ഇത് ഒരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണ്, അതിനെ ഈ രീതിയിൽ മാർക്കറ്റ് ചെയ്ത് കാശ് ഉണ്ടാക്കുന്നത് ശെരിയല്ല എന്ന അഭിപ്രായമായിരുന്നു എനിക്ക് ! സുപ്രിയയോടും മകളോടുമാണ് ഏറെ നന്ദി പറയുന്നത് ! പൃഥ്വിരാജ് !

മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കാൻ പാകത്തിന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ആടുജീവിതം. ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ മലയാളികൾ അടക്കം ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെയും ബ്ലെസ്സിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

നജീബ് എന്ന മനുഷ്യന്റെ ജീവിതത്തിന്റെ നിർണ്ണായകമായ ഒരേടാണ് ആടുജീവിതം. അതുപോലെ തന്നെ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് വലിയ ചർച്ചയായിരുന്നു. 19 കിലോയോളം ഭാരമാണ് സിനിമക്ക് വേണ്ടി പൃഥ്വിരാജ് കുറച്ചത്. എന്നാൽ അത് സിനിമയുടെ മാർക്കറ്റിങ്ങിന്റെ ഭാഗമാക്കുന്നതിനോട് തനിക്ക് വിയോജിപ്പാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ നജീബ് എന്ന വ്യക്തി അനുഭവിച്ച ഒരു കാര്യം തങ്ങൾ ഫിസിക്കൽ ട്രെയിനറെ വെച്ച് ചെയ്യുമ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസം വലിയ താരനിരയിൽ നടന്ന ആടുജീവിതം ഓഡിയോ ലോഞ്ച് ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഈ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ചിത്രത്തിനായി നടത്തുന്ന എന്‍റെയും ഗോകുലിന്‍റെയും ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരു ഡോക്യുമെന്‍ററിയായി ചെയ്യണം എന്ന് പറഞ്ഞിരുന്നു. ആമീര്‍ ഖാന്‍ ദംഗലില്‍ ഒക്കെ ചെയ്തപോലെ അത് ഡോക്യുമെന്‍റ് ചെയ്യണം. അതിന് വ്യൂവര്‍ഷിപ്പ് ഉണ്ടാകും ആകര്‍ഷകമായിരിക്കും എന്നയിരുന്നു അഭിപ്രായം.

പക്ഷെ അതിനോട് എനിക്ക് വിയോജിപ്പ് ആയിരുന്നു ഉണ്ടായിരുന്നത്, കാരണം ഈ സിനിമക്ക് വേണ്ടി ഞാനും ഗോകുലും ജിമ്മിലും മറ്റും പോയി ഡയറ്റ് എടുത്ത്. ഒരു ഫിസിക്കല്‍ ഇന്‍സ്ട്രക്ടറുടെ സഹായത്തോടെ ചെയ്യുന്ന ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ശരിക്കും ഒരാള്‍ ജീവിച്ച് തീര്‍ത്ത കാര്യമാണ്. അതിന്‍റെ മുകളിലാണോ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് എന്ന ചിന്തയാണ് എനിക്ക് വന്നത്.

ഇത് നജീബിക്ക എന്ന മനുഷ്യൻ ജീവിച്ച ജീവിതമാണ് ഇതിനെല്ലാം കാരണം എന്നും അദ്ദേഹം പറയുന്നു. അതുപോലെ ബെന്യാമനും നന്ദിയുണ്ട്. കാരണം ബ്ലെസി ചേട്ടന്‍ നജീബിന് പൃഥ്വിരാജിന്‍റെ മുഖമാണ് എന്ന് പറഞ്ഞപ്പോള്‍ അത് അങ്ങനെയല്ലെന്ന് അദ്ദേഹം പറ‍ഞ്ഞില്ല. ഈ ചിത്രത്തില്‍ എന്നെപ്പോലെ തന്നെ പ്രയാസം അനുഭവിച്ചത് എന്‍റെ ഭാര്യയും മകളുമാണ്. എല്ലാ നടന്മാരുടെ പങ്കാളികളും ഒരോ ചിത്രത്തിനും ഏറെ ത്യാഗം അനുഭവിക്കുന്നുണ്ട്. അതുപോലെ ഞാൻ ഈ സിനിമയുടെ ഷൂട്ടിങ്ങിനും മറ്റുമായി വീട് വിട്ടുനിൽക്കുകയായിരുന്നു, എന്‍റെ ദേഷ്യങ്ങളും, വേര്‍പിരിയലും, സ്വഭാവ വ്യത്യാസവും എല്ലാം ക്ഷമിച്ച് വീടുനോക്കിയ സുപ്രിയയ്ക്കും. എന്നെ അങ്കിള്‍ എന്ന് വിളിച്ച് തുടങ്ങാത്ത മകള്‍ക്കും നന്ദി.” എന്നാണ് ആടുജീവിതം ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *