്രേക്ഷക ശ്രദ്ധ നേടുകയും, ആദ്യം അദ്ദേഹത്തിന്റെ പാടി പുകഴ്ത്തുകയും ശേഷം അതെ ആൾക്കാർ തന്നെ ഇപ്പോൾ പരിഹസിക്കുകയും ചെയ്ത് സാഹചര്യത്തിൽ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്  അബ്ദുള്‍ ബസിത്. ഒരു ചലച്ചിത്രം കണ്ടതിന് ശേഷം ല,ഹ,രി,ക്കെ,തിരെ നടത്തിയ പരാമര്‍ശത്തിലൂടെ യാണ് അബ്ദുള്‍ ബസിത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി അബ്ദുള്‍ ബസിതിന് ട്രോൾ പൂരമാണ്. സുരേഷ് ഗോപിയുടെ ശബ്ദവും രീതികളും അനുകരിക്കുന്നതുകൊണ്ടാണ് അദ്ദേഹം വിമർശിക്കപ്പെടുന്നത്. അഭിമുഖങ്ങളിൽ പോലും അദ്ദേഹം തന്റെ ശബ്ദം ഉപയോഗിക്കാതെ വന്നതോടെയാണ് സംഭവം ട്രോളന്മാർ ഏറ്റെടുത്തത്. ഇപ്പോഴിതാ അബ്ദുള്‍ ബസിത് ഇതിനോട് പ്രതികരിച്ചുകൊണ്ട് പങ്കുവെച്ച ഒരു വീഡിയോ ആണ്ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, നമ്മുടെ പുതുതലമുറയെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ല,ഹ,രി,ക്ക് എതിരെയാണ് എന്റെ പോരാട്ടം. ഒരോ കുടുംബത്തിലും ല,ഹ,രി,യുടെ അനുഭവം വരരുത് എന്ന് കരുതിയാണ് ഇത് ചെയ്യുന്നത്. ഒരോ കുടുംബവും ജാഗ്രത പാലിക്കണം, അതുവഴി കേരളം ദൈവത്തിന്‍റെ സ്വന്തം നാടായി തുടരണം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്, എന്‍റെ ഒരോ ക്ലാസുകളും മറ്റും അതിലെ വോയിസ് മോഡുലേഷനും സുരേഷ് ഗോപി സാറിന്‍റെ ശബ്ദവുമായി സാമ്യം എന്ന രീതിയില്‍ വന്നത് കൊണ്ടാണ് ക്ലാരിഫിക്കേഷനുമായി വീഡിയോയില്‍ നേരിട്ട് വരുന്നത്.

ല,ഹ,രി,ക്ക് എതിരെ ഉള്ള  ക്ലാസുകളില്‍ പലപ്പോഴും  വികാരപരമായി സംസാരിക്കുമ്പോള്‍ സുരേഷ് സാറിന്റെ വോയിസ് വോയ്‌സ് മോഡുലേഷന്‍ വരാറുണ്ട്. എന്ന് കരുതി ജീവിതം മുഴുവന്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ജീവിക്കുന്ന ഒരാളല്ല ഞാന്‍, അങ്ങനെ തെറ്റിദ്ധരിക്കരുത്. ബോധവത്കരണത്തിലും, ക്ലാസുകള്‍ക്കും വേണ്ടി സമൂഹത്തിന്‍റെ നന്മയ്ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഒരോ കുടുംബത്തെയും സ്വന്തം കുടുംബമായി കണ്ടുകൊണ്ട് സന്ദേശങ്ങള്‍ എത്തിക്കാനാണ് ശ്രദ്ധിക്കുന്നത്. അതിനാല്‍ ചില വികാരപരമായ കാര്യങ്ങള്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ പറയുന്നു. അത് ജനങ്ങളും സുരേഷ് ഗോപിയും ഒക്കെ ആദരിച്ച കാര്യമാണ്.

പക്ഷെ എന്നുകരുതി ഞാൻ ജീവിതത്തില്‍ മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല. അയതിനാല്‍ നിങ്ങള്‍ എല്ലാവരോടും ഒരു അഭ്യര്‍ത്ഥനയെ ഉള്ളൂ. ആ വോയിസ് മോഡുലേഷന്‍ വച്ച് നിങ്ങള്‍ അതിലെ സന്ദേശം മറക്കരുത്. ഞാന്‍ പറയുന്ന സന്ദേശം എടുക്കുക അത് വച്ച് ല,ഹ,രി,ക്കെതിരെ പോ,രാടാം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *