ഇടതു പക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ ! നവകേരള ബസില്‍ കള്ളനും കൂട്ടാളികളും ! നിങ്ങളുടെ ആണിക്കല്ല് ഇളകും ! വെല്ലുവിളിച്ച് രമ്യ ഹരിദാസ് !

മുഖ്യമന്ത്രിയുടെ നവകേരള സദസ് ഇന്ന് സമാപിച്ചിരിക്കുകയാണ്, ഇന്നും പല ഇടങ്ങളിലും വലിയ സംഘര്ഷങ്ങള് തന്നെ ആയിരുന്നു. സർക്കാരും പ്രതിപക്ഷവും നേർക്ക് നേർ പോരാടുന്ന സ്ഥിതിയറ്റിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോൾ കാര്യങ്ങൾ,  ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്, ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കേരളത്തെ പറ്റിച്ചു അഴിമതി നടത്തുന്ന ഇടതു പക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് രമ്യ പറയുന്നു.

രമ്യ ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ, നവ കേരള ബസ്സ് കള്ളന്റെയും കൂട്ടാളികളുടെയും ബസാണ്. പിണറായിയുടെ ആണി കല്ല് ഇളക്കുമെന്ന് രമ്യ ഹരിദാസ് വെല്ലുവിളിച്ചു. തൃശൂരില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ. കോണ്‍ഗ്രസിനെറ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധവും അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാക്കൾ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, താന്‍ സംസാരിക്കുമ്പോഴാണ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്‍മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന്‍ പറഞ്ഞു.

ടിയർ ഗ്യാസ് ഉപയോഗിച്ചതിനെ തുടർന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപ സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *