സിനിമയിൽ നായികമാരോട് കാണിക്കുന്ന പ്രണയം അത് മനസ്സിൽ സൂക്ഷിക്കുമോ അതോ അതോടെ അങ്ങ് കളയുമോ ! മുകേഷിന്റെ ചോദ്യത്തിന് മോഹൻലാൽ മറുപടി പറയുന്നു !

മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് വാക്കുകൾക്ക് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. ഏത് ഭാവവും ആ മുഖത്ത് ആവിഷ്കരിക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിക്കും.  അതിൽ പ്രത്യേകിച്ചും പ്രണയം, മോഹൻലാലിൻറെ പ്രണയ സീനുകൾ എന്നും പ്രേക്ഷകർക്ക് വളരെ പ്രിയമാണ്, എന്നാൽ ഈ പ്രണയത്തെ കുറിച്ച് നടൻ മുകേഷ് മോഹന്ലാലിനോട് ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ജോൺ ബ്രിട്ടാസിന്റെ ഒരു പരിപാടിയിൽ വെച്ചാണ് മുകേഷ് ഈ ചോദ്യം മോഹൻലാലിനോട് ചോദിക്കുന്നത്. എനിക്ക് അറിയണം, അതിലൂടെ നാട്ടുകാര്‍ക്കും അറിയണം. പലപ്പോഴും ഈ ചോദ്യം ചോദിക്കണമെന്ന് ഞാന്‍ കരുതിയതാണ്. പക്ഷെ അപ്പോഴൊക്കെ ചുറ്റിനും ആള്‍ക്കാരായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ചോദിക്കുകയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രണയ രംഗങ്ങള്‍ ചെയ്തിട്ടുള്ള നടനാണ്.

പല സിനിമകളായി ഒരുപാട് നായികമാരെ പ്രണയിച്ചിട്ടുണ്ട്. പാട്ട് പാടിയും, ഇഴുകി ചേര്‍ന്നുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഇങ്ങനെ പ്രേമ രംഗമൊക്കെ ചെയ്യുമ്പോള്‍ നല്ല രസമായിരിക്കില്ലേ എന്ന്. പക്ഷെ അവര്‍ക്ക് അറിയില്ല പത്ത് രണ്ടായിരം പേര് നോക്കി നിക്കുമ്പോഴാണ് നമ്മള്‍ പ്രണയ രംഗം അഭിനയിക്കുന്നതെന്ന്. എങ്കില്‍ പോലും ലാലിന്റെ അഭിനയത്തില്‍ ആത്മാര്‍ത്ഥമായൊരു ശ്രമം എനിക്ക് കാണാൻ കഴിയുന്നുണ്ട്. ശരിക്കും ആ സമയത്ത് നായികമാരെ പ്രണയിക്കുമോ.. അതാണ് എനിക്ക് അറിയേണ്ടത്. എന്നായിരുന്നു മുകേഷിന്റെ ചോദ്യം..

എന്നാൽ ഇതിന് മോഹൻലാലിൻറെ മറുപടി ഇങ്ങനെ ആയിരുന്നു, പ്രണയം എന്ന് പറയുന്നത് വളരെ മനോഹരമായ ഒരു  അവസ്ഥയാണ്. മനുഷ്യരുടെ മനസിൽ എപ്പോഴും പ്രണയം ഉണ്ടാകണം, പിന്നെ  ആ സമയത്ത് നമ്മള്‍ കുറച്ച് അവരിലേക്കും നല്‍കും എന്ന് മാത്രം. തീര്‍ച്ചയായിട്ടും നമ്മള്‍ ഒരു കഥാപാത്രമായി മാറുമ്പോള്‍ ഇള്ളിലൊരു പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ആ ഷോട്ട് കഴിയുമ്പോള്‍ കളയുക എന്നതാണ് നമ്മളുടെ ധര്‍മം. എന്നായിരുന്നു അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി.

ഉടനെ അതല്ല  എനിക്കറിയേണ്ടത് ഈ പ്രണയം ആ  സിനിമ തീരുമ്പോൾ അവിടെ കളയുമോ അതോ കുറച്ച് നാള്‍ മനസ്സിൽ  കൊണ്ട് നടക്കുമോ, എന്ന ചോദ്യം വീണ്ടും മുകേഷ് ചോദിക്കുകയായിരുന്നു. അപ്പോൾ മോഹൻലാൽ പറഞ്ഞത്, ചില പ്ര ണയം അപ്പോൾ തന്നെ കളയും മറ്റു ചിലത് കുറച്ച് നാൾ കഴിഞ്ഞ് കളയും എന്നായിരുന്നു. പിന്നാലെ തന്നെ അല്ല അല്ല എന്ന് പറഞ്ഞുകൊണ്ട് അത് ആ സമയം കഴിയുമ്പോള്‍ അങ്ങ് മാറും. ഇതൊരു മേക്ക് ബിലീഫ് അല്ലേ എന്ന് മോഹൻലാൽ തിരുത്തകയും ചെയ്തിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *