
ആദ്യമൊക്കെ ഭയങ്കര സ്നേഹമായിരുന്നു ! പിന്നെ അദ്ദേത്തിന് എന്നെ കണ്ടൂടാതായി തിരിച്ച് എനിക്കും അങ്ങനെ തന്നെ ! ശ്വേത മേനോൻ !
മലയാളികളുടെ ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ശ്വേത മേനോൻ. അഭിനയ പ്രധനയമുള്ള നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച നടി രണ്ടു തവണ സംസ്ഥാന അവാർഡും മറ്റു നിരവധി അവാർഡുകളും നേടിയിട്ടുള്ള ശ്വേത ബോളിവുഡിലും മുപ്പതോളം ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ് നടി. അവതാരകയായും വിധി കർത്താവായും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്..
ഇപ്പോൾ ലോക്ക് ഡൗൺ ആയതുകൊണ്ടും സിനിമ തിരക്കുകൾ ഇല്ലാതിരുന്നതുകൊണ്ടും ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയാണ് താരം, ആ സമയത്തെ ചില രസകരമായ അനുഭവങ്ങൾ തുറന്ന് പറയുകയാണ് നടി ഇപ്പോൾ, നടിയുടെ വാക്കുകൾ ഇങ്ങനെ.. വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്‌നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ അതെല്ലാം മാറി ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട.
കൊച്ച് കൊച്ച് പിണക്കങ്ങളും വാശികളും ഇതില്‍ ഉപ്പ് കൂടി, അതിൽ മുളക് പോര എന്നിങ്ങനെ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു അവസ്ഥയിൽ കൂടിയല്ലേ നമ്മൾ ഇപ്പോൾ കണ്ടനാണുപോയ്ക്കൊണ്ടിരിക്കുന്നത്, നമ്മൾ എല്ലാവരും നമ്മളെ തന്നെ വെറുത്തുതുടങ്ങുന്ന അവസ്ഥ. എല്ലാരോടും എല്ലാത്തിനോടും മടുപ്പ് തോന്നിപ്പിക്കുന്ന ഒരു മാനസിക അവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേരുന്നു.

ജീവിതത്തിൽ എന്തെങ്കിലും ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയതിൽ ഒരുപാട് സങ്കടമുണ്ട്, അല്ലാതെ താൻ അങ്ങനെ ഒന്നും ഓർക്കുന്ന ആളല്ല പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്.കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഉണ്ടെകിലും ഞാൻ അതൊന്നും ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല, ആ തെറ്റുകള്‍ക്കൊപ്പം ചില നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് ഞാൻ വിഷ്വസിക്കുന്നത്, എന്റെ അബദ്ധങ്ങള്‍ പറഞ്ഞും കേട്ടും ഞാന്‍ തന്നെ ഒരുപാട് ചിരിക്കാറുണ്ട്.എന്നും നടി പറയുന്നു….
ഒറ്റമകളായി ജനിച്ച എനിക്ക് ഭർത്താവ് മാത്രമല്ല അദ്ദേഹം സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമയിൽ അകന്നുപോകുമ്പോൾ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. കരിയറിനെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ ആശങ്ക അദ്ദേഹത്തിനാണ്. കുടുംബവും സിനിമയും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ പിന്തുണയുള്ളതിനാലാണ്. എന്നും ശ്വേത പറയുന്നു..
Leave a Reply