ആ നിമിഷം ഞാൻ അവനിൽ കണ്ടത് ആ പഴയ മോഹൻലാലിനെയാണ് ! പൃഥ്വിരാജ് എന്നെ അത്ഭുതപ്പെടുത്തി ! ഷാജി കൈലാസ് പറയുന്നു !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ സംവിധായകനാണ് ഷാജി കൈലാസ്. അദ്ദേഹം നമുക്ക് സമ്മാനിച്ച ആ ഹിറ്റ് ചിത്രങ്ങൾ ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റുകളാണ്. അദ്ദേഹത്തിൽ  നിന്നും മലയാളികൾ പ്രതീക്ഷിക്കുന്നതും അത്തരത്തിലുള്ള മാസ്സ് ചിത്രങ്ങളാണ്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ശേഷം അദ്ദേഹം പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രം ചെയ്തിരിക്കുകയാണ്. ചിത്രം ഉടൻ തിയറ്ററുകളിൽ റിലീസിനെത്തും.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ.. സംഘട്ടന രംഗങ്ങളിൽ പൃഥ്വിരാജ് കാട്ടുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഷാജി കൈലാസ് പറയുന്നത്. അവൻ ആ ചെയ്യുന്ന രീതി അത് പണ്ട് മോഹൻലാൽ സിനിമകളിലെ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന ആ എനർജിയാണ് എനിക്ക് ആ നിമിഷം പൃഥ്വിരാജിൽ കാണാൻ സാധിച്ചത് എന്നും ഷാജി കൈലാസ് പറയുന്നു.

അതുപോലെ നീണ്ട എട്ട് വർഷത്തിന് ശേഷമാണ് എന്റെ ഒരു സിനിമ ഇറങ്ങുന്നത്. അവസാനം എടുത്ത ‘ജിഞ്ചർ’,‘മദിരാശി’ എന്നിവ തമാശപ്പടങ്ങൾ ആയിരുന്നു.ഷാജി കൈലാസ് തമാശപ്പടം എടുക്കേണ്ടെന്നു ജനം വിധി എഴുതി. രണ്ടു സിനിമകളും പൊട്ടി പാളീസായി. തുടർന്ന് എന്റെ ശൈലിക്കു പറ്റിയ കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.

അതിനെ കൂടെ ഇത് എന്റെ കഥ ആണെന്നും പറഞ്ഞ് ഒരാൾ കേസിനു പോയി. ജീവിച്ചിരിക്കുന്ന ആരുമായും ഈ ചിത്രത്തിനു ബന്ധമില്ല. അമിതാഭ് ബച്ചൻ എന്നു കഥാപാത്രത്തിനു പേരിട്ടാൽ അത് നടൻ അമിതാഭ് ബച്ചന്റെ കഥയാകുമോ.. എന്നും അദ്ദേഹം ചോദിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമാണ് കടുവ. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. സംയുക്ത മേനോനാണ് നായിക.

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റീലിസ് ആദ്യം   ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്നു,  പിന്നീട് അത്  ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.  മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *