എന്തിനാണ് ഇത്രയും വെറുപ്പ്, വലിബാനെതിരെ വലിയ ഹേറ്റ് ക്യാംപെയ്നാണ് നടക്കുന്നത് ! രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കില്ല, ലിജോ ജോസ് പെല്ലിശേരി !
‘നേര്’ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം മോഹൻലാൽ നായകനായി സൂപ്പർ ഹിറ്റ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈകോട്ടൈ വാലിബന്’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരുന്നു, എന്നാൽ സിനിമക്ക് നേരെ മനപ്പൂർവമായുള്ള ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നതിനെതിരെ ലിജോ ജോസ് പല്ലിശ്ശേരി ഒരു പ്രസ്സ് മീറ്റ് വിളിച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ”വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്. സോഷ്യല്‍ മീഡിയ യുദ്ധ ഗ്രൗണ്ട് ആയി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നുണ്ട്. പൂര്‍ണമായ ബോധ്യത്തോടെയാണ് സിനിമ എടുത്തിരിക്കുന്നത്. മാസ്സ് ആയിട്ട് ഫാന്‍സിന് വേണ്ടി എടുക്കുന്ന സിനിമയാണെന്ന് ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. ചുറ്റിക വെച്ച് തല അടിച്ചു തകര്‍ക്കുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടത്. ഹേറ്റ് ക്യാമ്പയിന്‍ സിനിമയെ മാത്രമല്ല മനുഷ്യരെ തന്നെ ബാധിക്കും. നമ്മുടെ സിനിമാസ്വാദനത്തിന് മറ്റൊരാളുടെ വാക്ക് എന്തിന് അടിസ്ഥാനം ആക്കണം.
മോഹൻലാൽ എന്ന മഹാ നടനെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിംഗ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്. മലൈക്കോട്ടൈ വാലിബനെക്കാള്‍ വലിയ ക്യാന്‍വാസില്‍ പറയേണ്ട ചിത്രമാണ് വാലിബന്റെ പ്രീക്വല്‍, പോസ്റ്റ് കഥകള്‍. വാലിബന്‍ വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത്തരമൊന്നിലേക്ക് കടക്കാനാകില്ല.
ഇപ്പോൾ ഒരു സിനിമയുടെ തിയറ്റർ ആയുസ്സ് എന്ന് പറയുന്നത് മാക്സിമം 28 ദിവസമാണ്. പരമാവധി ആളുകള്‍ ഈ സമയത്ത് ഇതിന്റെ സൗണ്ട് ക്വാളിറ്റിയും ദൃശ്യഭംഗിയും എല്ലാം ഉള്‍പ്പെടുത്തി തിയേറ്ററില്‍ നിന്ന് തന്നെ കാണണം എന്നാണ് എന്റെ ആഗ്രഹം. മറ്റൊരുവന്റെ വാക്ക് സ്വന്തം അഭിപ്രായമായി സ്വീകരിക്കാതെ എല്ലാവരും ആ സമയം ഉപയോഗപ്പെടുത്തി സിനിമ കാണാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
അതുപോലെ തന്നെ സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കിയെന്ന് ആരോപിച്ച് ടിനു പാപ്പച്ചനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ‘ലാലേട്ടന്റെ ഇന്‍ട്രൊയില്‍ തിയേറ്റര്‍ കുലുങ്ങും’, എന്ന സംവിധായകന്‍ ടിനു പാപ്പച്ചന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ അപ്‌ഡേറ്റ് കാത്തിരുന്ന പ്രേക്ഷകര്‍ ഈ വെളിപ്പെടുത്തല്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം ആദ്യ ദിനം സമ്മിശ്ര പ്രതികരണം നേടിയത്. ടിനു എന്റെ അസോസിയേറ്റ്, ഒരു ഫിലിംമേക്കര്‍ എന്നതിലുപരി പ്രതീക്ഷ പകരുന്ന സിനിമ കാണാന്‍ വളരെ ആഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകന്‍ കൂടിയാണ്. അത്തരത്തിലൊരാള്‍ പുള്ളിയുടെ ഒരഭിപ്രായം പറഞ്ഞതാണ്. അതില്‍ വേറൊന്നുമില്ല, അത് ടിനുവിന്റെ പേഴ്‌സനല്‍ വിലയിരുത്തലാണ് എന്നാണ് എൽ ജി പി ഇതിനോട് പ്രതികരിച്ചത്.
Leave a Reply