‘ബിഗ് ബോസിൽ ഇനി മോഹനലാലിന്‌ പകരം സുരേഷ്ഗോപി അല്ലെങ്കിൽ മറ്റൊരു താരവും പരിഗണനയിൽ’ ! സീസൺ 4 ഉടൻ ആരംഭിക്കും !!

മലയാളികൾ ഞെഞ്ചിലേറ്റിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസൺ വണ്ണും ടൂവും മികച്ച വിജയം നേടിയിരുന്നു, എന്നിരുന്നാലും കോവിടിന്റെ പശ്ചാത്തലത്തിൽ സീസൺ 2 പകുതിക്ക് വെച്ച് ഷോ അവസാനിച്ചിരുന്നു, സീസൺ 3 ഫിനാലക്ക് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഷോ അവസാനിപ്പിച്ചത്.  എന്നിരുന്നാലും വിജയ്‌യെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഗ് ബോസ്.

ഇപ്പോൾ സീസൺ ത്രീ അവസാനിക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സീസൺ 4 ചർച്ചകൾ കാര്യമായി പുരോഗമിക്കുകയാണ്. നാലാം ഭാഗം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇത് കൂടാതെ മോഹൻലാലിന് പകരം സുരേഷ് ഗോപി ഷോയുടെ അവതാരകനായി എത്തുമെന്ന തരത്തിലുള്ള പല വർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമായിരിക്കുമായാണ്. ഇപ്പോൾ ഈ ചർച്ചകൾക്ക് പ്രധാന കാരണമായത് ബീന ആൻറണിയുടെ ഭർത്താവ് നടൻ മനോജ് കുമാറിന്റെ ഒരു വീഡിയോയാണ്. അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോയിലാണ് സീസൺ 4 നെ കുറിച്ചും അവതാരകനെ കുറിച്ചുമുള്ള സൂചന നൽകിയിക്കുന്നത്.

വിഡിയോയിൽ മനോജ് പറയുന്നത് ഇങ്ങനെയാണ്, സീസൺ 4 ഉടനെ തന്നെ ആരംഭിക്കുമെന്നും കൂടാതെ ഇത് കഴിഞ്ഞ ഷോകൾ പോലെ ഒരുപാട് വൈകിപ്പിക്കില്ല എന്നും ഒന്നും രണ്ടും സീസണിനേക്കാളും ഒരുപാട് കൂടുതൽ ജനപിന്തുണയാണ് സീസൺ ത്രീക്ക് ലഭിച്ചത് അതുകൊണ്ടുതന്നെ ഇനി മുന്നോട്ടും അത് കൂടുതൽ ആയിരിക്കുമെന്നും കോവിഡിന്റെ പ്രശ്നങ്ങൾ കഴിഞ്ഞാൽ സീസൺ ഫോർ ഉടനെ തുടങ്ങുമെന്നും നടൻ പറയുന്നു…

ഷോ ഇനി കേരളത്തിൽ വെച്ച് നടത്താൻ കൂടുതൽ പേരും ആവിശ്യപെടുന്നുണ്ടെങ്കിലും അതിനു സാധ്യത കുറവാണെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്.. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനമെന്നും താരം പറയുന്നു. കൂടാതെ സീസൺ ഫോറിൽ മോഹൻലാൽ അവതാരകനായി എത്താൻ സാധ്യതയില്ലെന്നും മനോജ് പറയുന്നു. കാരണം ലാലേട്ടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അദ്ദേഹം, ഗോവ, കൊച്ചി എന്നിവിടങ്ങളിലാണ് ബറോസിന്റെ ചിത്രീകരണം നടക്കുക.അതുകൊണ്ടുതന്നെ ഇതിനിടക്ക് മൂന്ന് ദിവസം പോയി വരുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് വലിയ പ്രശ്നമാണ്.

പക്ഷെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിട്ടിരുന്നു ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ എന്നിരുന്നാലൂം ഈ തവണ അദ്ദേഹം ഒഴിഞ്ഞു നിൽക്കുകയാണ്, പക്ഷെ അണിയറ പ്രവർത്തകർ ഇപ്പോഴും മോഹൻലാൽ വേണമെന്ന് താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ലാലേട്ടന് പകരം അതുപോലെ കട്ടയ്ക്ക് നിൽക്കുന്ന ആളെയാണ് ബിഗ് ബോസ് ടീം നോക്കുന്നത്. സുരേഷ് ഗോപിയുടേയും മുകേഷിന്റെയും പേരാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ സുരേഷ് ഗോപിയ്ക്കാണ് സാധ്യത കൂടുതൽ. കാരണം മുകേഷ് രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി ബിഗ് ബോസ് സീസൺ 4 ൽ അമരക്കാരനായി സുരേഷ് ഗോപിക്കാണ് കൂടുതൽ സാധ്യത എന്നും റിപോർട്ടുകൾ.. അദ്ദേഹം ആകുകയാണെങ്കിൽ ഷോ വേറൊരു ലെവലിൽ എത്തുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *