മക്കളെ ദാ ഇതുപോലെ വളർത്തണം ! ഇതാണ് വളർത്ത് ഗുണം എന്നുപറയുന്നത് ! എന്റെ കുട്ടിയാണ് സുൽഫത്ത് ! ആ ബന്ധം കുഞ്ചൻ പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്രദ്ദേയ വേഷം ചെയ്ത  നടനാണ് കുഞ്ചൻ. നടൻ മമ്മൂട്ടിയുടെ കുടുംബവുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളത്, ഇപ്പോഴിതാ ആ കുടുംബത്തെ കുറിച്ച് കുഞ്ചൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുല്‍ഫത്തിനെ എനിക്ക് വളരെ ചെറുപ്പം മുതൽ നന്നായി അറിയാം. എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകളാണ്. അതുകൊണ്ടുതന്നെ അവരുമായി വളരെ ചെറുപ്പം മുതലേയുള്ള ആ ബന്ധം ഇപ്പോഴുമുണ്ട്. അതേ സ്‌നേഹ ബഹുമാനത്തോടെയാണ് സുലു ഇന്നും  എന്നെ ഒരു സഹോദരനെ പോലൊണ് ഇപ്പോഴും കാണുന്നത്. കുഞ്ചന്‍ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു എന്നും അദ്ദേഹം പറയുന്നത്.

സുലു ഒരുപാട് നന്മകൾ ഉള്ള ഒരാളാണ്. അതുപോലെ അടക്കവും ഒതുക്കവും അത് സുലുവിനെ കണ്ടുപഠിക്കണം മറ്റുള്ളവർ. ആ ഗുണവെല്ലാം അവർ ആ മക്കൾക്കും പകർന്ന് കൊടുത്തിട്ടുണ്ട്, ഈ വളര്‍ത്ത് ഗുണം എന്നൊക്കെ  പറയുന്നത് ഇതാണ്.  മകള്‍ സുറുമി ആണെങ്കിലും, ദുല്‍ഖറാണെങ്കിലും അഹങ്കാരം കാണിക്കില്ല. റോട്ടിലൂടെ പോവുമ്പോള്‍ കുഞ്ചന്‍ അങ്കിള്‍ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവള്‍ പോവുകയുള്ളു. അത് വളര്‍ത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവര്‍ നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കള്‍ ആണെങ്കിലും ശരി, വളര്‍ത്തുന്നത് പോലെയെ ഇരിക്കൂ.

മമ്മൂട്ടി എന്ന ഒരുപാട് സാഹചര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്. എന്റെ വിവാഹസമയത്ത് എന്റെ കയ്യിലാണെങ്കിൽ ഒരു പതിനായിരം രൂപപോലും അന്ന് തികച്ച് എടുക്കാനില്ല, കാശിന് ആവിശ്യമുണ്ട് അങ്ങനെ ആകെ വിഷമിച്ചിരുന്ന സമയത്ത് ഒരു പതിനായിരം രൂപയുമായി മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു, ഞാൻ ആണെങ്കിൽ അദ്ദേഹത്തിനോട് പണം വേണമെന്ന് ഒന്നും ഞാൻ പറഞ്ഞിരുന്നുപോലുമില്ല. അന്ന് ഞങ്ങൾ തമ്മിൽ അത്ര അടുത്ത പരിചയമൊന്നുമില്ല.  എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാമെന്നാണ് പറഞ്ഞത്.

കുറച്ച് മാസങ്ങൾക്ക് ശേഷം ഞാനത് തിരികെക്കൊടുത്തു. പിന്നീട് ഞാന്‍ വീട് വെച്ചപ്പോഴും അദ്ദേഹം എന്നെ സഹായിച്ചു. എഴുപ്പത്തി അയ്യായിരം രൂപയുടെ കുറവ് ഉണ്ടായിരുന്നു. അന്ന് ഏതോ സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും ആ പണം ആരുടെയോ കൈയ്യില്‍ കൊടുത്ത് കുഞ്ചന് കൊടുക്കാന്‍ എന്ന് പറഞ്ഞ് കൊടുത്തു വിട്ടു. മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദം തനിക്കും മണിയന്‍പിള്ള രാജുവിനും ഉണ്ട്. കള്ളത്തരം ഇല്ലാത്ത ഒരു തുറന്ന മനസുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും കുഞ്ചന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *