ഞെഞ്ചിൽ കൈവെച്ച് പറയുകയാണ് ദ്രോഹിക്കില്ല, വഞ്ചിക്കില്ല ! എന്റെ കുടുംബത്തെ സത്യം ചെയ്ത് പറയുന്ന വാക്കാണ് ഇത് ! ഇനി നിങ്ങൾക്ക് തീരുമാനിക്കാം ! വികാരഭരിതനായി സുരേഷ് ഗോപി !

സുരേഷ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണ്. രണ്ടു തവണത്തെ പരാജയത്തിനു ശേഷമാണ് സുരേഷ് ഗോപി ഇപ്പോൾ വീണ്ടുമൊരു ജനവിധി തേടി ഇറങ്ങുന്നത്. തൃശൂരിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ വളരെ വികാരഭരിതനായി ഒരു വേദിയിൽ അദ്ദേഹം വോട്ട് ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നെഞ്ചിൽ കൈവെച്ച് പറയുകയാണ് ഞാൻ നിങ്ങളെ ദ്രോഹിക്കില്ല, വഞ്ചിക്കില്ല, എന്റെ മാതാപിതാക്കൾ മക്കൾ കുടുംബത്തെ സത്യം ചെയ്ത് പറയുകയാണ്.. ഇത്രയുമൊക്കെ ഉറപ്പേ എനിക്ക് തരാൻ കഴിയുകയുള്ളു എന്ന് പറയുന്ന വിഡിയോയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

അതുപോലെ മറ്റു വേദികളിലും തൃശൂർ തനിക്ക് തരണമെന്ന് അദ്ദേഹം പറയുന്നുണ്ട്, വാക്കുകൾ ഇങ്ങനെ,  ലോകം മുഴുവൻ ഉള്ള മലയാളീ സഹോദരങ്ങളേ ഞാൻ ഇന്ന് തിരഞ്ഞെടുപ്പിനായി തൃശ്ശൂരിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദായിലേക്ക് ഇറങ്ങുകയാണ്. യുദ്ധത്തിനും ഗുസ്തിക്കും ഒന്നും അല്ല… മത്സരത്തിന്.. ആരോഗ്യപരമായ മത്സരത്തിന് ഇറങ്ങുകയാണ്. ത്രിശ്ശൂരിൽ മത്സരത്തിനിറങ്ങുബോൾ എല്ലാ മത്സരർത്ഥികളെയും സ്ഥാനാർത്ഥികൾ മാത്രമായി ആണ് കാണുന്നത്.

ഞാൻ തൃശൂരുകാരുടെ ഒപ്പം നടന്ന് അവരുടെ ഓരോ സ്വപ്നങ്ങളും നടത്തികൊടുക്കാനാണ് ആഗ്രഹിക്കുന്നത്. വാഗ്ദാനങ്ങളുമായല്ല, പകരം സ്വപനം പങ്കുവെക്കലുമായാണ് ഞാൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത്. ആ സ്വപ്നങ്ങൾ പങ്കുവെക്കാനും യാഥാർത്ഥ്യം ആക്കാനും അവസരം ഉണ്ടാക്കി തരണേ എന്ന പ്രാർഥന മാത്രമാണ് ഉള്ളത്. വരുംവഴിയേ, കൂടുതൽ അംശങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങൾക്കു ഉറപ്പ് നൽകുന്ന അവസരങ്ങൾ എനിക് ഒരുക്കത്തരണേ എന്നു ജഗദീശ്വരനോടും നിങ്ങൾ ഏവരോടും പ്രാർത്ഥിക്കുകയാണ്.

അവസരം നൽകിയാൽ അല്ലെ മോശമാണോ നല്ലതാണോ എന്ന് മനസിലാക്കാൻ കഴിയുകയുള്ളു, നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും എന്നും ഉണ്ടാവണമെന്നും വിജയം അരുളണമെന്നും ലോകം എമ്പാടുമുള്ള മലയാളികയോട് ഞാൻ പ്രാർത്ഥിക്കുകയാണ്. ആ പ്രാർഥന തൃശ്ശൂരിനെ ശക്തമായി വമ്പിച്ച ഭൂരിപക്ഷതോടെ എന്നോടൊപ്പം ചേർത്തു നിർത്തും എന്നു പറയുന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇതാ നിങ്ങളുടെ അനുവാദത്തോടെ മത്സരിക്കാൻ ഇറങ്ങുകയാണ്, പിന്തുണ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *