ഇന്ന് 64 മത് ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസാപ്രവാഹം ! മോഹൻലാലിൻറെ പോസ്റ്റ് ശ്രദ്ധ നേടുന്നു !

സുരേഷ് ഗോപി എന്ന നടൻ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്, ഒരു നടൻ ജന പ്രിതിനിധി എന്നതിലുപരി അദ്ദേഹം വളരെ നന്മ നിറഞ്ഞ ഒരു മനസ്സിനുടമയാണ് എന്ന് തെളിയിച്ച ആളുകൂടിയാണ്. ഇന്ന് അദ്ദേഹത്തിന്റെ 64 മത് ജന്മദിനമാണ്. ലോകമെങ്ങുമുള്ള ആരാധകർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്, ആ കൂട്ടത്തിൽ മോഹൻലാൽ സുരേഷ് ഗോപിയുടെ മനോഹരമായ ഒരു ചിത്രത്തിനൊപ്പം സുരേഷിന് ഒരായിരം ജന്മദിന ആശംസകൾ എന്നും കുറിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഇനിയുള്ള എല്ലാ സിനിമകളിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ കുടുബങ്ങൾക്ക് നൽകുമെന്ന് പറഞ്ഞിരുന്നു, ആ വാക്ക് അദ്ദേഹം ഇന്നും പാലിച്ചുപോകുന്നു, ഇതിനോടകം അദ്ദേഹം ആറു ലക്ഷം രൂപ ആ സംഘടനക്ക് കൊടുത്തുകഴിഞ്ഞു. അതുപോലെ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ധെയഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അകാലത്തിൽ പൊലിഞ്ഞുപോയ ആ മനുഷ്യന്റെ പൊന്നു മോൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം എന്ന പദ്ധതിയിലൂടെ നിരാലംബരായ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങലാണ് ആ മനുഷ്യൻ. അലഞ്ഞു നാടക്കുന്ന അനാഥ ജീവനുകൾക്ക് കിടപ്പാടം ഒരുപാട് പേർക്ക് നൽകിയ ആളുകൂടിയാണ് സുരേഷ് ഗോപി. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.

ആരോരും തിരിഞ്ഞു നോക്കാതിരുന ആദിവാസി സമൂഹത്തെ ഒരുപാട് സഹായിച്ച ആളാണ് അദ്ദേഹം. അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും അങ്ങനെ പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നല്‍കിയത് നിരവധി ടോയ്‌ലറ്റുകളാണ്. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

മറ്റുള്ളവരെ പോലെ താൻ ചെയ്യുന്നത് വിളിച്ചുകൂവാത്തത് കൊണ്ട് അദ്ദേഹത്തിന്റെ പ്രവർത്തികൾ പുറംലോകം അറിയുന്നില്ല. അതിലൂടെ തന്റെ പ്രതിഛായാ വർധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. അതുപോലെ തന്നെ നമ്മുടെ പ്രിയ നടൻ രതീഷ് അപ്രതീക്ഷിതമായി പൊലിഞ്ഞു പോയപ്പോൾ അദ്ദേഹത്തിന്റെ കുടുംബം തീർത്തും അനാഥമായി പോയിരുന്നു, ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്‍റെ മടക്കം. ഇത് അറിഞ്ഞ സുരേഷ് ആ നിമിഷം തന്നെ അവിടേക്ക് പോകുകയും തേനിയിൽ ആ കുടുംബത്തെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ആ കുടുംബത്തിന്റെ ബാധ്യതകൾ മുഴുവൻ തീർത്തു.

അതുമാത്രമല്ല ആ കുടുബത്തിന് ഒരു പുതു ജീവിതവും അദ്ദേഹം നൽകി, മക്കളെ സ്വന്തം മക്കളെപ്പോലെ പഠിപ്പിച്ചു, 100 പവൻ സ്വർണ്ണം സമ്മാനമായി നൽകി രതീഷിന്റെ മൂത്ത മകളുടെ വിവാഹവും അതുപോലെ രണ്ടാമത്തെ കുട്ടിയുടെ വിവാഹവും അദ്ദേഹം നടത്തി. ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലതു മാത്രമാണ്… അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകണേ എന്നാണ് ഞാൻ പ്രാർഥിക്കുന്നത് എന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *