ടിവി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ചവെക്കുന്ന മഞ്ജു വാര്യർ ഈ കാര്യം ഒന്ന് മോഹൻലാലിനോട് പറയണം ! കുറിപ്പ് !

പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള വിവാദ കുറിപ്പുകൾ സമൂഹ മാധ്യമങ്ങൾ വഴി  പങ്കുവെക്കുന്നതിലൂടെ പ്രശസ്തയായ ആളാണ് അഭിഭാഷക കൂടിയായ സംഗീത ലക്ഷ്മണ. മുഖം നോക്കാതെ ഏത് കാര്യങ്ങളിലും വളരെ ശക്തമായ രീതിയിൽ തുറന്ന് പറച്ചിലുകൾ നടത്തുന്ന സംഗീത പങ്കുവെക്കുന്ന ഓരോ കുറിപ്പുകളും നിമിഷങ്ങൾ കൊണ്ട് ശ്രദ്ധ നേടാറുണ്ട്, അടുത്തിടെ അമൃത സുരേഷിനെയും ഗോപി സുന്ദറിനെയും വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെയും മഞ്ജു വാര്യരെയും വിമർശിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സംഗീത പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കാത്തിരിക്കൂ… കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി… സിനിമയിൽ അഭിനയിക്കുമ്പോൾ പോരെ ഇങ്ങേര്‍ക്ക് തലയില് ഈ വിഗ്ഗ്. ഇതിപ്പോൾ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട… സ്വന്തം വീട്ടിന്റെ മുന്നില്‍ ഒരു ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പര്‍ക്ക്…. ഹോ.. ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്.

സിനിമകൾ ഒന്നും തിയറ്ററിൽ വിജയ്ക്കാതെ അത് പിന്നെ ഒടിടിയില്‍ വന്ന്, അത് വീട്ടിൽ ഇരുന്ന് കാണുന്നവര്‍ക്ക് സ്വന്തം ടിവി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ സ്വന്തം ദ വണ്‍ ആന്റ് ഓണ്‍ലി ലേഡി സൂപ്പര്‍സ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ‘ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആര്‍ട്ടിഫിഷ്യല്‍’ ന്ന്, ‘ഷോ യുവര്‍ ഏജ് ആന്റ് ലെറ്റ് പീപ്പിള്‍ ഡിസൈഡ് ഇഫ് ദേ കാന്‍ സ്റ്റില്‍ ലൗ യൂ’ എന്ന്…

ഈ മോഹൻലാലിനും മമ്മൂട്ടിക്കും ആ കുഞ്ചാക്കോ ബോബനെ കണ്ടു പഠിച്ചൂടെ, ഒന്നുമില്ലെങ്കിൽ ഇവരെക്കാള്‍ 20-25 വയസ്സോളം കുറവെങ്കിലും, അയാൾ വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിര്‍ബന്ധമെങ്കില്‍ മാത്രമേ അതൊക്കെ വെക്കു. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നില്‍ മുത്ത് മാത്രം! കുഞ്ചാക്കോ ബോബന്‍ റോക്‌സ്…. തലയില് വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹന്‍ലാലും…….. എന്നുമാണ് സംഗീത ലക്ഷ്മൺ കുറിച്ചത്. പതിവുപോലെ താരത്തെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.നടൻ ദിലീപിനെ അനുകൂലിച്ചും ആക്രമിക്കപ്പെട്ട നടിയെ വളരെ വലിയ രീതിയിൽ വിമർശിച്ചും അടുത്തിടെ സംഗീത രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *