‘ദൈവത്തെ കൊണ്ടുവന്ന് നിർത്തിയാലും കാലു തൊട്ടു വണങ്ങില്ല’ ! യോഗി ആദിത്യ നാഥിന്റെ കാൽ തൊട്ടു വണങ്ങിയ രജനികാന്തിനെ വിമർശിച്ച് കമൽ ഹാസൻ !

ഇപ്പോൾ എല്ലാവരും തലൈവർ ചിത്രം ജയിലറിന്റെ ആഘോഷവേളയിലാണ്. എന്നാൽ രജനികാന്ത് ഈ സമയം യാത്രയിലാണ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വണങ്ങുന്ന രജിനികാന്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുമ്പോൾ കമൽ ഹാസന്റെ ഇതിന് മുമ്പത്തെ ഒരു നിലപാടാണ് തമിഴ് നാട്ടിൽ ഏറെ ചർച്ചയാകുന്നത്. ‘ദൈവത്തെ കൊണ്ട് നിര്‍ത്തി വിട്ടാല്‍ കൈകുലുക്കി വരവേല്‍ക്കുമെന്നും പക്ഷേ കുമ്പിടില്ലെന്നു’മായിരുന്നു കമല്‍ഹാസന്‍ ഏഴ് വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പറയുന്നത്. തൂങ്കാവനം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രസംഗിക്കവെ പറഞ്ഞത്.

മുതിർന്നവരെ വണങ്ങുന്നതിൽ തെറ്റില്ല എന്നും എന്നാൽ രജിനിയെ പോലെയൊരാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി വണങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വിമർശനം ഉയർന്നത്. ജയിലർ സിനിമയുടെ റിലീസ് ദിവസം യാത്ര പുറപ്പെട്ട രജനി കാന്ത് കൈലാസ സന്ദർശനത്തിന് ശേഷം ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം യോഗിയുടെ ലക്നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് കാല്‍ തൊട്ട് വണങ്ങിയത്.

അതുമാത്രമല്ല ജയിലർ സിനിമ താൻ യോഗിക്കൊപ്പമാകും ജയിലര്‍ രജിനി കാണുകയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കൊപ്പമാണ് താരം സിനിമ കണ്ടത്. ഇന്ന് അയോധ്യയും സന്ദര്‍ശിച്ച ശേഷമാകും രജിനി മടങ്ങിയെത്തുക. 500 കോടിരൂപയാണ് ജയിലര്‍ ഇതുവരെ തിയറ്ററുകളില്‍ നിന്ന് നേടിയത്. ഇപ്പോഴും വിജയ കുതിപ്പ് തുടരുന്ന ചിത്രം മറ്റു ചിത്രങ്ങളുടെ റെക്കോർഡ് തകർക്കുമെന്നുതന്നെയാണ് ആരാധകരുടെ നിഗമനം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *