ഷൂട്ടിങ് മുഴുവൻ തീരുന്നതിന് ശേഷമാണ് വിവേക് ഒബ്രോയ് പോലും പ്രതിഫലം വാങ്ങിയത് ! പകരം ഷാജോൺ ആയിരുന്നെങ്കിൽ പിടിച്ചു വാങ്ങിയേനെ ! നിർമാതാവ് പറയുന്നു !

ഏറെ നാളുകൾക്ക് ശേഷം ഷാജി കൈലാസ് വീണ്ടും സംവിധാന രംഗത്ത് സജീവമാകുകയാണ്. പ്രിത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ബോളുവുഡ് നാടാണ് വിവേക് ഒബ്രോയ് ആണ്, കൂടാതെ മലയാളത്തിലെ ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ യെത്തുന്നുണ്ട്. സംയുക്ത മേനോൻ ആണ് നായിക.

അതുപോലെ ചിത്രത്തിന്റെ നിർമ്മാണം, മാജിക് ഫ്രെയിംസും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സും  എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, സുപ്രിയ മേനോനും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. അതുപോലെ ചിത്രം മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിളും എത്തുന്നുണ്ട്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളെ  കാണുകയാണ് താരങ്ങൾ.

താൻ നിർമിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ കാഷ് ചിലലവാക്കിയ ഒരു ചിത്രമാണ് ഇതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. അതുപോലെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് വിവേക് ഒബ്രോയ് പ്രതിഫലം വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഷാജോൺ ആയിരുന്നെങ്കിൽ ആദ്യമേ വാങ്ങിയേനെ എന്ന് തമാശയായി അദ്ദേഹം കൂട്ടിച്ചെർത്തു. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ നെഗറ്റീവായി തന്നെ എഴുതിക്കോളൂ. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

അതുപോലെ കഴിഞ്ഞ ദിവസം ഷാജി കൈലാസ് ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, നീണ്ട എട്ട് വർഷത്തിന് ശേഷമാണ് എന്റെ ഒരു സിനിമ ഇറങ്ങുന്നത്. അവസാനം എടുത്ത ‘ജിഞ്ചർ’,‘മദിരാശി’ എന്നിവ തമാശപ്പടങ്ങൾ ആയിരുന്നു.ഷാജി കൈലാസ് തമാശപ്പടം എടുക്കേണ്ടെന്നു ജനം വിധി എഴുതി. രണ്ടു സിനിമകളും പൊട്ടി പാളീസായി. തുടർന്ന് എന്റെ ശൈലിക്കു പറ്റിയ കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമാണ് കടുവ. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. അതേസമയം ഈ സിനിമ തന്റെ കഥ ആണെന്നും പറഞ്ഞ് ഒരാൾ അവകാശ വാദവുമായി എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. അമിതാഭ് ബച്ചൻ എന്നു കഥാപാത്രത്തിനു പേരിട്ടാൽ അത് നടൻ അമിതാഭ് ബച്ചന്റെ കഥയാകുമോ എന്നും ഷാജി കൈലാസ് ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *