എന്റെ മോളുടെ ആ ഇഷ്ടത്തിന് ഞാൻ ഒരിക്കലും എതിര് നിൽക്കില്ല ! സന്തോഷ വാർത്ത പങ്കുവെച്ച് മനോജ് കെ ജയൻ ! താര പുത്രിക്ക് ആശംസാപ്രവാഹം !

ഏറെ ആരാധകരുള്ള താരമാണ് നടൻ മനോജ് കെ ജയൻ. അതുപോലെ തന്നെ ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന അഭിനേത്രിയാണ് ഉർവശി. തമിഴകത്ത് നടിപ്പിൻ രാക്ഷസി എന്നാണ് ഉർവശിയെ അറിയെപ്പെടുന്നത്. ഇവർ ഇരുവരും വിവാഹിതരായപ്പോൾ അന്ന് ആരധകർ ഏറെ സന്തോഷിച്ചിരുന്നു, പക്ഷെ ആ സന്തോഷത്തിന് അതികം ആയുസ്സ് ഇല്ലായിരുന്നു. പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം അവർ തമ്മിൽ 2008 ൽ വേർപിരിഞ്ഞു. ഇവരുടെ ഏക മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി തുടക്കം മുതൽ തന്നെ  അച്ഛനോടോപ്പമാണ് നിന്നിരുന്നത് എങ്കിലും ഇന്ന് രണ്ടുപേർക്ക് ഒപ്പവും കുഞ്ഞാറ്റ ഉണ്ടാകാറുണ്ട്. ഉർവ്വശിയുമായി പിരിഞ്ഞെങ്കിലും മനോജ് അവരുടെ വീട്ടുകാരുമായെല്ലാം ഇപ്പോഴും വളരെ അടുപ്പത്തിലാണ്. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് പറഞ്ഞുകൊണ്ട് മനോജ് ആദ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളുടെ മകളാണ് കുഞ്ഞാറ്റ, അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിനയം എന്നത് ആ കുട്ടിയുടെ സിരകളിൽ ഉണ്ടാകും, കുഞ്ഞാറ്റ പങ്കുവെച്ച റീൽസ് വിഡിയോകൾ എല്ലാം അതിനു ഉദാഹരണമായിരുന്നു. മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മനോജ് പറയുന്നത് ഇങ്ങനെ, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്.


എപ്പോൾ വേണമെങ്കിലും എന്തും തുറന്ന് പറയാനുള്ള രീതിയിലുള്ള സുഹൃത്തുക്കളെ പോലെയാണ് ഞാനും കുഞ്ഞാറ്റയും. അവൾ എന്നോട് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാൽ ഞാൻ അതിനോദു ഒരിക്കലും അതിനോട് നോ എന്ന് പറയില്ല എന്നാണ് മനോജ് വ്യക്തമാക്കുന്നത്. കാരണം ഞാന്‍ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തി നില്‍ക്കുന്ന ഒരാളാണ്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള്‍ അതിനെ ദൈവ തുല്യമായി കാണുന്നവരാണ് എന്നും മനോജ് പറയുന്നു.

അതുമാത്രമല്ല എനിക്ക് ഉണ്ടായിരുന്ന മ,ദ്യപാന ശീലം ഞാൻ അവസാനിപ്പിച്ചതും എന്റെ മകൾക്ക് വേണ്ടിയാണ്. മകൾ വളർന്ന ശേഷം ഞാൻ അത് സ്വായം മാറ്റുക ആയിരുന്നു, അതിനു ശേഷം ഇന്ന് ഈ നിമിഷം വരെ ഒരു തുള്ളി കൈ കൊണ്ട് തൊട്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു. കുഞ്ഞാറ്റ ടിക് ടോക് വീഡിയോകളിൽ കൂടി തന്റെ കഴിവ് ഇതിനോടകം കാഴ്ചവെച്ചിരുന്നു. താരപുത്രിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *