മുറപ്പെണ്ണ് ആയിരുന്നിട്ടും, വിവാഹം തീരുമാനിച്ചിട്ടും ഞങ്ങൾ തമ്മിൽ സംസാരം ഒന്നുമില്ലായിരുന്നു ! വേർപാട് പറയാനും പറഞ്ഞ് തീർക്കാനും കഴിയാത്തതാണ് ! മിനി പറയുന്നു !

മുരളി എന്ന അഭിനയ പ്രതിഭ മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭനായ നടന്മാരിൽ ഒരാളാണ്. ഇന്നും സിനിമയെ സ്നേഹിക്കുന്ന ഒരു മനുഷ്യർക്കും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടുമില്ല ഇനി കഴിയുമെന്ന് തൊന്നുമില്ല. 2009 ലാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ആ നടന വിസ്‌മയം മാഞ്ഞിട്ട് 12 വർഷം ആകുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമയിൽ ഇന്നും ജീവിതം തള്ളിനീക്കുന്ന അദ്ദേഹത്തിന്റെ മിനി പറയുന്നു. മിനിയുടെ വാക്കുകളിലേക്ക്..

അയാൾ ഇന്നും ഏതോ നീണ്ട ഒരു സിനിമയുടെ തിരക്കിലാണ് വൈകാതെ വീട്ടിലേക്ക് തിരികെ വരും എന്ന് മാത്രമേ ആ വിയോഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നുള്ളു. ഞാൻ മുരളിയെ അയാൾ എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരങ്ങൾ വളരെ സ്നേഹത്തോടെ അയാളെ അങ്ങനെ വിളിക്കുന്നത് കണ്ടാണ് ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങിയത്. ഞങ്ങളുടെ വീട് കാർത്തികയിൽ ഇന്നും അദ്ദേഹത്തിനെ ചൂട് കെട്ടടങ്ങിയിട്ടില്ല.

സന്തുഷ്ടമായ കുടുംബാന്തരീക്ഷമാണ് കാലലോകത്തേക്കുള്ള ഉയർച്ച എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം അത്തരത്തിൽ അയാൾ ഉണ്ടാക്കിയ സ്നേഹ സമൃദ്ധമായ ആ അന്തരീക്ഷം ഇന്നും ഇവിടെ നിലനിൽക്കുന്നത്കൊണ്ട് എപ്പോഴും ഇവിടെ തന്നെ ഉണ്ട് എന്ന് എപ്പോഴും തോന്നാറുണ്ട്. ഞങ്ങളുടെ ഈ കൊച്ചു വീടിനെ ആയാൽ ഒരു സ്നേഹ പുതപ്പുകൊണ്ട് എന്നും മൂടിവെച്ചിരുന്നു. വീടിനെ അത്രമേൽ സ്നേഹിച്ചിരുന്ന ഒരാളുടെ വേർപാട് പറയാനും പറഞ്ഞുതീർക്കാനുമാകാത്ത വേദനകളുടെ പട്ടികയിലാണ്.

നീയെത്ര ധന്യ എന്ന ചിത്രത്തിൽ അഭിനയച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു ഞങ്ങളുടെ വിവാഹം. മുറപ്പെണ്ണായിരുന്നു എങ്കിലും തമ്മിൽ പ്രണയമൊന്നും ഇല്ലായിരുന്നു. അടുത്തടുത്ത വീടുകൾ, ഒരു കുടുബം പോലെ. എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും തമ്മിൽ ഒരു സംസാരവും ഇല്ലായിരുന്നു. അയാളുടെ ആദർശങ്ങളെ കുറിച്ചോ അഭിരുചികളെ കുറിച്ചോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. അറിയാനായി ഞാൻ അന്വേഷിച്ചിരുന്നുമില്ല. വീട് വസ്ത്രം, ആഭരണം ഇതിലൊന്നും ആഡംബരങ്ങളും ആർഭാടങ്ങളും അയാൾക്ക്  ഇഷ്ടമായിരുന്നില്ല, വളരെ ലളിതമായ വിവാഹമായിരുന്നു.

പിന്നീട് ആ ഇഷ്ടങ്ങൾ എന്റേതുമായി മാറി, അതെല്ലാം നല്ലതാണെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ, മകൾ കാർത്തികയും അച്ഛന്റെ അതേ സ്വഭാവമാണ്.വളരെ ലളിതമായി നടക്കാനാണ് അവൾക്കും ഇഷ്ടം. അയാളിലെ നടന്റെ കാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേ ഇല്ല, ചെയ്യുന്ന ഓരോ വേഷവും വളരെ അതിശയത്തോടെയാണ് നോക്കിയിരുനുട്ടുള്ളത്. കഥാപാത്രമായി മാറുന്ന മുരളിക്ക് വീട്ടിലെ മുരളിയുമായി യാതൊരു ബന്ധവും തോന്നിയിട്ടില്ല. പ്രത്യേകിച്ചും വില്ലൻ വേഷങ്ങൾ യഥാർഥ സ്വഭാവവുമായി യാതൊരു സാമ്യവുമില്ല.

ഒരുപാട് സൗഹൃദങ്ങൾക്ക് ഒന്നും അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല, ഏകാന്തനായി ഇരിക്കാനായിരുന്നു കൂടുതലിഷ്ടം, എന്നിരുന്നാലും അയാളുടെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവും നരേന്ദ്ര പ്രാദാസ് സാറായിരുന്നു. ആ വിയോഗം അന്നയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ടീവിയിൽ അദ്ദേഹം അഭിനയിച്ച ഏതെങ്കിലും രംഗം കാണിക്കുമ്പോൾ അവിടെനിന്നും മാറുമായിരുന്നു. അദ്ദേഹവും ഭാര്യയും കൂടി ഇടക്ക്  വീട്ടിൽ വരുമായിരുന്നു, അയാളെ ഒരു നടനിൽ നിന്ന് എഴുത്തുകാരനിലേക്ക് കൊണ്ടുവന്നതിൽ ഒരു വലിയ പങ്കും സാറിനാണ്.

നാടും നാട്ടിൻപുറവും എന്നും അദ്ദേഹത്തെ ഒരുപാട് ആകര്ഷിച്ചിരുന്നു, അമ്പല മുറ്റത്തും പൊതു മറ്റും കൂട്ടുകാരോടൊപ്പം കളിചിരികൾ പറഞ്ഞിരിക്കാനും പാട്ട് പാടാനുമെല്ലാം അയാൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഭരത് മുരളി ആയിട്ടും അതിനൊന്നും ഒരു മാറ്റവും വന്നിരുന്നില്ല. ഇന്നും ആ ഓർമകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മിനി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *