മമ്മൂട്ടി എന്നെ കൈവിടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു ! ഇത് അച്ഛനോടുള്ള രോഷമാണ് എന്നോട് തീർക്കുന്നത് ! ഷമ്മി തിലകൻ പറയുന്നു !

അമ്മ താര സംഘടനയിൽ നിന്നും ഷമ്മിയെ പുറത്താക്കി എന്ന വാർത്ത ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു, എന്നാൽ പുറത്താക്കിയിട്ടില്ലെന്നും, ഷമ്മി ഇപ്പോഴും അമ്മയുടെ മെമ്പർ തന്നെ ആണെന്നും അച്ചടക്കലംഘനത്തെ തുടര്‍ന്ന് നടപടി എടുക്കുമെന്ന് അം​ഗങ്ങൾ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അം​ഗങ്ങൾ അറിയിച്ചു. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അം​ഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരമെന്നും താരങ്ങൾ അഭിപ്രായപ്പെട്ടൂ.

ഇതിനോട് ഷമ്മി തിലകന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ അവിടെ പലര്‍ക്കും കാര്യങ്ങളുടെ കിടപ്പിനെ കുറിച്ചുള്ള അറിവില്ല. എന്‍റെ പ്രശ്നങ്ങള്‍ 2017 മുതൽ ഔദ്യോഗിക ഭാരവാഹികള്‍ക്ക് രേഖാമൂലം കത്ത് കൊടുത്തിട്ടുള്ളതാണ്. ഇപ്പോഴും മറുപടി തന്നിട്ടില്ല. അത് അറിയാവുന്നവരാണ് എന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തിട്ടുള്ളത് ഇപ്പോള്‍. മമ്മൂക്കയടക്കം അക്കൂട്ടത്തിലുണ്ട്. സംഘടന സുതാര്യമാകണമെന്ന് പ്രസിഡന്‍റിനോടടക്കം റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ജനറൽ ബോഡിക്ക് അത് അറിയില്ല. അത് ചില വ്യക്തികൾക്ക് എതിരാണ്.

ഞാൻ ഒരിക്കലും അമ്മക്ക് എതിരെ എവിടെയും പറഞ്ഞിട്ടില്ല, അതിലെ ചില ഭാരവാഹികളികളുടെ പ്രവർത്തങ്ങൾ എതിർത്തിട്ടുണ്ട്. അമ്മ മാഫിയ സംഘമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അച്ഛന്‍റെ പാത പിന്തുടര്‍ന്നല്ല, എന്‍റെ ശരികളാണ് ചെയ്യുന്നതും പറയുന്നതെന്നുമാണ് പറഞ്ഞത്. മാഫിയ സംഘമല്ല, അതിനുമപ്പുറമാണ് എന്നാണ് പറഞ്ഞത്. അമ്മ 94-ൽ സ്ഥാപിതയാമായത് എന്‍റെ കൂടെ പൈസകൊണ്ടാണ്. മൂന്നാമത് അംഗത്വമെടുത്തയാളാണ് ഞാൻ. മണിയൻപിള്ളയാണ് പൈസ വാങ്ങിയത്.

അമ്മയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് എനക്കുറപ്പില്ല. ലഭിക്കില്ലെന്ന വിശ്വാസമില്ല. പക്ഷേ ചില ഭാരവാഹികളിൽ നിന്ന് നീതി ലഭിക്കില്ല. പുറത്താക്കട്ടെ ബാക്കി അപ്പോള്‍ പറയാം. വ്യക്തിപരവും അച്ഛനോടുള്ള രോഷവുമാണ് പിന്നിൽ. എനിക്കെതിരെയുള്ള റിപ്പോര്‍ട്ട് എനിക്ക് അയച്ച് തരേണ്ടേ. ഇന്ന് ജനറൽ ബോഡിയുള്ളതായി എന്നെ അറിയിച്ചിട്ടില്ല. അതുപോലെ എന്നെ പുറത്താക്കാൻ കൂട്ടുപിക്കുന്നവരിൽ മമ്മൂക്ക ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്നെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണം എന്ന് യോഗത്തിൽ പപറഞ്ഞപ്പോൾ.. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, എന്നിവര്‍ പിന്തുണയ്ക്കാതെ സീറ്റില്‍ തന്നെ ഇരുന്നു. പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ച് വേണം നടപ്പാക്കാന്‍ എന്ന് നടന്‍ ജഗദീശ് പറഞ്ഞു. ഇതോടെയാണ് അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും തീരുമാനം എന്ന തീരുമാനത്തിൽ എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *