സിനിമാക്കാരന്റെ കൈയില്‍ നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണം കാണും ! ജോജു ജോർജിനെ പിന്തുണച്ചും വിമർശിച്ചും ആരാധകർ !

മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് നടൻ ജോജു ജോർജ്. ഇപ്പോൾ നടൻ ജോജു ആരാധകർക്കിടയിൽ വലിയൊരു സംസാര വിഷയമായിരിക്കുകയാണ്. ജോജു ഇപ്പോൾ  ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് നടത്തിയ കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്ജ്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്നും ജോജു പറയുന്നു.

എനിക്കൊരാളോടും ഒരു പാർട്ടിയോടും വൈരാഗ്യമില്ല, കോണ്‍ഗ്രസ്സുകാരെ നാണം കെടുത്താന്‍ ആ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിട്ടുണ്ട്. എനിക്ക് ഷോ കാണിക്കേണ്ട യാതൊരു കാര്യവുമില്ല. ഇങ്ങനെയാണോ സമരം ചെയ്യേണ്ടത്. നമ്മുടെ വീട്ടിലാണെങ്കില്‍ നമ്മള്‍ ഇങ്ങനെ ചെയ്യുമോ എന്നും ജോജു ചോദിച്ചു, കോണ്‍ഗ്രസിന്റെ നേതൃത്തത്തിൽ  വഴിതടഞ്ഞ് നടത്തുന്ന സമരം വന്‍ ഗതാഗതക്കുരുക്ക് തീര്‍ത്തതിന് പിന്നാലെയായിരുന്നു വാഹനത്തില്‍ നിന്നിറങ്ങി ജോജു പ്രതിഷേധവുമായി എത്തിയത്. ശേഷം ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കവുമുണ്ടായി.

സംഭവം ഇപ്പോൾ വലിയ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ജോജുവിനെ നാട്ടുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്, ഒരു കോടി വിലയുള്ള കാറിൽ യാത്ര ചെയ്യുന്ന ജോജുവിന് ഈ 110 രൂപ ഒരു വിഷയമായിരിക്കില്ല എന്നും എന്നാൽ സാധരണ കാർക്ക് ഇതൊരു വിഷയമാണ് എന്നും ഒരു കൂട്ടർ വാദിക്കുന്നു. സിനിമാക്കാരന്റെ കൈയില്‍ നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണം കാണുമെന്ന് തുടങ്ങി വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളും അശ്ലീല ചുവയുള്ള പോസ്റ്റുകളും നടനെതിരെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ നടന്റെ ആരാധകരും ശക്തമായി പ്രതികരിക്കുന്നുണ്ട്. നടന്‍ പൊതുജനം പറയാനാഗ്രഹിച്ച മറുപടിയാണ് പറഞ്ഞതെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വലിയ രീതിയിൽ ഗതാഗത തടസം അനുഭവപെട്ടു.  വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ട സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിന് എതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയ രീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി.

ഇതുപോലെയുള്ള അരാജകത്വം ഇനിയും അനുവദിക്കാൻ സാധിക്കില്ല എന്നും,കഴിഞ്ഞ    രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തു നിന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ അപലപിച്ച് സംവിധായകന്‍ എം പത്മകുമാര്‍. ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൂടാതെ ഇപ്പോൾ വൈറ്റിലയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചു തകര്‍ത്തു. കൂടാതെ ഇപ്പോൾ സമരക്കാർ ജോജു മദ്യപിച്ചു  ആകാരമിച്ചു എന്ന രീതിയിൽ പാർട്ടിക്കാർ നടനെതിരെ പരാതി നൽകിയിരിക്കുകയാണ്.

എന്നാൽ മെഡിക്കൽ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടില്ല എന്നും കൂടാതെ തനറെ അപ്പനെയും അമ്മയെയും ആവിശ്യമില്ലാതെ തെറി പറയുകയും, എന്റ വണ്ടിയുടെ ചില്ലു തകർക്കുകയും ചെയ്തത് വളരെ മോശമായിപ്പോയി എന്നും, താൻ അതിനെതിരെ പരാതി നൽകുമെന്നും ജോജു പ്രതികരിച്ചു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *