മോഹൻലാലിനെ പോലെ അത്രയും കഴിവുള്ള ഒരു ഡാൻസർ മലയാള സിനിമയിലെ യുവ താരങ്ങളിൽ ഇല്ല ! ടോവിനോയും നിവിനും എന്താണ് ഇങ്ങനെ എന്ന് അറിയില്ല ! കൊറിയോഗ്രാഫർ പറയുന്നു !

മോഹൻലാൽ എന്ന നടൻ നമ്മൾ മലയാളികളിൽ ഉണ്ടാക്കിയ ഒരു ഓളം ഇന്നും കെട്ടടങ്ങിയിട്ടില്ല. ഒരു സമയത്ത് മലയാള സിനിമയുടെ നിത്യ വസന്തം തന്നെ ആയിരുന്നു നമ്മളുടെ സ്വന്തം ലാലേട്ടൻ. അദ്ദേഹം ഇപ്പോൾ അടുത്തിടെയായി പരാജയ ചിത്രങ്ങളുടെ ഭാഗമായതോടെ നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട്. പക്ഷെ മലയാളികൾ ആഗ്രഹിക്കുന്നത് പോലെ ഒരു സിനിമ ഇറങ്ങുന്നതുവരെ ഉള്ളു ഈ വിമർശനം. ഇപ്പോഴതാ ഡാൻസ് കൊറിയോഗ്രാഫർ ആയ മനോജ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ലാൽ സാറിനെ ആദ്യമായി കാണുന്നത് ദേവദൂതൻ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. എല്ലാവരും എക്സൈറ്റഡ് ആക്കുന്ന ക്യാരക്ടർ ആണ് ലാൽ സാറിന്റേത്. ഏത് മൂവ്മെന്റ് ആയാലും പുള്ളിയുടെ സ്റ്റെെലിൽ അത് ചെയ്ത് അവിടെ നിൽക്കുന്നവരെക്കൊണ്ട് കൈയടിപിക്കും. അറിയാതെ ക്ലാപ്പ് ചെയ്ത് പോവും. പുള്ളിക്കാരൻ ഒരു ലെജന്റ് ആണ്. എന്നാൽ ഇപ്പോഴത്തെ താരങ്ങളുടെ കാര്യം അങ്ങനെയല്ല. ഞങ്ങളുടെ മീറ്റിംഗ് ഒക്കെ വരുമ്പോൾ എല്ലാ കൊറിയോഗ്രാഫർമാരും ഒരുപോലെ പറയുന്ന ഒരു കാര്യം നിവിനും ടോവിനോയും ഒന്നും ഡാൻസ് ചെയ്യാൻ ഒരു താല്പര്യവും കാണിക്കാറില്ല എന്നതാണ്.

പക്ഷെ അവരും കൂടി ഒന്ന് മനസുവെച്ചാൽ അസാധ്യമായി ഡാൻസ് ചെയ്യാൻ പറ്റിയ ബോഡി ലാം​ഗ്വേജ് ഉള്ള ആർട്ടിസ്റ്റുകളാണവർ. പക്ഷെ താൽപര്യം ഇല്ല. ഡാൻസിനോട് താൽപര്യമില്ല, പഠിച്ച് ചെയ്യാം എന്ന് ടൊവിനോ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. തല്ലുമാലയിൽ അസാധ്യമായി ടൊവിനോ ഡാൻസ് ചെയ്തു. എന്നാൽ ഒരു പക്ഷെ കൊറിയോ​ഗ്രാഫർ എന്ന നിലയിൽ എന്റെ എക്സ്പീരിയൻസ് വെച്ച് പറയുകയാണെങ്കിൽ പുള്ളി നേരത്തെ ട്രെയിൻഡ് ആയിരുന്നെങ്കിൽ ഇതിലും ​ഗംഭീരമായി ചെയ്യാൻ പറ്റിയേനെ. അത് അവരുടെ താൽപര്യം ഇല്ലായ്മയാണ്.

ഇപ്പോൾ ലോകറെക്കോർഡ് വരെ നേടിയ ആർആർആർ പോലുള്ള പടത്തിലൊക്കെ അവർ പെർഫോം ചെയ്യുന്നത് കണ്ടില്ലേ, അതൊക്കെ അവർ മനസോടെ അത്രയും കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്യുന്നതാണ്. ടൊവിനോയൊക്കെ ചിലപ്പോൾ മൾട്ടി ലാം​ഗ്വേജ് സിനിമകൾ ചെയ്യാൻ കഴിവുള്ളവരാണ്. അവരൊക്കെ ‍ഡാൻസ് പരിശീലനം നടത്തണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അവർക്ക് മടി എന്ന് പറയാൻ പറ്റില്ല, അവർക്ക് താല്പര്യമില്ല താൻ സത്യം. മോഹൻലാൽ ഇപ്പോഴാണ് കുറച്ച് കൂടെ എനർജറ്റിക് ആയത്.

എവർഗ്രീൻ ആയ കമനദളം പോലുള്ള ചിത്രങ്ങളിലെ ആ ക്ലാസിക്കൽ പെർഫോമൻസ് ഒന്നും പെട്ടെന്ന് ഒരാൾക്ക് ചെയ്യാൻ പറ്റുന്നത് അല്ല. ലാലേട്ടനെ പോലെ ആ ഒരു ക്വാളിറ്റിയുള്ള ആർട്ടിസ്റ്റ് ഇതുവരെയും വന്നിട്ടില്ല. ഇപ്പോഴത്തെ യുവ തലമുറയിൽ അങ്ങനെ ഒരു ആർട്ടിസ്റ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്ലാസിക്കൽ ആയാലും വെസ്റ്റേൺ ആയാലും ഫോക്ക് ആയാലും കള്ള് കുടി പാട്ട് ആയാലും തനിമയോടെ ചെയ്യുന്നത് അദ്ദേഹമാണ്. ഡാൻസറല്ലാത്തവരെ ഡാൻസ് ചെയ്യിക്കാനാണ് കുറച്ച് കൂടി എളുപ്പം എന്നും മനോജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *