മഹാ നടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല, ഒരു ഭരണാധികാരി മികച്ച നടനുമാകില്ല ! അമ്മ സംഘടനാ പുതിയ പിള്ളേർ ഭരിക്കട്ടെ ! രൂക്ഷ വിമർശനവുമായി കൊല്ലം തുളസി !

നിരവധി വില്ലൻ വേഷങ്ങളിൽ കൂടി മലയാളത്തിൽ ഏറെ ശ്രദ്ധിക്കപെട്ട നടനാണ് കൊല്ലം തുളസി. അദ്ദേഹം പലപ്പോഴും തുറന്ന അഭിപ്രായം പങ്കുവെക്കുന്ന ആളാണ്, അതെല്ലാം മിക്കപ്പോഴും ഏറെ ചർച്ചയാകാറും ഉണ്ട്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം മലയാള സിനിമ താര സംഘടനയായ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, അമ്മയിൽ തുടക്കം മുതൽ, ഞാൻ അതിൽ ഉണ്ട്. ഒരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള പാനല്‍ വന്നു. അന്ന് ഞാനൊരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം അമ്മയിൽ തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. എന്നെ ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു.

അതുമാത്രമല്ല  കാരണത്താൽ തന്നെ എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു. ഇന്ന് ആ മണിയന്‍പിള്ള രാജു തന്നെ  ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്.  ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോൾ  അവര്‍ക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്.  ദൈര്യമായി അവരോട് എന്തും പറയാം. അവിടെയിരിക്കുന്ന എല്ലാവരും ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ, മഹാ നടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്തിക്ക്  വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ.

അവരുടെ പുത്തൻ ചിന്തകളും പുതിയ തലമുറയുടെ ആലോചനകളും വരട്ടെ. അങ്ങനെയുള്ളവര്‍ അധികാരത്തിൽ വരട്ടെ. സഘടനയിൽ ഇപ്പോഴത്തെ ഒരു അവസ്ഥ എന്തെന്നാൽ ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി, എന്നാല്‍ അവിടെ ഒരു സ്ഥാനം  ഇരിക്കട്ടെ എന്നാണ്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല. അത് അഭിനയത്തിന്റെ തികവ് മതി. പക്ഷെ ഈ സ്ഥാനത്ത് ഇരിക്കണമെങ്കില്‍ വിദ്യാഭ്യാസവും അറിവും വേണം. ഇപ്പോൾ സ്ഥാനത്ത് ഇരിക്കുന്നവരിൽ അതുള്ളവരുമുണ്ട് ഇല്ലാത്തവരുമുണ്ട്.

അതേസമയം ഇപ്പോൾ സിനിമ സംബന്ധിച്ച ഒരു പ്രശനം ഒരാൾക്ക് വരുമ്പോൾ ആ നേതൃ സ്ഥാനത്ത് മോഹൻലാലൊ മമ്മൂട്ടിയോ പോലുള്ള താരങ്ങൾ വേണം, അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അ്തവരോട് പറയാന്‍ മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ മാത്രമേ കഴിയു. അതിനൊന്നും ഇടവേള ബാബുവിന് കഴിവില്ല . ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. പിന്നെ എനിക്ക് തോന്നിയത്  സുരേഷ് ഗോപിയും വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ വരണം അപ്പോൾ അവിടെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. എന്നും കൊല്ലം തുളസി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *