
‘കയ്യടിക്കുന്നത് ഒരു പ്രാര്‍ത്ഥന; സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിച്ചുതുടങ്ങും’ ! മോഹൻലാലിൻറെ വാക്കുകൾ വീണ്ടും ചർച്ചയാകുമ്പോൾ !
മലയാള സിനിമയുടെ താര രാജാവാണ് നടൻ മോഹൻലാൽ, ഒരു അഭിനേതാവ് എന്നതിനപ്പുറം താൻ ആത്മീയതയിൽ അടി ഉറച്ച് വിശ്വസിക്കുന്ന ഒരാളുകൂടിയാണ് എന്ന് അദ്ദേഹം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്, മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ സന്ദർശകനായ അദ്ദേഹം തന്റെ അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഇതിന് മുമ്പ് കോവിഡ് കാലത്ത് ജനത കര്‍ഫ്യൂവിനെ പിന്തുണച്ച് കൊണ്ട് മോഹൻലാൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുന്നത്.
അന്നും അദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ വിവാഹദങ്ങൾക്ക് കാരണമായി മാറിയിരുന്നു. പ്രധാനമന്ത്രി നടപ്പാക്കിയ ജനത കര്‍ഫ്യൂവിനിടെ കയ്യടിക്കുന്നത് വൈറസ് നശിക്കാനാണെന്ന മോഹന്‍ലാലിന്റെ വാദം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങള്‍ക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് കയ്യടിച്ച് നന്ദി പറയുമ്പോള്‍ അതോരു പ്രാര്‍ത്ഥനയായി മാറും. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ.. എന്നും അധ്യേഹംണ് പറഞ്ഞു.. എന്നാൽ വാക്കുകൾ വിവാദമായതോടെ, താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്ബോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം…
നമ്മൾ കടന്നു പോകുന്ന ഈ അവസ്ഥയിൽ പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്. എന്നും അദ്ദേഹം കുറിച്ചു.
അതുപോലെ താനും കുടുബവും സുരക്ഷിതരായി വീട്ടിൽ ഇരിക്കുകയാണ് പുറത്തൊന്നും പോകുന്നില്ല എന്നും സാധനങ്ങൾ വാങ്ങാൻ ജോലിക്കാരെയാണ് പുറത്ത് വിടുന്നതിനും മോഹൻലാൽ പറഞ്ഞതും അദ്ദേഹത്തിന് അന്ന് ഏറെ വിമർശനങ്ങൾ നേടികൊടുത്തിരുന്നു.
Leave a Reply