മമ്മൂട്ടി വിളിച്ചിരുന്നു എങ്കിൽ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കുമായിരുന്നു ! സൂപ്പര്‍താരങ്ങളുടെ പിണക്കവും മലയാളികളുടെ നഷ്ടവും ! ആ കഥ ഇങ്ങനെ !!!

മലയാള സിനിമ രംഗത്തെ രണ്ടു സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും, എന്നാൽ ഇവർ ഇരുവരും തമ്മിൽ അത്ര നല്ല ചേർച്ചയിൽ അല്ല എന്നത് പൊതുവെ സിനിമ രംഗത്തുള്ള സംസാരവിഷയമാണ്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ മുന്‍നിരയിലുള്ള ഈ ചിത്രം. മമ്മൂട്ടിയാണ് കേരള വര്‍മ പഴശ്ശിരാജയായി അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടന്‍ ശരത് കുമാര്‍ ആണ്. പഴശ്ശിയുടെ വലംകൈ ആയ എടച്ചേന കുങ്കനെയാണ് ശരത് കുമാര്‍ അവതരിപ്പിച്ചത്. എന്നാല്‍, പഴശ്ശിരാജയില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ ശരത് കുമാറിനെയല്ല ആദ്യം തീരുമാനിച്ചത്. അത് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. അദ്ദേഹം ആ കഥാപാത്രത്തോട് നോ പറഞ്ഞപ്പോള്‍ അവസരം ശരത് കുമാറിനെ തേടിയെത്തി.

അതിനു കാരണം ആ സൂപ്പർ താരങ്ങൾ തമ്മിലുള്ള പിണക്കമാണ്. സുരേഷ് ഗോപിയെയാണ് എടച്ചേന കുങ്കന്‍ ആയി ആദ്യം തീരുമാനിച്ചിരുന്നത്. സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന്‍ എന്ന ശക്തമായ വേഷം. മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് ‘നോ’ പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല.

പഴ,ശ്ശിരാ,ജയിൽ ആ ഇതിഹാസ കഥാപാത്രം  എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ തമിഴിലെ  പ്രശസ്ത നടന്‍ ശരത് കുമാറിനെ വിളിക്കുകയായിരുന്നു. സുരേഷ് ഗോപി എടച്ചേന കുങ്കന്‍ ആകണമെന്ന് മമ്മൂട്ടിക്കും താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ വിളിക്കാന്‍ സംവിധായകനോടും തിരക്കഥാകൃത്തിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മമ്മൂട്ടി നേരിട്ട് സുരേഷ് ഗോപിയെ വിളിക്കാൻ  തയ്യാറായില്ല. ആ ക്ഷണം പക്ഷെ സുരേഷ് ഗോപി നിരസിച്ചു, ഒരുപക്ഷെ  മമ്മൂട്ടി നേരിട്ടു വിളിച്ചിരുന്നെങ്കില്‍ ആ  പഴയ പിണക്കം മറന്ന് സിറീഷ് ഗോപി പഴശ്ശിരാജയില്‍ അഭിനയിച്ചേനെ..

ഒരുസമയത്ത് സിനിമയിലെ ഏറ്റവും മികച്ച കോമ്പിനേഷൻ ആയിരുന്നു ഇവർ ഇരുവരും. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് എത്തിയപ്പോൾ അത് സൂപ്പർ ഹിറ്റുകളായി മാറുകയായിരുന്നു. പക്ഷെ അതിനിടയിൽ എപ്പോഴാണ് ഇവർ തമ്മിൽ പിണങ്ങിയത് എന്നത് വ്യക്തമല്ല, രതീഷിന്റെ മകളുടെ വിവാഹ വേദിയിൽ വെച്ച് ഇവരുടെ പിണക്കം നേരിട്ട് ഏവരും കണ്ടതാണ്, അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളില്‍ തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി. തന്നെ മമ്മൂട്ടി ഒഴിവാക്കുകയാണെന്ന് മനസിലായപ്പോള്‍ സുരേഷ് ഗോപിയും പിന്‍വാങ്ങി. ആ പിണക്കം വര്‍ഷങ്ങളോളം നീണ്ടു.

ശേഷം ഒരു പത്ര സമ്മേളനത്തിൽ സുരേഷ് ഗോപി തുറന്ന് പറഞ്ഞിരുന്നു, ഞങ്ങൾ തമ്മിൽ പിണക്കത്തിലാണ്, അതിന്റെ കാരണം പക്ഷെ സുരേഷ് ഗോപി തുറന്ന് പറഞ്ഞിരുന്നില്ല, പിന്നീട് വർഷങ്ങൾക്ക് ശേഷം മേനകളുടെയും സുരേഷ് കുമാറിന്റെയും മകൾ രേവതിയുടെ വിവാഹ വേദിയിൽ വെച്ചാണ് ഇരുവരും ആ പിണക്കം മറന്ന് പരസ്പരം കെട്ടിപിടിച്ചത്. തങ്ങളുടെ പിണക്കം തീര്‍ന്നെന്നും സഹപ്രവര്‍ത്തകരോട് രണ്ട് താരങ്ങളും ഒന്നിച്ചു പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *