ശരണ്യയുടെ അവസ്ഥ വീണ്ടും മോശമായി !! വീണ്ടും ട്യുമർ ഒപ്പം കോവിഡും !! വേദനയോടെ സീമ ജി നായർ
ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു ശരണ്യ, കാഴ്ച്ചയിൽ അതിസുന്ദരിയായ ശരണ്യ ശശി. സിനിമയിലും നായികയാകാൻ ഒരുപാട് കഴിവുള്ള അഭിനേത്രിയായിരുന്നു ശരണ്യ.. എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറുകയും എപ്പോഴു കളിയും ചിരിയുമായി ചറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന കുസൃതിക്കാരിയായിരുന്നു ശരണ്യ… ഒരുപാട് സീരിയലുകൾ ചെയ്തിരുന്നില്ല എങ്കിലും ശരണ്യ വളരെ പെട്ടന്നാണ് പ്രേക്ഷക ഇഷ്ടം നേടിയെടുത്തത്…
വളരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരി പക്ഷെ ജീവിതം ഒരുപാട് ദുർഘടമായ അവസ്ഥയിൽകൂടി കടന്നുപോയ്‌കൊണ്ടിരിക്കുയായിരുന്നു, ഇപ്പോൾ കുറച്ച് കാലമായി താരം അതിൽ നിന്നും മോചിതയായി ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയായിരുന്നു, ഓരോ തവണയും വിധിയെ തോൽപ്പിച്ച് മുന്നേറുമ്പോഴും സാമ്പത്തികമായി താരം ഒരുപാട് ബുദ്ധിമുട്ടുകൾ സരണയും കുടുംബവും സഹിച്ചിരുന്നു.
തന്റെ ചികിത്സക്കായി വീടുവരെ നഷ്ട്ടപെട്ട ശരണ്യക്ക് സഹായമായത് സിനിമ സീരിയൽ നടികൂടിയയായ സീമ ജി നായർ ആയിരുന്നു.. സീരിയലിൽ നിന്നും സിനിമയിലേക്ക് ചുവട് വാക്കാൻ ഒരുങ്ങുന്ന സമയത്താണ് 2012 ല്‍ ശരണ്യയെ ഈ ദുരന്തം പിടികൂടിയത്, ഒന്നും രണ്ടും തവണയല്ല, ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ ചെയ്തിട്ടുള്ളത് പതിനൊന്ന് തവണയാണ്. അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും ശരണ്യയുടെ അരയ്ക്ക് താഴോട്ട് തളര്‍ന്ന് താരം കിടപ്പിലാകുകയായിരുന്നു. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ ഹോസ്പിറ്റലിൽ എത്തിച്ചു. അടുപ്പിച്ച് ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ശരണ്യയെ ജീവിതത്തിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.
അങ്ങനെ തനിക്ക് നഷ്ട്മായി എന്ന് കരുതിയ ജീവിതം വീണ്ടും പതുക്കെ തിരിച്ചുപിടിച്ചു തുടങ്ങവേ വീണ്ടും വിധി ശരണ്യയെ വീണ്ടും തളർത്തിയിരിക്കുകയാണ്, പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്‌പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു. ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം.
അതുകൊണ്ട് വേഗം തന്നെ ശരണ്യയെ ആര്‍ സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ വിധി വീണ്ടും ശരണ്യയെ തളർത്തി, രണ്ടു ദിവസം മുന്നേ ശരന്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെട്ടിരിക്കുകയാണ്. അതുകൊടുത്തന്നെ ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശരണ്യ.. സീമ ജി നായരാണ് ഈ വാർത്ത യുട്യൂബ് ചാനൽ വഴി ഏവരെയും അറിയിച്ചത്….
ഫിസിയോതെറാപ്പി ഫലം കണ്ടുതുടങ്ങിയ ശരണ്യയിൽ ഡോക്ടർമാർക്കും ഏറെ പ്രതീക്ഷ ആയിരുന്നു, അതിനിടെ ഒരു വരുമാന മാർഗമെന്ന രീതിയിൽ പുതുവര്‍ഷത്തില്‍ ശരണ്യ പുതിയ യൂടൂബ് ചാനലും ആരംഭിച്ചു. ശരണ്യയുടെ കൊച്ചുവിശേഷങ്ങളും പാചകവുമെല്ലാം ചാനലിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അവയെല്ലാം ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിച്ചിരുന്നു… ശരണ്യ മറ്റുകുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പൂർണ ആരോഗ്യത്തോടെ തിരിച്ചുവരണേ എന്ന പ്രാർത്ഥനയിലാണ് ആരാധകരും….
Leave a Reply